തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…
Read MoreTag: cpm
ത്രിപുര മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പൂജയ്ക്കെത്തിയ പൂജാരിമാരെ ഓടിച്ചിട്ടടിച്ചു! പിന്നില്‍ സിപിഎം എന്ന് ആരോപണം…
ത്രിപുര മുന്‍ മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേബിന്റെ വീട്ടില്‍ പൂജയ്ക്കായെത്തിയ പൂജാരിമാരെ അജ്ഞാതര്‍ മര്‍ദ്ദിച്ചതായി ആരോപണം. ചൊവ്വാഴ്ച രാത്രി ഏറെ വൈകി ത്രുപുരയിലെ ഗോമതി ജില്ലയിലെ ഉദയ്പൂരിലാണ് സംഭവം. ഉദയ്പൂരിലെ ജാംജുരിയിലെ രാജ്ധാനഗറിലെ വീട്ടില്‍ എത്തിയ പൂജാരിമാരുടെ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മുകാരാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിപ്ലബ് ദേബിന്റെ പിതാവിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്താനിരിക്കുന്ന പൂജയ്ക്ക് എത്തിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതരുടെ സംഘം സന്യാസിമാര്‍ക്ക് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വഴിയാത്രക്കാരും പ്രദേശവാസികളും ഓടിയെത്തുകയും ഇടപെടുകയും ചെയ്തതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രദേശവാസികളുടെ കനത്ത പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാര്‍ അക്രമം നടത്തിയവരെന്ന് സംശയിക്കുന്നവരുടെ കടകള്‍ അടിച്ചുതകര്‍ത്തു. പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അക്രമം നടത്തിയത് സിപിഎമ്മുകാരോ അവരുമായി ബന്ധമുള്ളവരോ…
Read Moreനെടുങ്കണ്ടത്തെ സിപിഎമ്മിൽ ചേരിപ്പോര്; എതിരാളികളെ തോൽപ്പിക്കാൻ സ്വന്തം ബൈക്ക് കത്തിച്ച് ബ്രാഞ്ച് സെക്രട്ടറി; കത്തിക്കൽ തന്ത്രം പൊളിഞ്ഞതിങ്ങനെ…
നെടുങ്കണ്ടം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇരുചക്രവാഹനം കത്തിച്ചെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ബ്രാഞ്ച് സെക്രട്ടറി സ്വന്തമായി കത്തിച്ചതാണെന്നു കണ്ടെത്തൽ. സംഘർഷത്തിനിടെ മാല കവർന്നെന്ന പരാതിയും വ്യാജമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാല ബ്രാഞ്ച് സെക്രട്ടറി തന്നെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്നും പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ബ്രാഞ്ച് സെക്രട്ടറി വ്യാജ പരാതി നൽകിയെന്ന നിഗമനത്തിലാണ് പോലീസ്.സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം കത്തിക്കുകയും അതിക്രമം നടത്തുകയും സ്വർണാഭരണം കവർന്നതെന്നുമാണ് ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി. സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോണിനു നേരെയാണ് അതിക്രമം നടന്നത്. ഷാരോണിന്റെ ബൈക്ക് ആക്രമണത്തിനെത്തിയ സംഘം കത്തിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് വട്ടപ്പാറയ്ക്കു സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ആക്രമണവും ബൈക്ക് കത്തിക്കലും നടന്നത്. പാർട്ടിയിൽ ചേരി തിരിഞ്ഞുണ്ടായ…
Read Moreപാര്‍ട്ടി താത്പര്യത്തില്നിന്നു വ്യതിചലിച്ചാല്‍ സിപിഎമ്മില്‍ സ്ഥാനമില്ല ! അതാണ് പാര്‍ട്ടിയുടെ സവിശേഷതയെന്ന് പി. ജയരാജന്
കാഞ്ഞങ്ങാട്: പാര്‍ട്ടിയുടെ താത്പര്യത്തിലും നാടിന്റെ താത്പര്യത്തില്നിന്നു വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്. ഇ.പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അദ്ദേഹം ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക ആരോപണം വലിയ ചര്‍ച്ചയാകുന്ന വേളയിലാണ് പി.ജയരാജന്റെ ഈ പ്രസ്താവന. ഇന്നലെ കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പില്‍ സ്നേഹവീട് കൈമാറുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരില്ല, പകരം ഊതിക്കാച്ചിയ സ്വര്‍ണംപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി. ജയരാജന് പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ കണ്ടാല്‍ സിപിഎമ്മില്‍ എന്തോ കുഴപ്പം നടക്കാന്‍ പോകുന്നപോലെ തോന്നും. സിപിഎം കോണ്‍ഗ്രസിനേയോ ലീഗിനെയോ ബിജെപിയോ പോലെയല്ല. പാര്‍ട്ടിയിലേക്ക് വരുന്ന ഓരോ അംഗവും ഒപ്പിട്ടുനല്‍കുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തിതാത്പര്യം പാര്‍ട്ടിയുടെയും സമൂഹത്തിന്റെയും താത്പര്യത്തിന് കീഴ്പെടുത്തണമെന്നാണത്. നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്‍ട്ടിയംഗവും സ്വീകരിക്കേണ്ടത്. സമൂഹത്തില്‍ ജീര്‍ണതയുണ്ട്. അത് ഒരു പ്രവര്‍ത്തകനെ ബാധിക്കുമ്പോള്‍ പാര്‍ട്ടി…
Read Moreഒഴിയാന്‍ സന്നദ്ധതയറിയിച്ച് ഇ.പി. ജയരാജന് ! പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയാനും നീക്കം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്നതിനു പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനാണ് നീക്കം. തനിക്കെതിരായ നീക്കങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഇ.പി. ജയരാജന് എന്നാണ് സൂചന. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പദവികള്‍ ഒഴിയാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇ.പി ജയരാജന് പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്‍എലിന്റെ പരിപാടിയില്‍ ഇ.പി. ജയരാജന് പങ്കെടുക്കുമെന്ന് അറിയുന്നു. ഇ.പി. ജയരാജനെതിരെ കണ്ണൂരില്‍നിന്നു തന്നെയുള്ള മുതിര്‍ന്ന നേതാവ് പി. ജയരാജന് സിപിഎം സംസ്ഥാനസമിതിയില്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി. ജയരാജന് അനധികൃതമായി സ്വത്ത് സന്പാദിച്ചു എന്നാണ് ആരോപണം. അതേസമയം ഇ.പി. ജയരാജനെതിരെ പി. ജയരാജന്…
Read Moreവാതിൽ തുറന്നിട്ട് മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണി; സിപിഎമ്മിന്റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ
സ്വന്തം ലേഖകൻകോഴിക്കോട്: മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണിയുടെ വാതിൽ തുറന്നിട്ട സിപിഎമ്മിന്റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മുഴം മുന്‍പേ എന്ന തരത്തിൽ സിപിഎം കരുക്കൾ നീക്കുന്പോൾ മുന്നണിയിൽ നിലവിലുള്ള കക്ഷികളുടെയും നേതാക്കളുടെയും നിലനിൽപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ലീഗിന്റെ നെടുംതൂണായ സമസ്തയുമായി സർക്കാരും സിപിഎമ്മും നല്ല ബന്ധമാണ് പുലർത്തുന്നത്. സിഎഎ സമരത്തിലടക്കം ഇതു പ്രകടമായിരുന്നു. മാത്രമല്ല സമസ്ത പ്രസിഡന്റടക്കമുള്ള നേതാക്കൾ വഖഫ് ബോർഡ് നിയമന വിഷയങ്ങളിലടക്കം സർക്കാരിനെ കടന്നാക്രമിക്കാതെ മിതത്വം പാലിക്കുകയും ചെയ്തു. ഇതിനെല്ലാം പുറമെയാണ് ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടുത്തിടെ പ്രസ്താവന നടത്തിയത്. ഇതുകൂടി ആയപ്പോഴാണ് ഇടതിലെ ചെറിയ കക്ഷികൾ നെഞ്ചിടിപ്പോടെ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. മുസ് ലിം ലീഗ് ഇടത് പാളയത്തിലെത്തിയാൽ…
Read Moreമുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്കു ക്ഷണമില്ല; എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസകൾ’ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ
കോഴിക്കോട്, തിരുവനന്തപുരം: സർക്കാർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് തന്നെ ക്ഷണിക്കാത്തതിൽ പ്രതികരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും വിരുന്ന് ആസ്വദിക്കുമെന്നും എല്ലാ മലയാളികൾക്കും താൻ ക്രിസ്മസ് ആശംസകൾ അറിയിക്കുന്നതായും ഗവർണർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റങ്ങൾ പലപ്പോഴും നല്ലതിനാണെന്നും മാറ്റത്തിനോട് മുഖം തിരിച്ചിരിക്കുന്നതാണ് പലപ്പോഴും പ്രയാസമുണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാത്ത വിരുന്നിലേക്ക് മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും മതമേലധ്യക്ഷൻമാരെയും ക്ഷണിച്ചിട്ടുണ്ട്. നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല.
Read Moreതൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനോട് യോജിപ്പില്ല; ഐ ടി മേഖലയിലെ തൊഴിലാളികൾ സംഘടനവേണമെന്ന് ആവശ്യപ്പെട്ടാൽ രൂപീകരിക്കുമെന്ന് എളമരം കരീം
തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നതിനോടു സംഘനയ്ക്ക് യോജിപ്പില്ലെന്ന് എളമരം കരീം പറഞ്ഞു. മിന്നല്‍ സമരം പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്നതാണ് സംഘടനയുടെ നിലപാട്. എന്നാല്‍ ട്രേഡ് യൂണിയന് ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഐടി മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടന ഇന്നില്ല.സംഘടന രുപീകരണമെന്ന ആവശ്യവുമായി ഈ മേഖലയിലെ തൊഴിലാളികള്‍ മുന്നോട്ടുവന്നിട്ടില്ല. ബംഗളുരുവില്‍ ഐടി രംഗത്ത് ട്രേഡ് യൂണിയനുണ്ട്. തൊഴിലാളികള്‍ മുന്നോട്ടുവന്നാല്‍ സംഘടനയ്ക്ക് രൂപം നല്‍കും. ഐടി അധിഷ്ഠിത വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ക്ക് സംഘടനയുണ്ട്. വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനംനാളെ കോഴിക്കോട്ട് തുടക്കംകോഴിക്കോട്: സിഐടിയു സംസ്ഥാന സമ്മേളനം 17 മുതല്‍ 19 വരെ കോഴിക്കോട്ട് നടക്കും. സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത 1018 യൂണിറ്റുകളില്‍നിന്നായി 604 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം എംപിയും സ്വാഗതസംഘം ചെയര്മാന് ടി.പി. രാമകൃഷ്ണന് എംഎല്‍എയും അറിയിച്ചു. പതാക ജാഥയും…
Read Moreപ്രശംസിച്ച് മതിയാവുന്നില്ല ..! ദേശാഭിമാനി ലേഖനത്തിലൂടെ മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ആര് അണിനിരന്നാലും അവരെ പിന്തുണയ്ക്കുമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഗോവിന്ദന് വ്യക്തമാക്കി. ഗവര്‍ണറുമായുള്ള പ്രശ്നത്തില്‍ ലീഗ് സര്‍ക്കാരിനൊപ്പം നിന്നു. ആര്‍എസ്പിയും സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. ഇത്തരം നിലപാടുകളെ സിപിഎം തുറന്ന മനസോടെ സ്വീകരിക്കും. ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഗവര്‍ണര്‍ വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് യുഡിഎഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിന്റെ ഫലമായാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിനെ യുഡിഎഫിനു പിന്തുണയ്ക്കേണ്ടി വന്നതെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ സിപിഎം പിന്തുണയ്ക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പ്രശ്നത്തിലും ഗവര്‍ണര്‍ വിഷയത്തിലും ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അതിനെ മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്നവുമായി…
Read Moreപാര്‍ട്ടിയുടെ പേരില്‍ ഗുണ്ടാപ്പിരിവ്; പേര് ദുരുപയോഗം ചെയ്യുന്നതായി സമ്മതിച്ച് സിപിഎം; പരാതികൾ അന്വേഷിക്കും
കോഴിക്കോട്: ക്രിമിനല്‍ സംഘങ്ങള്‍ പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സമ്മതിച്ച് സിപിഎം. പരാതികള്‍ വ്യാപകമായതോടെ ഇതിനെക്കുറിച്ച് ഗൗരവമായിതന്നെ അന്വേഷിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. സാങ്കേതികപ്രതിബന്ധങ്ങളുള്ള നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലെത്തി ‘കാര്യം നടക്കാനുള്ള കമ്മീഷന് ‘ ഇനത്തിലാണ് അഞ്ചുമുതല്‍ 25 ലക്ഷം രൂപവരെ കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘം ആവശ്യപ്പെടുന്നത്. തുക നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും നിര്‍മാണപ്രവൃത്തികള്‍ ഉള്‍പ്പെടെ തടസപ്പെടുത്തുകയും ചെയ്യുമെന്നറിയിക്കും. എന്നിട്ടും വഴങ്ങാത്തവര്‍ക്കെതിരേ അക്രമ-വധ ഭീഷണിയാണ് അടുത്തഘട്ടം. നിരവധി പേരാണ് ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ഇന്നലെ വിശദീകരണയോഗം പാര്‍ട്ടിക്ക് സംഘടിപ്പിക്കേണ്ടി വന്നു.
Read More