കക്കൂസ് ടാങ്കിന് കയ്യും കാലും മുഖവും വെച്ചാല്‍ ഉണ്ടാകുന്ന സാധനമാണ് എം.എം മണി; സിപിഎമ്മിനെതിരേ തുറന്നടിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍

തിരുവനന്തപുരം:സിപിഎമ്മിനും എം.എം മണിയ്ക്കുമെതിരേ കടുത്തഭാഷയിലുള്ള വിമര്‍ശനവുമായി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. സിപിഐയുടെ ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് മുന്നണിയിലെ അസ്വസ്ഥതകള്‍ ശിവരാമന്‍ തുറന്നു പറഞ്ഞത്. എം.എം. മണി സിപിഐയുടെ പുറകെ നടന്ന് അസഭ്യം പറയുകയാണെന്നും സിപിഎം പറയുന്നത് അതേപടി അനുസരിക്കാന്‍ കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു. നെടുങ്കണ്ടത്ത് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനവേദിയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വേദിയിലിരിക്കെയായിരുന്നു ശിവരാമന്റെ വിമര്‍ശനം. സിപിഐ യെ മുഖ്യശത്രുവായിട്ടാണ് സിപിഎം കണക്കാക്കുന്നതെന്നും കക്കൂസ് ടാങ്കിന് കയ്യും കാലും മുഖവും വെച്ചാല്‍ ഉണ്ടാകുന്ന സാധനമാണ് മണിയെന്ന് പറയാന്‍ അറിയാത്തതുകൊണ്ടല്ലെന്നും ശിവരാമന്‍ പറഞ്ഞു. ഇടതുമുന്നണിയിലെ വിഴുപ്പല്ല സിപിഐ. ഞങ്ങളെ നോക്കി ആരും കണ്ണുരുട്ടേണ്ട. സ്വന്തം കാലില്‍ നില്‍ക്കുന്നവരാണ് സിപിഐ. ഞങ്ങള്‍ക്ക് ഒരു തമ്പുരാന്റെയും തണല്‍ വേണ്ട. പക്ഷെ പുറകെ നടന്ന് പുലയാട്ട് നടത്തിയാല്‍ തിരിഞ്ഞ്…

Read More

ജനങ്ങളെ പിഴിഞ്ഞ് സിപിഎമ്മിന്റെ ബക്കറ്റ് പിരിവ് കൊഴുക്കുന്നു ! പിരിവുകാരെക്കൊണ്ട് പൊറുതിമുട്ടി വീടുകളും സ്ഥാപനങ്ങളും; പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പും വ്യാപകമാവുന്നു…

കൊച്ചി: ബിനോയ് കോടിയേരി വിവാദത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ ജനങ്ങളെ പിഴിയാന്‍ ബക്കറ്റ് പിരിവുമായി സിപിഎം. പാര്‍ട്ടിയുടെ കഴുത്തറപ്പന്‍ പിരിവിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനമാണുയരുന്നത്. സമീപകാലത്ത് ബക്കറ്റ് പിരിവുകളിലൂടെ പാര്‍ട്ടി കോടികളാണു നേടിയത്. എന്നാല്‍, തുടര്‍ച്ചയായ പിരിവുകള്‍ ബാധ്യതയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. മാസങ്ങള്‍ക്കു മുന്‍പ് ഇ.കെ നായനാരുടെ പേരില്‍ കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിക്കുന്ന അക്കാഡമിക്കായി പാര്‍ട്ടി ബക്കറ്റെടുത്തപ്പോള്‍ ലഭിച്ചത് കോടികളാണ്. പാര്‍ട്ടി സമ്മേളന നടപടികളിലേക്കു കടന്നപ്പോള്‍ ഓരോ ഘടകവും പിരിവു നടത്തി. ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 4.81 കോടിയാണ് പിരിച്ചത്. ഫെബ്രുവരി 22 മുതല്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ബ്രാഞ്ച് കമ്മറ്റികള്‍ 40,000 മണ്‍കുടുക്കകള്‍ വഴിയും പണം സ്വരൂപിച്ചിരുന്നു. കൂടാതെ പ്രത്യേക ഹുണ്ടിക…

Read More

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളെ കൊന്നു കളയുമെന്നു ഭീഷണി; അച്ഛനെ രക്ഷിക്കാന്‍ സഹായമര്‍ഭ്യത്ഥിച്ച് മകള്‍ സോഷ്യല്‍ മീഡിയയില്‍…

കാസര്‍ഗോഡ് : സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന അച്ഛനെ കൊന്നുകളയുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി മകള്‍. സംഭവത്തില്‍ പോലീസ് സംരക്ഷണവും നാട്ടുകാരുടെ പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് 16 കാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.  പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാണ് അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നും തന്റെ അച്ഛനെ രക്ഷിക്കണമെന്നുമാണ് എന്നാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. കിനാനൂര്‍ സ്വദേശി സി.കെ.സുകുമാരന്റെ മകളും ചായോത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വിനിയാണ് അച്ഛനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന താന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം തന്നെ പല തവണ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സുകുമാരന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിനിടെയാണ് സിപിഎമ്മുകാരുടെ ഭാഗത്തു നിന്നും കൊന്നുകളയല്‍ ഭീഷണി ഉണ്ടായത്.…

Read More

‘ഈട’ ഇവിടെ വേണ്ട ! ‘ ഈട’ സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്;’ പദ്മാവതി’യുടെ റിലീസിംഗിനു സംരക്ഷണം നല്‍കുമെന്നു പറഞ്ഞ ഡിവൈഎഫ്‌ഐ ഈട വിലക്കാന്‍ മുന്‍പന്തിയില്‍

കണ്ണൂരിലെ ബിജെപി-സിപിഎം സംഘര്‍ഷങ്ങളുടെ ഭീകരത ആവിഷ്‌കരിക്കുന്ന ‘ഈട’ സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്. ഇടതുരാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നെന്ന വിമര്‍ശനമുയര്‍ത്തിയ സൈബര്‍ ലോകത്തും ആക്രമണം. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നു വിവാദത്തിലായ ബോളിവുഡ് സിനിമ ‘പദ്മാവതി’യുടെ റിലീസിങ്ങിനു സംരക്ഷണം നല്‍കുമെന്നു വ്യക്തമാക്കിയ ഡി.െവെ.എഫ്.ഐ. അണികളില്‍നിന്നാണ് ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത ‘ഈട’യ്ക്ക് എതിര്‍പ്പുകളേറെയെന്നതാണ് വിചിത്രം. മുമ്പ് അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തിലിറങ്ങിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നും സമാനമായ എതിര്‍പ്പു നേരിടേണ്ടിവന്നിരുന്നു. ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്നുകാട്ടിയായിരുന്നു ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’നു വിലക്കെങ്കില്‍ സംഘപരിവാര്‍ വലതുപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന വിമര്‍ശനമാണ് ”ഈട”യ്ക്കെതിരേ ഉയര്‍ത്തുന്നത്. ആദ്യം മികച്ച സിനിമയെന്നു സി.പി.എം. മുഖപത്രത്തിന്റെ ഓണ്‍ലൈനില്‍ ആസ്വാദനക്കുറിപ്പു വന്നതിനുശേഷമാണ് കണ്ണൂരില്‍ ഇവിടെ എന്ന് അര്‍ഥമുള്ള ‘ഈട’യ്ക്കെതിരേ സഖാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. അതിഭാവുകത്വമോ വികലമായ ജ്ഞാനമോ മുഴച്ചുനില്‍ക്കാതെ ഈട തുറന്നുവയ്ക്കുന്നത് മറ്റൊരു മുഖമാണ് എന്നായിരുന്നു ആദ്യത്തെ പുകഴ്ത്തല്‍. പാര്‍ട്ടിക്കെതിരേ വിമര്‍ശനത്തിന്റെ…

Read More

ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഏരിയാകമ്മിറ്റി പാസാക്കി; കൊലപാതകം നടത്താന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ചു; പയ്യോളി മനോജ് വധക്കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഇങ്ങനെ…

കൊച്ചി: ബിജെപി പ്രവര്‍ത്തകന്‍ പയ്യോളി മനോജിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ചെന്ന് സിബിഐയുടെ കണ്ടെത്തല്‍. മനോജിനെ വധിക്കാനുള്ള ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഏരിയാ കമ്മിറ്റി ശരിവക്കുകയായിരുന്നുവെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും സിബിഐ വ്യക്തമാക്കുന്നു. ഒന്നും രണ്ടും പ്രതികളായ അജിത് കുമാര്‍, ജിതേഷ് എന്നിവരെയാണ് പാര്‍ട്ടി പ്രാദേശികനേതാക്കള്‍ കൃത്യം നടത്താന്‍ ഏല്‍പിച്ചത്. ഇവര്‍ എതിര്‍പ്പറിയിച്ചപ്പോള്‍ സമ്മര്‍ദം ചെലുത്തിയാണ് കൊലപാതകം നടപ്പാക്കിയതെന്നും സി.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നു.പ്രതികളില്‍ പലര്‍ക്കും മനോജിനെ മുന്‍ പരിചയം ഉണ്ടായിരുന്നില്ല. മനോജിന്റെ വീടിനു മുന്നില്‍ സംഘടിച്ച ഇരുപതുപേരില്‍ ഏഴുപേരാണ് കൃത്യം നടപ്പാക്കിയത്. സി.ഐ.ടി.യുക്കാരനായ ഓട്ടോ ഡ്രൈവര്‍ ബാബുവിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണ് സി.ടി. മനോജിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.ഇരുപത്തിരണ്ടാം പ്രതിയായ അനൂപാണ് ആയുധങ്ങള്‍ എത്തിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിപിഎം. നേതാക്കളടക്കം ഒന്‍പതു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞെങ്കിലും…

Read More

വിപ്ലവത്തോട് പറയുന്നു ‘ കടക്കു പുറത്ത്’ ! സിപിഎം സമ്മേളന വേദികളില്‍ വിപ്ലവഗാനങ്ങളുടെ സ്ഥാനത്ത് ഇപ്പോള്‍ മുഴങ്ങി കേള്‍ക്കുന്നത് ‘ ജിമിക്കി കമ്മല്‍’

കൊച്ചി: എന്തിനും ഏതിനും ‘ജിമിക്കി കമ്മല്‍’ അതാണ് ഇപ്പോള്‍ കേരളത്തിലെ അവസ്ഥ. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ പോലും ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു പാട്ടുണ്ടാകില്ല. ഫഌഷ് മോബ്, അടിയന്തിരം എന്തുമാകട്ടെ എല്ലായിടത്തും ജിമിക്കി കമ്മല്‍ മാത്രം. ഇപ്പോള്‍ സിപിഎമ്മിന്റെ സമ്മേളന വേദികളില്‍ പോലും ജിമിക്കി കമ്മലിന്റെ തരംഗമാണ്. സമ്മേളനം കൊഴുപ്പിക്കാനായി ലക്ഷങ്ങള്‍ പൊടിച്ച് ഗാനമേളയും ആഘോഷങ്ങളും നടത്തുമ്പോള്‍ ജിമിക്കി കമ്മലാണ് താരം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സി.പി.എം. സമ്മേളനങ്ങളാണ് പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും വേദിയായി മാറുന്നത്. ഉത്സവഛായയിലാണു പലയിടങ്ങളിലും സമ്മേളനങ്ങള്‍ നടക്കുന്നത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഏരിയാസമ്മേളനങ്ങളും അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണിപ്പോള്‍. രക്തസാക്ഷി അനുസ്മരണം, റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, മറുപടി, അഭിവാദ്യം അര്‍പ്പിച്ച് പിരിയല്‍ ഇതൊക്കെയാണു സാധാരണയായി സമ്മേളനങ്ങളില്‍ നടക്കാറുണ്ടായിരുന്നത്. ഏരിയാ സമ്മേളനങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും വിപ്ലവഗാനം മാത്രമായിരിക്കും ഇത്തരം യോഗങ്ങളുടെ ആഡംബരം. ജില്ലാസമ്മേളനങ്ങള്‍ മുതലാണു…

Read More

ചെങ്കൊടി കൊണ്ട് പിന്നാമ്പുറം തുടയ്ക്കുന്ന പടമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു ! പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു; യുവാവിനെ സിപിഎമ്മുകാര്‍ ആശുപത്രിയിലാക്കിയ കഥയിങ്ങനെ…

പെരുമ്പാവൂര്‍: ചെങ്കൊടികൊണ്ടു സ്വന്തം ‘പിന്‍ഭാഗം’തുടയ്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ സിപിഎമ്മുകാര്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശമന്നൂര്‍ നൂലേലി ചിറ്റേത്തുകുടി വീട്ടില്‍ സി.കെ.മൈതീനെ (34) യാണ് സിപിഎമ്മുകാര്‍ പഞ്ഞിക്കിട്ടത്. പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്കു മുമ്പാണു സംഭവം. ഓടക്കാലി കമ്പനിപ്പടിയിലെ ബസ് സ്റ്റോപ്പില്‍ മൈതീന്‍ പരസ്യമായി സിപിഎം പതാകകൊണ്ടു പിന്‍ഭാഗം തുടയ്ക്കുകയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതിപ്പെട്ടു. പിന്നീട് പോലീസ് മൈതീനെ ചോദ്യംചെയ്തു വിട്ടയയച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30-ന് ഓടക്കാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തരും അവിടെയെത്തിയ മൈതീനും തമ്മില്‍ വാക്കേറ്റവും അടിപടിയുമുണ്ടായി. സംഘര്‍ഷത്തില്‍ പരുക്കേറ്റ സിപിഎം പ്രവര്‍ത്തകരായ ഓടക്കാലി പുന്നയംകരയില്‍ വസന്ത് (42), നൂലേലി ഏഴാംവാര്‍ഡ് അംഗം ഇ.എന്‍. സജീഷ് (33) എന്നിവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.…

Read More

രാഷ്ട്രീയ സൗഹാര്‍ദ്ദ റമ്മി; പണം വച്ച് ചീട്ട് കളിച്ച ബിജെപി-സിപിഎം നേതാക്കളെ പൂട്ടി പോലീസ്; പുറത്തിറങ്ങിയാല്‍ തമ്മിത്തല്ലുന്നവരുടെ റമ്മി കളി പോലീസിനെപ്പോലും അമ്പരപ്പിച്ചു…

പത്തനംതിട്ട: പുറമേ കണ്ടാല്‍ കടിച്ചു കീറാന്‍ വെമ്പി നില്‍ക്കുന്ന സിപിഎം-ബിജെപി നേതാക്കളുടെ സൗഹാര്‍ദ്ദ ചീട്ടുകളി പൊലീസ് പൊക്കി. രണ്ടു വര്‍ഷമായി നടന്നിരുന്ന സിപിഎം-ബിജെപി റമ്മികളി ബാന്ധവത്തിന് ഇന്ന് പൊലീസ് പിടിവീണു. പണം വച്ചു ചീട്ടുകളി നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ബിജെപിയുടെ പഞ്ചായത്തംഗവും സിപിഎമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായ സ്കൂള്‍ അദ്ധ്യാപകന്‍ അടക്കം ആറുപേര്‍ പിടിയിലായി. മല്ലപ്പള്ളിക്ക് സമീപം എഴുമറ്റൂരില്‍ ഇന്ന് രാത്രി ഏഴിനാണ് പൊലീസ് സര്‍വകക്ഷി ചീട്ടുകളി സംഘത്തെ വളഞ്ഞിട്ടു പിടിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ഒരു പൊലീസും വരില്ലെന്ന ധൈര്യത്തിലായിരുന്നു എഴുമറ്റൂര്‍ ജംഗ്ഷനിലുള്ള സിറ്റിസണ്‍സ് ക്ലബില്‍ സംഘം താവളമടിച്ചിരുന്നത്. എഴുമറ്റൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ബിജെപി അംഗം സന്തോഷ് സായി (38), സിപിഐം മുന്‍പഞ്ചായത്തംഗവും കോട്ടയം സെമിനാരി സ്കൂള്‍ അദ്ധ്യാപകനുമായ ഏഴുമറ്റൂര്‍ അരിക്കല്‍ താന്നിക്കല്‍ വീട്ടില്‍ ജോണ്‍സ് വര്‍ഗീസ് (55), പാടിമണ്‍ ഇളംതോട്ടക്കുഴി…

Read More

ദളിത് യുവതിയുടെ മുഖത്തടിച്ച് സിപിഎം വനിതാ മന്ത്രിയുടെ ഭര്‍ത്താവ്, ദളിത് സ്‌നേഹം പ്രസംഗത്തില്‍ മാത്രമേയുള്ളോയെന്ന് കേന്ദ്രനേതൃത്വത്തിന് യുവതിയുടെ കത്ത്, കണ്ണൂര്‍ സിപിഎമ്മില്‍ ദളിത് പ്രതിസന്ധി

മട്ടന്നൂരില്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം നേടിയതിനു പിന്നാലെ വന്‍വിവാദം. പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് സ്ത്രീയുടെ മുഖത്ത് മന്ത്രി കെ.കെ. ശൈലജയുടെ അടിച്ചെന്നതാണ് പുതിയ വിവാദ കാരണം. ഒരു പ്രമുഖ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്കരനെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിനു നിര്‍ദ്ദേശം നല്‍കി. ഇത് വെട്ടിലാക്കുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെയാണ്. ഈ വിഭാഗത്തിന് വളരെ വേണ്ടപ്പെട്ടയാളാണ് ഭാസ്കരന്‍. സംഭവം വിവാദമായതോടെ സംഘപരിവാര്‍ സംഘടനയാണ് പ്രശ്‌നത്തിനു വന്‍ പ്രചാരണമാണ് നല്കുന്നത്. അടികൊണ്ടയാളും കൊടുത്തയാളും പാര്‍ട്ടിക്കാരായതിനാല്‍ പാര്‍ട്ടി വേദിയില്‍ തന്നെ സംഭവം ഒത്തുതീര്‍ക്കാനാണ് നീക്കം. മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ചു ബുധനാഴ്ച തന്നെ ഷീല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്നാണു…

Read More

മൂര്‍ഖന്‍ കുഞ്ഞിനെ ഓടിച്ചു വിട്ടപ്പോള്‍ പകരം വന്നത് ഉഗ്ര വിഷമുള്ള രാജവെമ്പാല; ശ്രീറാമിന് പകരക്കാരനായി എത്തിയ സബ് കളക്ടറും പണി തുടങ്ങി; ഉദ്ഘാടനം സിപിഎം പാര്‍ട്ടി ഗ്രാമത്തിന്റെ അടിത്തറ മാന്തി

മൂന്നാര്‍: കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്നു പറയുന്നത് എത്ര ശരി. കയ്യേറ്റ മാഫിയയ്‌ക്കെതിരേ ശക്തമായ നിലകൊണ്ട ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് ഉന്നതരുടെ ഇടപെടല്‍ മൂലമായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായി ശ്രീറാമിനെ ഒതുക്കുകയും ചെയ്തു. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരെല്ലാം നേരിട്ടു തന്നെ ശ്രീറാമിനെതിരെ രംഗത്തെത്തിയിരുന്നു. അങ്ങനെയാണ് ശ്രീറാമിന് സ്ഥാനം നഷ്ടമായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്ന വിലയിരുത്തലിലാണ് വി ആര്‍ പ്രേംകുമാറിനെ പുതിയ ദേവികുളം സബ്കളക്ടറായി നിയമിച്ചത്. എന്നാല്‍ അങ്ങനെ വിചാരിച്ചവര്‍ക്ക് വന്‍പണിയാണ് കിട്ടിയിരിക്കുന്നത്. കയ്യേറ്റമൊഴിക്കാന്‍ കാണിച്ച ധൈര്യത്തില്‍ ശ്രീറാം മൂര്‍ഖന്‍ കുഞ്ഞായിരുന്നെങ്കില്‍ പ്രേംകുമാര്‍ രാജവെമ്പാലയാണ്. വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ റവന്യു വകുപ്പ് പുനരാരംഭിച്ചിരിക്കുകയാണ്. സിപിഎം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ…

Read More