വയോധികനായ അയ്യപ്പഭക്തന്റെ ഊന്നുവടി പിടിച്ചു വാങ്ങി അദ്ദേഹത്ത മര്‍ദ്ദിച്ച സിപിഎം പ്രാദേശിക നേതാവ് ഒളിവില്‍. വള്ളികുന്നം എസ്ഐ ബി. അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തനെ ഇനിയും കണ്ടെത്താനായില്ല. സീനിയര്‍ സിറ്റിസണ്‍ വകുപ്പ് പ്രകാരവും കേസെടുക്കുമെന്നാണ് വിവരം. മര്‍ദ്ദനമേറ്റ അയ്യപ്പ ഭക്തന്റെ മൊഴിയെടുത്ത ശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. മൂന്നാം തീയതിയാണ് ശബരിമലയിലേക്ക് പോകുകയായിരുന്ന വയോധികനായ അയ്യപ്പ ഭക്തനെ സിപിഎം പ്രാദേശിക നേതാവും സിഐ.ടി.യു പ്രവര്‍ത്തകനുമായ പള്ളിക്കല്‍ മന്നത്ത് വീട്ടില്‍ കെ. രാജു മര്‍ദ്ദിച്ചത്. കായംകുളം ഭാഗത്ത് നിന്നും കറുപ്പണിഞ്ഞ് ഒരു വടിയും കുത്തി വരികയായിരുന്നു വൃദ്ധനായ അയ്യപ്പ ഭക്തന്‍. കൈകളില്‍ ഒരു സഞ്ചിയും ഇരുമുടിയും ഉണ്ടായിരുന്നു. വരുന്ന വഴിയില്‍ ഭിക്ഷയും യാചിച്ചായിരുന്നു നടത്തം. നാലു മണിയോടെ കറ്റാനം ഫെഡറല്‍ ബാങ്കിന് മുന്‍വശം എത്തിയപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന രാജുവിന്റെ അടുത്ത് ഭിക്ഷ ചോദിച്ചു. അപ്പോള്‍…
Read MoreTag: cpm
സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്ക്; പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകളും പ്രവേശിക്കാനേ പാടില്ലെന്ന് ആചാരം…
കണ്ണൂര്‍: ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ആണയിടുന്നവരാണ് സിപിഎം. എന്നാല്‍ സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ വിലക്കാണ് കല്‍പ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ കല്യാശേരി, കീച്ചേരിയില്‍ സിപിഎമ്മുകാര്‍ ഭാരവാഹികളായ പാലോട്ടുകാവ് ക്ഷേത്രവളപ്പിലാണു സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്തത്. ശബരിമലയില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണു വിലക്കെങ്കില്‍, പാലോട്ടുകാവില്‍ ഒരുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനമില്ല. ശബരിമലയില്‍ അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാലാണു യുവതികളെ തടയുന്നതെങ്കില്‍ പാലോട്ടുകാവില്‍ കന്നിമൂല ഗണപതിക്കാണു സ്ത്രീസാന്നിധ്യം അഹിതമെന്നു വിശ്വാസികള്‍ കരുതുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒട്ടേറെ പാലോട്ടുകാവ് ക്ഷേത്രങ്ങളുണ്ടെങ്കിലും കീച്ചേരിയിലെ കാവില്‍ സി.പി.എമ്മാണ് അവസാനവാക്ക്. വിഷു മുതല്‍ ഏഴുദിവസം മാത്രം നിത്യപൂജയുള്ള ഇവിടെ സ്ത്രീകള്‍ പ്രവേശിക്കാനേ പാടില്ലെന്നാണ് ആചാരം. വിശാലമായ വയല്‍ക്കരയില്‍ സ്ഥിതിചെയ്യുന്ന കാവില്‍ പാലോട്ട് ദൈവത്താര്‍, അങ്കക്കാരന്‍, പഞ്ചുരുളി, കുണ്ഡോറ ചാമുണ്ഡി തുടങ്ങി നിരവധി തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്. കാന മഠത്തില്‍, കപ്പച്ചേരി, നമ്പിടി, തച്ചോളി…
Read Moreഅനാശാസ്യവിവാദത്തില്‍ ഉലഞ്ഞ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ! അവിഹിത ബന്ധങ്ങളുടെ ശബ്ദരേഖ പുറത്ത് ! കുടുങ്ങിയവരില്‍ സിപിഎമ്മിന്റെ രണ്ട് കൗണ്‍സിലര്‍മാരും…
കണ്ണൂര്‍: അനാശാസ്യവിവാദത്തില്‍ ആടിയുലഞ്ഞ് കണ്ണൂര്‍ കോര്‍പ്പറേഷന്‍. സിപിഎമ്മിന്റെ രണ്ട് കൗണ്‍സിലര്‍മാരും അവരില്‍ ഒരാളുടെ ഭര്‍ത്താവുമടക്കമുള്ളവരാണ് ഇപ്പോള്‍ ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. മേയര്‍ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശങ്ങള്‍ വന്നതോടെയാണ് വിഷയം കൂടുതല്‍ രൂക്ഷമാകുന്നത്. നവമാധ്യമങ്ങളിലൂടെ ഇതിന്റെ ഓഡിയോകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് നടന്ന അവിഹിത ബന്ധത്തിന്റെയും ശബ്ദരേഖയും ഇപ്പോള്‍ പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ വിവാദമായതോടെ മേയര്‍ അടക്കമുള്ള അഡ്മിന്‍മാര്‍ ഗ്രൂപ്പ് പിരിച്ചുവിട്ട് തലയൂരാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ഏറ്റെടുത്തതോടെ കൂടുതല്‍ കുഴങ്ങുകയായിരുന്നു. ഐടി ആക്ട് അനുസരിച്ച് കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അങ്ങിനെ എങ്കില്‍ മേയര്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതിയാകും. എതിരെ നില്‍ക്കുന്നവരെല്ലാം സിപിഎം ആയതിനാല്‍ വിഷയത്തെ രാഷ്ട്രീയമായി നേരിടുന്നതിനാണ് കോണ്‍ഗ്രസും തയ്യാറെടുക്കുന്നത്. ഡിവൈഎഫ്‌ഐ മേഖലാ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് കൗണ്‍സിലറുടെ ഭര്‍ത്താവാണ് പ്രതിസ്ഥാനത്തുള്ള യുവാവ്. അതേസമയം നടപടിയുണ്ടായാല്‍ ഭാര്യയായ കൗണ്‍സിലറെ രാജിവെപ്പിച്ച് കോര്‍പ്പറേഷന്‍ ഭരണം…
Read Moreസന്നിധാനത്തെ കൈപ്പിടിയിലൊതുക്കാന്‍ കച്ചകെട്ടി സിപിഎം ! മണ്ഡലകാലത്ത് പാര്‍ട്ടിയുടെ 1650 പ്രവര്‍ത്തകര്‍ സന്നിധാനത്ത് ദിവസവേതന ജോലിക്കാരാകും; നിയമിക്കുന്നവര്‍ സിപിഎം ബന്ധമുള്ളവരാകണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം
പത്തനംതിട്ട: ദിവസ വേതന അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കാരെ നിയമിച്ച് സന്നിധാനത്തു സിപിഎം നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. മണ്ഡല മകരവിളക്കു കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കും. അരവണ തയാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം എന്നിവയ്ക്കും ഓഫിസ്, ഗെസ്റ്റ്ഹൗസ്, തീര്‍ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ സിപിഎം അല്ലെങ്കില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്നു ദേവസ്വം ബോര്‍ഡിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസവേതനത്തിന് എടുക്കുന്നവര്‍ക്കു തീര്‍ഥാടന കാലം കഴിയും വരെ സന്നിധാനത്തു തങ്ങാന്‍ പറ്റും. അവര്‍ക്കു. ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡാണ് ഒരുക്കുന്നത്.യുവതീപ്രവേശം സംബന്ധിച്ച കോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നു പരാജയപ്പെട്ടിരുന്നു. സന്നിധാനത്തു വിശ്വാസികളായി സംഘടിച്ചതു സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നാണു പൊലീസ്…
Read Moreപി ശശി സിപിഎമ്മിലേക്ക് തിരിച്ചു വരുന്നു; ലൈംഗികാരോപണക്കേസില്‍ ശശിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കി; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുമോ ഈ തിരിച്ചുവരവ്…
കണ്ണൂര്‍ : ലൈംഗികാരോപണത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി പി. ശശി സിപിഎമ്മിലേക്ക് തിരിച്ചു വരുന്നു. ശശിയെ തിരിച്ചെടുക്കാന്‍ സിപിഎം സംസ്ഥാന സമിതി എടുത്ത തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം തലശേരി ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ഏരിയാ കമ്മറ്റി അംഗത്വത്തിന് ശിപാര്‍ശ ചെയ്തതോടെ ഏഴു വര്‍ഷത്തിനുശേഷം പി. ശശി തത്വത്തില്‍ പാര്‍ട്ടിയുടെ ഭാഗമായി. അധികം പ്രാധാന്യം കൊടുക്കാതെ സാവകാശം ശശിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പാര്‍ട്ടി നീക്കം. കാരായിമാര്‍ അകത്തായതോടെ പാര്‍ട്ടികോട്ടയായ തലശേരിമേഖലയില്‍ നേതൃഅഭാവം സിപിഎം. നേരിടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവസമ്പത്തും ജനകീയ അടിത്തറയുമുള്ളവരെ തിരികെയെത്തിക്കാനാണ് സിപിഎം തീരുമാനം. ശശിയുടെ മടങ്ങിവരവ് പാര്‍ട്ടിയില്‍ പല മാറ്റങ്ങള്‍ക്കും വഴിവെച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍കൈയെടുത്താണു ശശിയുടെ മടങ്ങിവരവെന്നും സൂചനയുണ്ട്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍…
Read Moreഇനിയും ജീവിക്കാന്‍ വിടുന്നില്ലെങ്കില്‍ സഖാവ് പിണറായി എന്നെയും കുടുംബത്തെയും പച്ചയ്ക്കു തിന്നുന്നതാ നല്ലത്; പാര്‍ട്ടി ഗ്രാമത്തിലെ ജാതി വിവേചനത്തിനെതിരേ ഒറ്റയ്ക്കു പൊരുതുന്ന ചിത്രലേഖയുടെ കഥയിങ്ങനെ…
കണ്ണൂര്‍: പാര്‍ട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരേ സമരം ചെയ്തു ശ്രദ്ധേയയായ ദളിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖ സിപിഎമ്മിന് തലവേദനയാകുന്നു. സമരത്തിനൊടുവില്‍ ചിത്രലേഖയ്ക്ക് അഞ്ച് സെന്റ് ഭൂമി കിട്ടി ഇത് തിരിച്ചെടുക്കുകയാണ് പിണറായി സര്‍ക്കാര്‍. പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയ്ക്ക് ഭൂമി നല്‍കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016 ഡിസംബര്‍ 18-ന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. ഗവര്‍ണറുടെ ഉത്തരവു പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നോട്ടീസിറക്കിയത്. ലഭിച്ച സ്ഥലത്ത് ചിത്രലേഖയുടെ വീടു നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്. കരമടയ്ക്കുന്ന ആറു സെന്റ് സ്ഥലം വേറെയുണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കൈവശാധികാരിയായ ജലവിഭവവകുപ്പിന്റെ എതിര്‍പ്പ് മറികടന്നും ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് ഭൂമി ചിത്രലേഖയ്ക്ക് കൈമാറിയതെന്ന് പുതിയ ഉത്തരവിലുണ്ട്. 1995-ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭൂമി പതിവ് ചട്ട(21)പ്രകാരമാണ് ചിറക്കല്‍ വില്ലേജിലെ പുഴാതിയില്‍ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചിത്രലേഖയ്ക്ക് സൗജന്യമായി അനുവദിച്ചത്. നേരത്തെ…
Read Moreബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണു കഴിയുന്നത്; സിപിഎമ്മിനെ കണക്കറ്റു പരിഹസിച്ച് കെ.സുധാകരന്‍
കണ്ണൂര്‍: ബിജെപിയുടെ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാന്‍ കല്യാണമാലോചിച്ചതു പോലെയെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുധാകരന്‍ സിപിഎമ്മിനെ പരിഹസിച്ചത്. ബംഗാളിലും ത്രിപുരയിലും തീര്‍ന്നു കേരളത്തില്‍ മാത്രമായ സിപിഎം ഇവിടെയിരുന്നു കൊണ്ടു വര്‍ഗീയ ഫാസിസത്തെ എന്തു ചെയ്യുമെന്നാണു പറയുന്നത്? കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണ നയത്തോടാണല്ലോ സിപിഎമ്മിനു വിമര്‍ശനം. 35 കൊല്ലം ഭരിച്ചപ്പോള്‍ ബംഗാളില്‍ സിപിഎം എന്താണു ചെയ്തത്? പാവപ്പെട്ട കൃഷിക്കാരുടെ പട്ടയം പിടിച്ചെടുത്തു ഭൂമി ടാറ്റയുടെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചു. അവിടെയിപ്പോള്‍ സിപിഎമ്മിനു പാര്‍ട്ടി ഓഫിസുകള്‍ വാടകയ്ക്കു കൊടുക്കേണ്ട സ്ഥിതിയാണെന്നും സുധാകരന്‍ പറഞ്ഞു. ബംഗാളിലെ പഴയ ലോക്കല്‍ സെക്രട്ടറിമാരും ബ്രാഞ്ച് സെക്രട്ടറിമാരുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ കൂലിപ്പണിയെടുത്താണു കഴിയുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ എന്തു സാമ്പത്തിക നയമാണു നടപ്പാക്കുന്നത്? എല്‍ഡിഎഫ് എംഎല്‍എമാരില്‍…
Read Moreഅടിച്ചാല്‍ പോരേ എന്നു ചോദിച്ചപ്പോള്‍ വെട്ടണം എന്നു ശാഠ്യം പിടിച്ചു; ഭരണം നമ്മുടെ കയ്യിലുള്ളപ്പോള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട ഡമ്മികളെ ഇറക്കാം എന്ന് ഉറപ്പു നല്‍കി;എല്ലാം തുറന്നുപറഞ്ഞ് ആകാശ്…
മട്ടന്നൂര്‍: സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ്. ഡമ്മി പ്രതികളെ പൊലീസിന് നല്‍കാമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഉറപ്പിന്മേലാണ് കൊലപാതകം നടത്തിയതെന്ന് ആകാശ് പൊലീസിന് മൊഴി നല്‍കി. ‘ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമാണ്. ഡമ്മി പ്രതികളെ നല്‍കാമെന്നാണ് പറഞ്ഞത്. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതലൊന്നും അന്വേഷിക്കില്ലെന്നും ഉറപ്പ് പറഞ്ഞു. ഭരണം നമ്മുടെ കൈയില്‍ ആയതിനാല്‍ പേടിക്കാനൊന്നും ഇല്ലെന്നും നേതാക്കള്‍ ഉറപ്പു പറഞ്ഞു. അടിച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ വെട്ടണം എന്നായിരുന്നു ശാഠ്യം പിടിച്ചത്’, ആകാശ് പൊലീസിനോട് വെളിപ്പെടുത്തി. മറ്റു പ്രതികള്‍ക്കും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കുമായി അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താനെത്തിയ കാറും അക്രമികള്‍ കൃത്യം നിര്‍വഹിച്ചതിനു ശേഷം വഴിക്കു വച്ചു മാറി കയറിയ കാറും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോര്‍ രജിസ്‌ട്രേഷന്‍…
Read Moreകൊടിസുനിയുടെയും കിര്‍മാണി മനോജിന്റെയും കട്ടഫാന്‍; ആര്‍എസ്എസ് നേതാവ് വിനീഷ് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം നാടുവിട്ടു; ആകാശ് തില്ലങ്കരിയെന്ന സൈബര്‍ പോരാളിയുടെ ചെയ്തികള്‍ ഇങ്ങനെ…
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കരി സിപിഎം സൈബര്‍സേനയിലെ പ്രമുഖനെന്ന് വിവരം. ‘അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു’ എന്നു പേരുള്ള സിപിഎം അനുകൂല സൈബര്‍ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്ബുക് പ്രൊഫൈലില്‍ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം അറസ്റ്റിലായ പ്രതികള്‍ക്ക് ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം വിശദീകരിക്കുന്ന ഫോട്ടോകളും പുറത്തു വന്നിരിക്കുകയാണ്. ആര്‍എസ്എസ് നേതാവ് വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നാടുവിട്ട ഇയാള്‍ എകെജി സെന്ററില്‍ ജോലി ചെയ്യുന്നുവെന്നാണ് നാട്ടിലെ സംസാരം. ഇതിനിടെ ‘വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നതിരുന്നു. അങ്ങനെ എല്ലാ തരത്തിലും കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെട്ടായിരുന്നു ആകാശ് മുന്നോട്ട് നീങ്ങിയിരുന്നത്. സിപിഎം നേതൃത്വത്തിനും ഇത് അറിയാമായിരുന്നു. അതുകൊണ്ട് കൂടി ഷുഹൈബിന്റേത് രാഷ്ട്രീയ…
Read Moreപാര്‍ട്ടി പോസ്റ്ററിലും താരമായി പ്രിയയുടെ കണ്ണിറുക്കല്‍ ! പോസ്റ്റര്‍ വൈവിധ്യത്തില്‍ മറ്റു യുവജനസംഘടകളെ കടത്തി വെട്ടിയത് എഐഎസ്എഫ്…
മലപ്പുറം:ഒരൊറ്റ കണ്ണിറുക്കല്‍ മതി ജീവിതം മാറാന്‍ എന്നു കേട്ടിട്ടില്ലേ. അഡാര്‍ ലൗ നായിക പ്രിയാ വാര്യരുടെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ഈ പ്രയോഗം നൂറുശതമാനം ശരിയാണ്. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകത്തിന്റെ തന്നെ ഹൃദയം കവര്‍ന്ന പ്രിയ വന്ന് വന്ന് പാര്‍ട്ടി പോസ്റ്ററില്‍ വരെ സ്ഥാനം പിടിച്ചിരിക്കുകയാണ്. മാര്‍ച്ച് ആദ്യം മലപ്പുറത്ത് തുടങ്ങുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് കോട്ടയ്ക്കല്‍ മണ്ഡലം കമ്മറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ ഇടം പിടിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് ‘സിപിഎം സംസ്ഥാന സമ്മേളനം’ എന്ന് എഴുതിയിരിക്കുന്നത്. ഒപ്പം പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രവും പിന്നിലായി ഒരു ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി നല്‍കിയിട്ടുണ്ട്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന സന്ദേശമാണ് ബോര്‍ഡ്…
Read More