കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനുള്ള സാധ്യത തെളിഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി കുടുംബത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടെങ്കിലും മറിയം, അച്ചു ഉമ്മന്‍ എന്നിവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മനിലേക്ക് മാത്രമായി ചുരുങ്ങി. ഇതിന് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പിന്തുണ നല്‍കിയതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ തീരുമാനമായി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയില്‍ മണ്ഡലം നിലനിര്‍ത്താമെന്ന മോഹമാണ് ചാണ്ടി ഉമ്മനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് പുതുപ്പള്ളി മണ്ഡലം. കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജയ്ക് സി. തോമസ് കഴിഞ്ഞ തവണ നേടിയ വോട്ട് വലിയ നേട്ടമായി കണ്ട് വീണ്ടും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.…
Read MoreTag: cpm
നെല്ലിന്റെ പേരില്‍ ഭരണമുന്നണിയില്‍ പോര് ! സിപിഐയുടെ വകുപ്പിനെതിരേ സമരവുമായി സിപിഎമ്മിന്റെ കര്‍ഷകസംഘടന
തോമസ് വര്ഗീസ്തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും നൽകാത്തതിനെതിരേ സമരവുമായി ഭരണമുന്നണിയിലെതന്നെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ കര്‍ഷകസംഘടന രംഗത്ത്. സിപിഐ ഭരിക്കുന്ന സിവില്‍ സപ്ലൈസ് വകുപ്പ് സപ്ലൈകോ മുഖാന്തിരം സംഭരിച്ച നെല്ലിന്റെ പണം അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കര്‍ഷകസംഘത്തിന്റെ പ്രത്യക്ഷ സമരം. ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഭരണമുന്നണിയിലെ ധനകാര്യ മന്ത്രിയും സിവില്‍ സപ്ലൈസ് മന്ത്രിയും കൂടി ആലോചിച്ചാല്‍ പരിഹാരം കാണാവുന്ന പ്രശ്നമാണ് നെല്ലിന്റെ വില നല്‍കുന്നത് സംബന്ധിച്ചുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വൈകുകയാണ്. നാലു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ വന്നതോടെ നെല്‍ കര്‍ഷകര്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ശക്തമായ പ്രതിഷേധവുമായി…
Read Moreചന്ദ്രയാന്‍ വിക്ഷേപിച്ചതിനു തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി ! വോട്ടുബാങ്ക് ലക്ഷ്യമിട്ട് ചെയ്ത ഏര്‍പ്പാട്; സെമിനാറിനെ പരിഹസിച്ച് കെ. മുരളീധരന്
ഏക സിവില്നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി രംഗത്ത്. ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരന് പരിഹസിച്ചു. അതിന് കോണ്‍ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടുത്തുചാടി ഷൈന്‍ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആദ്യമേ മുന്നറിയിപ്പ് നല്‍കിയതാണ്. വോട്ടുബാങ്ക് ലക്ഷ്യമാക്കി ചെയ്ത ഏര്‍പ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും മുരളീധരന് പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണ വിജയത്തിന്റെ തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോണ്‍ഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ സിപിഐയുടെ ദേശീയ കൗണ്‍സില്‍ യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ആരും അതിന്റെ പേരില്‍ ഓവര്‍ സ്മാര്‍ട്ടാകാന്‍ നോക്കരുതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് കോണ്‍ഗ്രസും പറഞ്ഞത്. ഇന്നലെ കോണ്‍ഗ്രസിന്റെ…
Read Moreബിജെപിയെ ചേർത്തുനിർത്തും; ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശി യില്ലെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്റെ ബദൽ സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയു ന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.
Read Moreകേസ് നടത്താന്‍ പിരിച്ച എട്ടു ലക്ഷം ‘മുക്കി’ ജില്ലാ കമ്മിറ്റിയംഗം ! സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം
സിപിഎമ്മിനു നാണക്കേടായി വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കേസ് നടത്തിപ്പിനായി പിരിച്ച എട്ടു ലക്ഷം രൂപ ജില്ലാ കമ്മിറ്റിയംഗം തട്ടിയെടുത്തെന്ന് പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ചാല മുന്‍ ഏരിയ കമ്മിറ്റിയംഗം പരാതി നല്കി. 2015ല്‍ നടന്ന ഡി.ഡി ഓഫിസ് ഉപരോധത്തില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാനായിരുന്നു ലോക്കല്‍ കമ്മിറ്റികള്‍ പണം പിരിച്ചത്. എട്ടുപേരെ ജാമ്യത്തിലിറക്കുന്നതിന് എട്ടുലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു. കേസ് വെറുതെ വിട്ടതോടെ എട്ടുപേരുടെയും അക്കൗണ്ടിലേക്ക് ഒരു ലക്ഷം വീതം തിരികെയെത്തി. ഈ തുക പ്രവര്‍ത്തകര്‍ ഏരിയ നേതാക്കള്‍ക്ക് കൈമാറിയെങ്കിലും പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തിയില്ലെന്നാണ് പരാതി.
Read Moreഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ട; ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ
മയ്യിൽ: സുധാകരന്റെ മാനനഷ്ടക്കേസ് കേസായിതന്നെ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിനെ ആരും ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്തേണ്ടന്നും അദ്ദേഹം പറഞ്ഞു. മയ്യിൽ ചെറുപഴശിയിൽ എൻജിഒ യൂണിയൻ ഭവന രഹിതർക്കായി നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ. കോൺഗ്രസുകാരാണ് ഇനി സുധാകരന്റെ കാര്യത്തിൽ തീരുമാനിക്കേണ്ടത്. സാമ്പത്തിക കേസ് രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. രാഷ്ട്രീയ വിഷയമല്ലാത്തതിനാൽ നിയമത്തിന് മുന്നിൽ വരികയാണ് വേണ്ടത്. ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവുകയാണ് സുധാകരനും സതീശനുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് നടപടിയുമായി പോലീസ് ! അഡ്മിന് അടക്കം മൂന്നുപേരെ വിളിപ്പിച്ചു
വാട്സ് ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് പോലീസ് നടപടിയെന്ന് ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. ഗ്രൂപ്പ് അഡ്മിന് അടക്കം മൂന്ന് പേരോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്കി. സിപിഎം മേലുകാവ് ലോക്കല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനാണ് പരാതി നല്‍കിയതെന്നാണ് സിപിഎം നല്കുന്ന വിശദീകരണം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയാണ് ഇത്തരം നടപടികളിലേക്ക് നയിച്ചത്. വര്‍ഗീയ പരാമര്‍ശം അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ ഈ ഗ്രൂപ്പില്‍ വന്നെന്നും ഇത് ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയതെന്നാണ് സിപിഎം മേലുകാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം. പോലീസും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഗ്രൂപ്പില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ അഡ്മിനെ അടക്കം വിളിച്ചുവരുത്തി വിഷയത്തില്‍ വിശദീകരണം ലഭ്യമാക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രശ്നത്തില്‍ കേസെടുക്കുകയോ…
Read Moreതെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല; എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്
പാലക്കാട്: എസ്എഫ്ഐക്കെതിരേ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍ഷോ ജയിച്ചു തോറ്റ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പാലക്കാട് മറുപടി പറയുകയായിരുന്നു ഗോവിന്ദന് പി.എം.ആര്‍ഷോ സംഭവത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്നും ഗോവിന്ദന് പറഞ്ഞു. പരീക്ഷ എഴുതാത്ത ആള് എങ്ങനെ ജയിക്കുമെന്നും ഗോവിന്ദന് ചോദിച്ചു. ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെല്ലാമെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗോവിന്ദന് പറഞ്ഞു.വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലും അന്വേഷണത്തില്‍ സത്യം തെളിയട്ടയെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഇകഴ്ത്താനാവില്ല; പ്രവാസികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനെന്ന് എ.കെ.ബാലന്
തിരുവനന്തപുരം: സ്പോണ്സര്ഷിപ്പില് തെറ്റില്ല. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. സമ്മേളനം നടത്താന്‍ ഖജനാവില്‍നിന്ന് പണമെടുക്കാന്‍ കഴിയില്ല. ലോക കേരള സഭയുടെ ആദ്യ സമ്മേളനം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഇതിന് മുമ്പ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനാണ് 82 ലക്ഷം നല്‍കുന്നതെന്ന പ്രചാരണം അസംബന്ധമാണ്. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബസംഗമമാണിത്. പ്രവാസി മലയാളികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനാണെന്നും ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പ്രതിപക്ഷം വിചാരിച്ചാല്‍ ഇകഴ്ത്താനാവില്ല. വിവാദത്തെ പ്രവാസികള്‍ പുച്ഛിച്ച് തള്ളും. കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാനാണ് പ്രതിപക്ഷം വിവാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്.…
Read Moreപി.കെ. ശശിയെ അനുകൂലിക്കുന്ന നേവിനെ പുറത്താക്കാൻ തീരുമാനം; പാർട്ടി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൂട്ടയടി
പാലക്കാട്ട് : മണ്ണാർക്കാട്ട് ഡിവൈഎഫ് പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി. മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനു മുമ്പിലാണ് ഡിവൈഐയിലെ ഇരുവിഭാഗങ്ങൾ പരസ്യമായി ഏറ്റുമുട്ടിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്. പി.കെ.ശശിയെ അനുകൂലിക്കുന്ന ഡിവൈഎഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ.ഷാനിഫിനെ പുറത്താക്കാനും റഷീദ് തച്ചനാട്ടുകരയെ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനും യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഷാനിഫ് ഡിവൈഎഫ്ഐ നേതാക്കൾക്ക് എതിരെയും സിപിഎം ഏരിയ സെക്രട്ടറിക്ക് എതിരെയും പ്രതിഷേധിച്ചതാണ് സംഘട്ടത്തിനിടയാക്കിയതെന്ന് പറയുന്നു. നേതാക്കളോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് കരിമ്പയിൽ നിന്ന് എത്തിയ ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫിസിനു പുറത്ത് ഷാനിഫിനെ ചോദ്യം…
Read More