തിരുവനന്തപുരം: ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രനസ് ഇപ്പോൾ ഇന്ദ്രൻസിനെ പോലെ ആയെന്ന പരിഹാസവുമായി വിഎൻ വാസവൻ. ബോഡി ഷെയിമിംഗ് പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞാൽ മതിയെന്നും വാസവൻ പരിഹസിച്ചു.
Read MoreTag: cpm
സജി ചെറിയാൻ വീണ്ടും മന്ത്രിയാകുമോ? ക്രിസ്മസിന് മുന്‍പ് മന്ത്രിസഭയിൽ സജി ചെറിയാന് തിരികെയെത്തുമാണ് സൂചന
തിരുവനന്തപുരം: പ്രസംഗത്തിനിടയിൽ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്ന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സജി ചെറിയാന്റെ മടങ്ങിവരവ് വീണ്ടും ചർച്ചയാകുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം സജി ചെറിയാനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. സജി ചെറിയാന്റെ രാജി ധാർമിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും നിയമപരമായ പ്രശ്നത്തിലല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അന്ന് പാർട്ടിയുടെ തീരുമാനം അങ്ങനെയായിരുന്നുവെന്നും പുതിയ സാഹചര്യത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും ഇതുവരെ വിഷയം പാർട്ടി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന് നടത്തിയ…
Read More‘പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയത് കിറ്റ്’..! റേഷൻ ഉടമകൾക്ക് കിറ്റിന്റെ കമ്മീഷൻ കിട്ടാൻ വേണ്ടിവന്നാൽ സുപ്രീം കോടതിവരെ പോകുമെന്ന് ജോണി നെല്ലൂർ
തൃശൂർ: കോവിഡ് കാലത്ത് ജനങ്ങൾക്കു കിറ്റ് നൽകിയതിന്റെ കമ്മീഷൻ റേഷൻ ഉടമകൾക്കു ലഭ്യമാക്കാൻ വേണ്ടിവന്നാൽ സുപ്രീം കോടതി വരെ പോകുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎയുമായ ജോണി നെല്ലൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 23നകം കമ്മീഷൻ വിതരണം ചെയ്യണമെന്നു ഹൈക്കോടതി വിധിച്ചിരിക്കയാണ്. ഇതിനെ ചോദ്യം ചെയ്ത് സർക്കാർ അപ്പീലിനു പോകുന്നുവെന്നാണു പറയുന്നത്. അന്‍പതു കോടി മതി കമ്മീഷൻ കൊടുത്തു തീർക്കാൻ. അപ്പീലിനുപോയി വക്കീലിനു കൊടുക്കാൻ പണമുള്ളവർക്ക് കോവിഡ് കാലത്ത് റേഷൻ കടകൾ തുറന്നിരുന്ന് കിറ്റുകൾ വിതരണം ചെയ്തവരെ സഹായിക്കാൻ താല്പര്യമില്ലെന്നാണ് ഇതിലൂടെ തെളിയിക്കുന്നത്. പിണറായി സർക്കാരിനു രണ്ടാമൂഴം നൽകിയതിന്റെ പ്രധാന പങ്കുവഹിച്ചതു കിറ്റായിരുന്നു. അതിനുവേണ്ടി പ്രവർത്തിച്ച റേഷൻ കടക്കാരെ തള്ളിപ്പറയുന്ന നിലപാട് മര്യാദകേടാണെന്നും ജോണി നെല്ലൂർ പറഞ്ഞു. പ്രതിമാസ കമ്മീഷൻ ഒക്ടോബർ മാസത്തെ ഇതുവരെ കിട്ടിയിട്ടില്ല. ഓരോ മാസത്തെയും…
Read Moreഒന്നും രണ്ടും പറഞ്ഞിരുന്നത് ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച്; പാണക്കാട് സന്ദർശിച്ച് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ
മലപ്പുറം: നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പാണക്കാട് സന്ദർശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരുമായി ഷംസീർ കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സ്പീക്കറുടെ സന്ദർശനം. പാണക്കാട് നേരത്തെയും വന്നിട്ടുണ്ടെന്നും മുനവ്വറലി തങ്ങളുമായി വർഷങ്ങളുടെ അടുപ്പമുണ്ടെന്നും ഷംസീർ പറഞ്ഞു.രാഷ്ട്രീയം ഒന്നും ചർച്ചയായില്ലെന്നും ഫുട്ബോൾ ലോകകപ്പ് വിശേഷങ്ങളായിരുന്നു കൂടുതലും സംസാരിച്ചതെന്നും ഷംസീർ കൂട്ടിച്ചേർത്തു. സ്പീക്കർ പദവി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ആണ് ഷംസീർ പാണക്കാട് എത്തുന്നത്
Read Moreസാമ്പത്തിക പ്രതിസന്ധിക്ക് മേലെ സഖാവിന്റെ സുരക്ഷ..! പി.ജയരാജന് സര്‍ക്കാര്‍ ചെലവില്‍ ബുള്ളറ്റ് പ്രൂഫ് കാറ് വാങ്ങാൻ 35 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎമ്മിലെ മുതിര്‍ന്ന നേതാവുമായ പി.ജയരാജന് കാറ് വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പി.ജയരാജന്റെ ശാരീരികാവസ്ഥകൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനും ഇടയിലാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 15ന് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. വ്യവസായമന്ത്രി പി.രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്നീട് മന്ത്രിസഭാ യോഗം ഉത്തരവിന് അംഗീകാരം നല്കി. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിനും ധനവകുപ്പ് ഈ മാസം ഒമ്പതിനും പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് തീരുമാനം.
Read More‘പാർട്ടി സർവീസ് കമ്മീഷൻ’..! ആനാവൂരിന്റെ ശിപാർശ കത്തിൽ ജോലി ലഭിച്ചവരിൽ മുൻ സിഐടിയു നേതാവിന്റെ മകനും; ഇതാണ് കീഴ്വഴക്കമെന്ന് മുതിർന്ന നേതാക്കൾ
തിരുവനന്തപുരം: ആനാവൂരിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിൽ ജോലി ലഭിച്ചത് മുൻ സിഐടിയു നേതാവിന്റെ മകൻ ഉൾപ്പെടെയുള്ളവർ. ആനാവൂർ കത്തിലൂടെ ശിപാർശ ചെയ്ത മൂന്ന് പേരും സഹകരണ സംഘത്തിൽ നിലവിൽ ജോലി ചെയ്യുകയാണ്.എന്നാൽ ആനാവൂരിന്റെ കത്ത് പാർട്ടി തീരുമാനപ്രകാരമായിരുന്നുവെന്നും ജില്ലയിലെ മിക്ക സഹകരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും താൽക്കാലിക നിയമനം ഉൾപ്പെടെ പാർട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് നടക്കുന്നതെന്നും അതാണ് പാർട്ടി കീഴ് വഴക്കമെന്നുമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കത്ത് പുറത്തുവന്നത് വിവാദമായതോടെയാണ് ആനാവൂർ നൽകിയ ശിപാർശ കത്തും പുറത്തുവന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎൽഎ മാരും നൽകിയ ശിപാർശ കത്തുകളും ഇന്നലെ പുറത്ത് വന്നിരുന്നു. കത്ത് വിവാദത്തിൽ കോർപ്പറേഷനിൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള…
Read Moreഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തയാളാണ് കടകംപള്ളി ! തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന…
സിപിഎമ്മിനെ വെട്ടിലാക്കുന്ന ലൈംഗികാരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്ത്. രണ്ട് മുന്‍ മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെയാണ് സ്വപ്ന ആരോപണം ഉയന്നയിച്ചിരിക്കുന്നത്. താന്‍ പറഞ്ഞതില്‍ വല്ല കളവും ഉണ്ടെങ്കില്‍ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആളാണ് കടകംപള്ളി സുരേന്ദ്രനെന്നും പി. ശ്രീരാമകൃഷ്ണന് പല തവണ റൂമിലേക്കും വീട്ടിലേക്കും ക്ഷണിച്ചുവെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു കാരാണവശാവും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയില്‍ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകള്‍ അയച്ചു.. ലൈംഗികതയ്ക്കായി നിര്‍ബന്ധിച്ചു. ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ എനിക്കതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്. ഈ വാട്സാപ്പ് സന്ദേശങ്ങളൊക്കെ ഇഡിയുടേയും മറ്റു അന്വേഷണ…
Read Moreഇടുക്കി യൂദാഗിരിയിലെ ആഭിചാര കേന്ദ്രം നശിപ്പിച്ച് സിപിഎം ! ബലിത്തറകള്‍ പൊളിച്ചു നീക്കി…
ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാരകേന്ദ്രം നശിപ്പിച്ച് സിപിഎം. കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. പോലീസ് താക്കീത് വകവെക്കാതെ ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തങ്കമണി യൂദാഗിരിയില്‍ റോബിന് എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്. ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. പോലീസ് താക്കീത് നല്കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു നീക്കിയിരുന്നില്ല. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാഴത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയായിരുന്നു.
Read Moreസാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി കെ ശശിയ്ക്ക് ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ ! പരാതി മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ നടപടി എടുത്തേക്കും…
സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി.കെ ശശിയ്ക്ക് പിടിവള്ളിയായി ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ. ഇതേത്തുടര്‍ന്ന് ശശിയ്ക്കെതിരേ അന്വേഷണം വേണമോ എന്ന കാര്യം ആലോചനയ്ക്കു വെച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി യോഗത്തില്‍ ശശിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ പിന്തുണതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. യൂണിവേഴ്സല്‍ കോപ്പറേറ്റീവ് കോളജിന്റെ ഓഹരി വാങ്ങിയതിലൂടെ സിപിഎം നിയന്ത്രണത്തിലുള്ള ആറു ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് പ്രധാന പരാതി. സിപിഎം നേതൃത്വത്തെ അറിയിക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് പി.കെ ശശി എല്ലാ ഇടപാടുകളും നടത്തിയത്. സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ നിയമിച്ചു തുടങ്ങിയ പരാതികളാണ് മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയിലും, മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മറ്റിയിലും ചര്‍ച്ച ചെയ്തത്. സാമ്പത്തിക ഇടപാടില്‍ ശശിക്ക് ജാഗ്രത കുറവുണ്ടായെന്നും വിഷയം അന്വേഷിക്കണമെന്നും ഏരിയ കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്ന് വന്നു. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നല്‍കിയെന്നാണ്…
Read Moreസിപിഎം നേതാവ് പീഡിപ്പിച്ചെന്ന് സിപിഐ വനിതാ നേതാവ് ! സംഭവം നടന്നത് പഞ്ചായത്ത് ഓഫീസില്‍ വെച്ച്…
സിപിഎം നേതാവിനെതിരേ ലൈംഗിക പീഡനാരോപണവുമായി സിപിഐ വനിതാ നേതാവ്. സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്. പഞ്ചായത്ത് ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത് ഒരാഴ്ച മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയ സിപിഐ നേതാവായ യുവതിയെ ഒന്‍പതാം വാര്‍ഡ് അംഗം കെ പി ബിജു കയറിപ്പിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ചെറുവണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഒമ്പതാംവാര്‍ഡ് മെമ്പറുമായ ബിജു സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ദിവസമാണ് യുവതി മേപ്പയൂര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു കേസെടുത്തു. പ്രതി ഒളിവിലാണെന്നും…
Read More