എടത്വ: ജനകീയ പ്രതിരോധ യാത്ര വരുന്നെന്ന പേരിൽ എടത്വായിൽ പാടത്തെ കൊയ്ത്ത് സിപിഎം പ്രാദേശിക നേതാക്കൾ നിർത്തിവയ്പിച്ചതായി പരാതി. എടത്വ കൃഷിഭവൻ പരിധിയിൽപ്പെട്ട ചങ്ങങ്കരി കണിയാംകടവ് പാടത്തെ കൊയ്ത്താണ് നിർത്തിവയ്പിച്ചത്. ഇന്നലെ രാവിലെ ഒൻപതിനു കൊയ്ത്ത് ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിർത്തിവയ്ക്കാൻ നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്നലെ കുട്ടനാട്ടിൽ സ്വീകരണം വച്ചിരുന്നു. യാത്രയ്ക്കു ജനപങ്കാളിത്തം ഉറപ്പാക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടു നിർബന്ധിത തൊഴിൽ തടസം ഉണ്ടാക്കിയെന്നാണ് പരാതി. ഏഴ് യന്ത്രം ഇറക്കി കൊയ്ത്ത് തുടങ്ങിയ കണിയാംകടവ് പാടത്തു ചില കർഷകരുടെ കൊയ്ത്ത് പകുതി എത്തിയപ്പോഴാണ് നിർത്തി വയ്ക്കാൻ നേതാക്കൾ ആവശ്യപ്പെട്ടത്. ചില പാടങ്ങളിൽ നെല്ലെടുപ്പും മുടങ്ങി.
Read MoreTag: cpm
വിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല, കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ല; എല്ലാം തെളിവുകളും പുറത്തുവിടട്ടെയെന്ന് എം.വി.ഗോവിന്ദന്
കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള സ്വപ്നാ സുരേഷിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിജേഷ് പിള്ള എന്നൊരാളെ തനിക്കറിയില്ല. കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ലെന്നും ഗോവിന്ദന് പറഞ്ഞു. ഒരു കാര്യവും മറച്ചുവയ്ക്കാന്‍ തങ്ങള്‍ ആരെയും സമീപിക്കില്ല. എല്ലാം തെളിവുകളും പുറത്തുവിടട്ടെ എന്നാണ് പറയാനുള്ളത്. സ്വപ്നക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇതിന് പിന്നില്‍ രാഷ്ട്രീയമാണ്. സിപിഎമ്മിന്റെ പ്രതിരോധ ജാഥ വിജയിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും ഗോവിന്ദന് പറഞ്ഞു. ആരോപണങ്ങളില്‍ ചൂളിപോകില്ല. ജാഥയെ തടയാന്‍ ആര്‍ക്കുമാകില്ല. ജാഥ കൂടുതല്‍ ഗംഭീരമാകുമെന്നും ഗോവിന്ദന് കൂട്ടിചേര്‍ത്തു. വൈദേകം റിസോര്‍ട്ട് വിവാദത്തെക്കുറിച്ചും ഗോവിന്ദന് പ്രതികരിച്ചു. ഇ.പി.ജയരാജന് റിസോര്‍ട്ടില്‍ ഓഹരിയില്ല. ഇപിയുടെ കുടുംബത്തിന്റെ ഷെയറില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും ഗോവിന്ദന് പറഞ്ഞു.
Read Moreദേശാഭിമാനി ലേഖകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി ! കീ ബോര്‍ഡ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി…
ദേശാഭിമാനി ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി. ദേശാഭിമാനി മഞ്ചേരി ബ്യൂറോയിലെ ലേഖകനെസി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഓഫീസില്‍ കയറിയാണ് മര്‍ദ്ദിച്ചത്. മഞ്ചേരി കോവിലകംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയനാണ് മറ്റുരണ്ടുപേര്‍ക്കൊപ്പം എത്തി ലേഖകന്‍ ടി.വി. സുരേഷിനെ ക്രൂരമായി മര്‍ദിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ദേശാഭിമാനിയില്‍ വാര്‍ത്ത നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉച്ചയോടെ ലേഖകനും ബ്രാഞ്ച് സെക്രട്ടറിയും തമ്മില്‍ ഫോണില്‍ വാക്കുതര്‍ക്കമുണ്ടായി. ഏതാനും സമയത്തിനകം ബ്രാഞ്ച് സെക്രട്ടറി മറ്റുരണ്ടുപേരെയും കൂട്ടി ഓഫീസിലേക്കു കയറിവന്നു സുരേഷുമായി വീണ്ടും തര്‍ക്കിച്ചു. ഓഫീസിലെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തിയതായി സുരേഷ് മഞ്ചേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സ്ഥലംവിട്ടതെന്നും പരാതിയിലുണ്ട്.
Read More14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചു ! സിപിഐ നേതാവിനെതിരേ കേസ്…
പാറശാലയില്‍ സിപിഐ നേതാവിനെതിരേ പീഡനപരാതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സിപിഐ പ്രാദേശിക നേതാവായ ഷൈനുവിനെതിരേയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പാറശാല പോലീസ് കേസ് എടുത്തു. പാറശാല ഉദിയിന്‍കുളങ്ങര സ്വദേശിയാണ് ഇദ്ദേഹം. 14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഒളിവില്‍ പോയതിനാല്‍ ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാള്‍ മുന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് പ്രതി.
Read Moreക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി കോടതി
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ നിന്ന് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കിയതായും കോടതി അറിയിച്ചു. ക്ഷേത്ര വിശ്വാസികളായ അനന്തനാരായണന്‍ ,പി.എന്‍.ശ്രീരാമന് എന്നിവരാണ് അഡ്വ .കെ.മോഹന കണ്ണന് വഴി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Read Moreപോരു കൂട്ടുന്ന പ്രസ്താവനകള്‍ വേണ്ട; പാലായിലെ സിപിഎം- കേരള കോണ്‍ഗ്രസ് പോര്: നേതൃത്വം ഇടപെട്ടു
കോട്ടയം: പാലാ നഗരസഭയിലെ സഖ്യകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമായതോടെ ഇരു പാര്‍ട്ടികളുടെയും ജില്ലാനേതൃത്വം വിഷയത്തില്‍ ഇടപെട്ടു. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും സിപിഎം ജി്ല്ലാ സെക്രട്ടറി എ.വി. റസലും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തു. ഇരു നേതാക്കളും അവരവരുടെ നേതാക്കളോട് പരസ്പരം പോരു കൂട്ടുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്കി. ഇന്നലെ വൈകിട്ട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. അങ്കണവാടി വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരേ കേരള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള്‍ ഒപ്പത്തിനൊപ്പംനിന്ന് പ്രതികരിച്ചു. ലോപ്പസ് മാത്യു പാര്‍ട്ടി കൗണ്‍സിലര്‍മാരെ നേരിട്ടും ഫോണിലും ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഎം ആകട്ടെ പാലായില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന്‍…
Read Moreഎ.പി.സോണയ്ക്കെതിരെയുളള പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് ശരിയല്ലെന്ന് പരാതിക്കാരി ! പാര്‍ട്ടിയ്ക്കെതിരേ സോണയുടെ സഹോദരിമാര്‍…
പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകരുടെ അശ്ലീലവീഡിയോകള്‍ പകര്‍ത്തിയതിന്റെ പേരില്‍ പുറത്താക്കിയ സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗം എ.പി.സോണയ്ക്കെതിരെയുളള പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് അട്ടിമറിയെന്ന ആരോപണവുമായി പരാതിക്കാരി രംഗത്ത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ പരാതി നല്‍കിയത്. കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ പരാതി നല്കി. മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നഗ്നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. പരാതിക്കാരിയും സോണയുടെ സഹോദരിമാരും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം വി.ജി.വിഷ്ണു, ബീച്ച് ബ്രാഞ്ച് സെക്രട്ടറി മാവോ, വിഷ്ണുവിന്റെ ഭാര്യ എന്നിവര്‍ ചേര്‍ന്നാണ് പരാതി തയാറാക്കിയത്. വാട്സാപ്പില്‍ ഒപ്പ് അയച്ചുകൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സോണ എന്നെയോ മകളെയോ ഉപദ്രവിച്ചിട്ടില്ല. പാര്‍ട്ടിയില്‍ സോണയെ ഒതുക്കാനാണ് ഈ ഗൂഢാലോചന നടത്തിയത്. പാര്‍ട്ടി സംസ്ഥാന…
Read Moreപള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര് മര്‍ദ്ദിച്ചുവെന്ന് പരാതി
പള്ളിയില്‍ നിസ്ക്കരിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാവ് ഉള്‍പ്പെടുന്ന മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അമ്പലപ്പുഴപ്പള്ളിയില് നിസ്ക്കരിക്കാനെത്തിയ സിപിഎം ജെബിഎസ് ബ്രാഞ്ച് കമ്മിറ്റി അംഗം പുന്നപ്ര പള്ളിക്കൂടം വെളിയില്‍ ഷാജി (43) ക്കാണ് മര്‍ദ്ദനമേറ്റത്. ശരീരമാസകലം പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കള്‍ വൈകിട്ട് ഏഴിന് പുന്നപ്ര പറവൂര്‍ ജുമാ മസ്ജിദ് അങ്കണത്തിലായിരുന്നു സംഭവം ഉണ്ടായത്. പള്ളി ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷാജി ചോദ്യം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. എസ്ഡിപിഐ രഹസ്യാന്വേഷണ വിഭാഗം തലവന്‍ കൂടിയായ പള്ളി ഭാരവാഹി സുധീര്‍ പുന്നപ്ര മുമ്പ് ഷാജിയെ ആക്രമിച്ചിരുന്നു. ഇതുകൂടാതെ പലതവണ ഫോണില്‍ വിളിച്ചും ഇയാള്‍ ഷാജിയെ ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് പള്ളിയിലെത്തിയ ഷാജിയെ സുധീറും മറ്റ് രണ്ടുപേരും ചേര്‍ന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പംകൂട്ടി സിസിടിവി കാമറ ഇല്ലാത്ത വശത്തേക്ക്…
Read Moreത്രിപുരയില്‍ സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനെന്ന് കോണ്‍ഗ്രസ് ! പ്രമുഖ നേതാവ് മുഖ്യമന്ത്രിയാകും
ത്രിപുരയില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ മുതിര്‍ന്ന ഗോത്രവര്‍ഗ്ഗ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം കൈലാശഹറിലെ റാലിയില്‍ പറഞ്ഞു. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ്യക്തമായ മറുപടി നല്കാന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി കൂട്ടാക്കിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. മത്സരിക്കാനില്ലെന്ന് മണിക് സര്‍ക്കാര്‍ പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു.
Read Moreകാമുകനൊപ്പം പൊകണമെന്ന് പെണ്‍കുട്ടി ! കോടതിമുറ്റത്ത് സംഘര്‍ഷത്തിന് നേതൃത്വം നല്കിയ 11 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്…
കാണാതായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ കോടതിയ്ക്കു പുറത്ത് അരങ്ങേറിയത് വന്‍സംഘര്‍ഷം. സംഘര്‍ഷത്തിനു നേതൃത്വം കൊടുത്ത സി.പി.എം. ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരേ മുട്ടം പോലീസ് സ്വമേധയാ കേസെടുത്തു. സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിമാരായ ടി.ആര്. സോമന്, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെയാണ് കേസ്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കോടതി അനുവദിച്ചതോടെ സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാന്‍ വിദ്യാര്‍ഥിനി തീരുമാനിച്ചു. വിദ്യാര്‍ഥിനിയുടെ പിതാവുള്പ്പെടെയുള്ള ബന്ധുക്കളും സി.പി.എം. നേതാക്കളും മലപ്പുറം സ്വദേശിയായ ആണ്‍സുഹൃത്തിനെയും ബന്ധുക്കളെയും കൈകാര്യംചെയ്യാന്‍ മുതിര്‍ന്നു. തടയാന്‍ പോലീസ് സന്നാഹമെത്തിയതോടെ കോടതി റോഡ് സംഘര്‍ഷഭരിതമായി. പെണ്‍കുട്ടിയെ വാഹനത്തില്‍നിന്നും പിടിച്ചിറക്കാനും കാര്‍ തട്ടിയെടുക്കാനും ശ്രമമുണ്ടായി. പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രേമത്തിലാവുകയായിരുന്നു. നാലാം തീയതി യുവതിയെ കാണാനില്ലെന്നു…
Read More