സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരനെ ബിജെപിക്കാര്‍ ആക്രമിച്ച കേസിലെ കൂറുമാറ്റത്തിനെതിരേ തുറന്നടിച്ച് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ. പ്രകാശ് ബാബു. കൂറുമാറിയ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിക്കെതിരേയാണ് പ്രകാശ്ബാബു രൂക്ഷമായി പ്രതികരിച്ചത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ ഇവരുടെ നിലപാട് എന്നും പ്രകാശ് ബാബു ചോദിക്കുന്നു. സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാനനേതൃത്വം വിഷയം ഗൗരവത്തിലെടുക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. പ്രകാശ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 2016 ല്‍ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരന് കൈയില്‍ ബാന്‍ഡേജിട്ട് ബഹു.ഗവര്‍ണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സിപിഎം നേതാവിനും പരുക്ക് പറ്റിയിരുന്നു. പൊലീസ് കേസെടുത്തു. ചാര്‍ജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബിജെപി, ആര്‍എസ്എസ്.…
Read MoreTag: cpm
ഒത്തുപിടിച്ചാൽ കൂടെപ്പോരും..! ത്രിപുരയിൽ ഭരണത്തിൽ തിരിച്ചുവരാൻ കോൺഗ്രസിനൊപ്പം ചേർന്ന് സിപിഎം; സംയുക്തറാലിയിൽ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക
അഗര്‍ത്തല: ത്രിപുരയിൽ ഭരണത്തിൽ തിരിച്ചുവരാൻ പതിനെട്ടടവും പയറ്റുന്ന സിപിഎം, കോണ്‍ഗ്രസിനൊപ്പം ചേർന്നു സംയുക്തറാലി നടത്തുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ അഗര്‍ത്തലയിൽ നടത്തുന്ന റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാകയായിരിക്കും ഉപയോഗിക്കുക. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്ന ആവശ്യമാണ് റാലിയിൽ ഉയർത്തുന്നത്.സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരധാരണയോടെ മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചർച്ച പൂർത്തിയായി. ത്രിപുരയിലെ പ്രധാന കക്ഷികളിലൊന്നായ തിപ്ര മോത പാര്‍ട്ടി സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം സഹകരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുന്നിടത്ത് മത്സരിക്കില്ലെന്ന് തിപ്ര മോത പാര്‍ട്ടി സൂചന നല്‍കിയിട്ടുണ്ട്. ഇതിനിടെ ത്രിപുരയില്‍ തെരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംഘർഷം ഉണ്ടായത് വോട്ടിംഗിനെ ബാധിക്കുമോയെന്ന ആശങ്ക പാര്‍ട്ടികള്‍ പങ്കുവയ്ക്കുന്നുണ്ട്. ഫെബ്രുവരി 16നാണ് നിയമസഭാ വോട്ടെടുപ്പ്. കഴിഞ്ഞെ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത ഭരണം തിരിച്ചു പിടിക്കുകയെന്ന…
Read Moreഞാന്‍ ഇല്ലാതായാല്‍ ഒരാളും പാര്‍ട്ടിയുടെ പേരും പറഞ്ഞ് വീട്ടില്‍ വരരുത് ! 16-ാം വയസില്‍ സിപിഎമ്മില്‍ ചേര്‍ന്ന ജോഷിയുടെ കത്ത് ചര്‍ച്ചയാവുന്നു…
നൂറുകണക്കിന് ആളുകളുടെ ജീവിതം ഇരുട്ടിലാക്കിയ കരുവന്നൂര്‍ ബാങ്ക് അഴിമതിയുടെ ഇരകള്‍ ഇപ്പോഴും ദുരിതത്തിലാണ്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരിലൊരാളും 16 വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ സഖാവ് ജോഷിയുടെ കത്താണ് ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ”അടുത്തൊരു സ്ട്രോക്കില്‍ ഞാന്‍ ഇല്ലാതായാലും ഒരാളും പാര്‍ട്ടിയുടെ പേരുപറഞ്ഞ് വീട്ടില്‍ വരരുത്. എന്റെ കെട്ട്യോള് എന്നെ ചുവപ്പ് പുതപ്പിച്ചോളും. അതാണെനിക്കിഷ്ടം. രാപകല്‍ കഠിനാധ്വാനംചെയ്തതും കുടുംബസ്വത്ത് ഭാഗംവെച്ചപ്പോള്‍ കിട്ടിയതും നിക്ഷേപിച്ചത് എന്റെ പാര്‍ട്ടി ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലാണ്”. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 82 ലക്ഷം രൂപ നിക്ഷേപമുളള ജോഷി ആന്റണി ചികിത്സാവശ്യത്തിനായി ചോദിച്ചപ്പോള്‍ രണ്ടു ലക്ഷം മാത്രമാണ് ബാങ്ക് കൊടുത്തത്. ബാങ്കിന്റെ മാപ്രാണം ശാഖാ മനേജര്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ക്ക് വാസ്പ്പിലുടെ അയച്ച കത്തിലാണ് ഹൃദയഭേദകമായ ഈ വാക്കുകള്‍. പണം തരാതിരിക്കാന്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ സര്‍ക്കാര്‍ വക്കീലും, ബാങ്കിന്റെ വക്കീലും ചേര്‍ന്നാണ് ജോഷിയോട്…
Read Moreനഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ്; പാലായിൽ സിപിഎം മുട്ടുമടക്കി; സ്വതന്ത്ര അംഗം ജോസിൻ ബിനോ ചെയർപേഴ്സൺ; കറുപ്പണിഞ്ഞ് ബിനുപുളിക്കകണ്ടം
ജിബിൻ കുര്യൻ കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും നിർദേശത്തിനു മുന്നിൽ സിപിഎം മുട്ടുമടക്കിയതോടെ പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക കൗണ്‍സിലർ ബിനു പുളിക്കകണ്ടത്തിനെ തഴഞ്ഞ് സിപിഎമ്മിന്റെ സ്വതന്ത്രാംഗം ജോസിൻ ബിനോയെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു. സിപിഎം പാലാ ഏരിയാ കമ്മറ്റി ഓഫീസിൽ ഇന്നു രാവിലെ ചേർന്ന സിപിഎം ഏരിയാ കമ്മറ്റി യോഗവും തുടർന്നു ചേർന്ന നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗവുമാണ് ജോസിൻ ബിനോയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രാവിലെ നടന്ന സിപിഎം ഏരിയാ കമ്മറ്റി യോഗത്തിൽ ബിനുപുളിക്കകണ്ടത്തിന്റെ പേരിനായി ഏരിയാ കമ്മറ്റി ഒന്നടങ്കം ശബ്ദമുയർത്തിയെങ്കിലും ജോസ് കെ. മാണിയെ പിണക്കി ബിനുവിന സ്ഥാനാർഥിയാക്കിയാൽ അതു മുന്നണി ബന്ധത്തെ ബാധിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗംങ്ങൾ യോഗത്തിൽ അറിയിച്ചു. ഒടുവിൽ സംസ്ഥാന കമ്മറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സ്വതന്ത്രാംഗമായ ജോസിൻ…
Read Moreകണ്ടാലേ വിശ്വസിക്കൂ ! സംഗതി സത്യമാണോയെന്ന് ‘പരിശോധിക്കാന്‍’ അശ്ലീല വീഡിയോകള്‍ ഒരുമിച്ചിരുന്ന് കണ്ട് സിപിഎം നേതാക്കള്‍…
സിപിഎം ഏരിയ കമ്മിറ്റിയംഗം എ പി സോണയ്ക്കെതിരായ ലൈംഗികാരോപണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന അശ്ലീല വീഡിയോ പ്രദര്‍ശനം പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്. സോണയ്ക്കെതിരായ ആരോപണം സത്യമാണോയെന്ന് പരിശോധിക്കാനാണ് സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വിഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടത് എന്നാണ് പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് ഏരിയ കമ്മിറ്റിയംഗത്തിനെതിരേ നടപടിയെടുക്കുന്നതിനു മുന്നോടിയായി പരിശോധിച്ചത്. പ്രശ്നം അന്വേഷിച്ച കമ്മിഷന് ശേഖരിച്ച ദൃശ്യങ്ങളുള്ള പെന്‍ഡ്രൈവ് പാര്‍ട്ടി ഓഫിസിലെ സ്റ്റുഡിയോയില്‍ കംപ്യൂട്ടറില്‍ കണക്റ്റ് ചെയ്തു ദൃശ്യങ്ങള്‍ കണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ലഭിച്ച വിവരം. തുടര്‍ന്ന് ആരോപണ വിധേയനെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊരു വrഡിയോ ഉണ്ടോ എന്ന സംശയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചപ്പോഴാണ് പെന്‍ഡ്രൈവ് പരിശോധിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയില്‍ ഈ പ്രവൃത്തിക്കുനേരെ…
Read Moreലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്കു മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് ബ്രാഞ്ച് സെക്രട്ടറി ! സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം…
ലൈംഗികാരോപണങ്ങള്‍ ആലപ്പുഴ സിപിഎമ്മിനെ വിട്ടൊഴിയുന്നില്ല. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റിയിരിക്കുകയാണിപ്പോള്‍. കളപ്പുറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശിനെതിരേയാണ് പാര്‍ട്ടി നടപടി. രണ്ടാഴ്ച മുമ്പ് എല്‍.സി. അംഗം നല്കിയ പരാതിപ്രകാരമാണ് കൊമ്മാടി ലോക്കല്‍ കമ്മിറ്റി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ കുടുംബക്കാര് ആണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. നഗ്നദൃശ്യവിവാദത്തില്‍ നേരത്തെ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടംഗ അന്വേഷണ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി നടപടി. പാര്‍ട്ടിയിലെ വനിതാ സഹപ്രവര്‍ത്തകരുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സോണയ്ക്കെതിരെ നടപടി. പോലീസില്‍ പരാതി നല്കാത്തതിനാല് ഇത്തവണയും പാര്‍ട്ടി തന്നെയാണ് നടപടിയെടുത്തത്. കരുനാഗപ്പള്ളിയില്‍ സി.പി.എം. ഏരിയാ…
Read Moreയുവതികളുടെ അശ്ലീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി ! സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിതം…
നിരവധി യുവതികളുടെ അശ്ളീല വീഡിയോ ഫോണില്‍ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ആലപ്പുഴ സൗത്ത് അംഗം എ പി സോണയെയാണ് പുറത്താക്കിയത് . സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആണ് തീരുമാനം. സോണക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മ്യുണിസ്റ്റുകാരന്റെ അന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തി എന്ന് വിലയിരുത്തല്‍. സോണയ്ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തുകയായിരുന്നു. അതേസമയം സോണയ്ക്കെതിരേ നടപടി എടുക്കുന്നതിനെ എതിര്‍ത്ത് ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും നേതാക്കള്‍ മറുപടി നല്കി. എ പി സോണ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇയാള്‍ക്കെതിരേ സഹപ്രവര്‍ത്തക പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം എ പി സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു.17 സ്ത്രീകളുടെ 34…
Read Moreകുട്ടനാട്ടില്‍ കൂട്ടരാജി ! ഇതുവരെ സിപിഎം വിട്ടത് 250 പേര്; അടിമുടി അഴിമതിയെന്ന് ആരോപണം…
ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഏരിയ നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് കൂട്ടരാജിയില്‍ കലാശിച്ചത്. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250ല്‍ ഏറെപ്പരാണ് പാര്‍ട്ടി വിട്ടത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര് നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30പേരാണ് രാജിക്കത്ത് നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നാളെ കുട്ടനാട്ടില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും. കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്കിയപ്പോള് പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിഡിഎസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക്…
Read Moreകരുനാഗപ്പള്ളിയില്‍ ഒന്നരക്കോടിയുടെ ലഹരിവസ്തുക്കള്‍ കടത്തിയത് ‘കട്ട സഖാക്കള്‍’ ! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ മുഖ്യപ്രതികളെല്ലാം സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങള്‍. കേസിലെ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മറ്റൊരു പ്രതി സജാദ്, ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. ലഹരി വസ്തുക്കള്‍ കൊണ്ടുവന്ന ലോറിയുടെ ഉടമ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും തമ്മിലുളള ദൃശ്യങ്ങളും പുറത്തുവന്നു. എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു. ഒരുകോടി രൂപയുടെ ഒന്നേകാല്‍ ലക്ഷം നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ(ഹാന്‍സ്) പായ്ക്കറ്റുകളാണ് ഞായര്‍ പുലര്‍ച്ചെ കരുനാഗപ്പള്ളിയില്‍ പോലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതൃത്വം വെട്ടലായി. ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.…
Read Moreകുട്ടനാട്ടിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കൂട്ടരാജി തുടരുന്നു; കൊഴിഞ്ഞു പോകുന്നവരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും
മങ്കൊമ്പ്: കുട്ടനാട്ടിലെ സിപിഎമ്മിൽനിന്നു വിഭാഗീയതയെത്തുടർന്നുള്ള കൊഴിഞ്ഞുപോക്കു തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പാർട്ടിയിൽ തുടർന്നുവന്നിരുന്ന കൂട്ടരാജിയാണ് ഇപ്പോഴും തുടരുന്നത്. കാവാലം ലോക്കൽ കമ്മിറ്റിയിൽനിന്നുമാണ് ഇന്നലെ ഏറ്റവുമധികം രാജിക്കത്തുകൾ നൽകിയത്. അറുപതോളം പ്രവർത്തകരാണ് ഇന്നലെ ജില്ലാ നേതൃത്വത്തിനു രാജി സമർപ്പിച്ചത്. ഇവ സംസ്ഥാന നേതൃത്വത്തിനു ഇമെയിൽ ചെയ്തതായി പ്രവർത്തകർ പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം എട്ടു വനിതകളും രാജിവയക്കുന്നവരിൽ ഉൾപ്പെടുന്നു. ഏരിയ നേതൃത്വത്തിന്റെ വിഭാഗീയതയിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് നേതാക്കൾ പറയുന്നത്. ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരേ വനിതാ അംഗം നൽകിയ പരാതി പരിഗണിക്കുക പോലും ചെയ്യാതെ ഏരിയാ നേതൃത്വം തള്ളിക്കളഞ്ഞതായും നേരത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ പരാതി ഉയർന്നിരുന്നു.
Read More