തിരുവനന്തപുരം: എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയ സാഹചര്യത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായി എം.വി ഗോവിന്ദന് ചുമതലയേല്‍ക്കുന്നത്. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, എം.എ ബേബി, എ.വിജയരാഘവന്, ഇ.പി ജയരാജന് എന്നിവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോടിയേരിക്ക് നിലവില്‍ പാര്‍ട്ടി ചുമതല നിര്‍വഹിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദന് പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് എം.വി. ഗോവിന്ദന്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി…
Read MoreTag: cpm
എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയിലിടണമോ ? സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് കെ സുധാകരന്…
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും സുധാകരന് പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍ എന്ന് സിപിഎം അംഗങ്ങള്‍ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ നിന്ന് സിപിഎം കൈകഴുകയാണ്. ശരിയായ അന്വേഷണം വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read Moreവര്‍ഗീയതയെ ഫലപ്രദമായി തടയാന്‍ ആര്‍എസ്എസിനെ പഠിക്കാനൊരുങ്ങി സിപിഎം ! പാര്‍ട്ടിക്ലാസില്‍ ഇനി ‘ഹിന്ദുത്വ’വും പഠനവിഷയം…
വര്‍ഗീയതയെ ചെറുക്കാന്‍ ‘ഹിന്ദുത്വം’ പഠിക്കാനൊരുങ്ങി സിപിഎം. എന്താണ് ഹിന്ദുത്വമെന്നും ആര്.എസ്.എസ് എങ്ങനെയാണ് അത് ഉപയോഗിക്കുന്നതെന്നും പഠിക്കാനും അത് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാനുമാണ് തീരുമാനം. വര്‍ഗീയതയെ ചെറുക്കാന്‍ അതെക്കുറിച്ച് പഠിച്ച് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് സിപിഎം കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് തത്വങ്ങളെപ്പറ്റി കാര്യമായി പഠിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. ആര്‍എസ്എസിനെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ പാര്‍ട്ടി ക്ലാസിനുള്ള കരിക്കുലത്തില്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തുമെന്ന് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്എസ്, ഹിന്ദുത്വം എന്നിവ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനായി രൂപരേഖ തയാറാക്കാനുള്ള ചുമതല കേന്ദ്ര നേതൃത്വത്തിനാണ്. ആര്‍എസ്എസ് എന്താണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവത്കരിച്ച് മാത്രമേ വര്‍ഗീയതയെ കൃത്യമായി പ്രതിരോധിക്കാനാകൂവെന്ന് മനസിലാക്കിയാണ് പാര്‍ട്ടി സിലബസ് പരിഷ്കരണത്തിനൊരുങ്ങുന്നത്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം സ്കൂളായി ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവന് പ്രവര്‍ത്തിക്കും. പാര്‍ട്ടിയില്‍ യുവ അംഗങ്ങള്‍…
Read Moreസ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി ! മന്ത്രി രാജി വയ്ക്കേണ്ട എന്ന തീരുമാനത്തില്‍ സിപിഎമ്മിനെ എത്തിച്ചത് സജി ചെറിയാന്റെ ഈ പഞ്ച് ഡയലോഗെന്ന് റോജി…
ഭരണഘടനയെ അപമാനിച്ചു കൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിയെയും സിപിഎമ്മിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോജി എം.ജോണ്‍. ‘സ്വര്‍ണം കടത്തിയവര്‍ രാജിവച്ചിട്ടാകാം എന്റെ രാജി’ എന്ന മന്ത്രി സജി ചെറിയാന്റെ ഒറ്റ ഡയലോഗിലാണ് മന്ത്രി രാജിവയ്ക്കേണ്ട എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത് എന്നാമ് റോജി എം.ജോണിന്റെ പരിഹാസം. റോജിയുടെ ഫേസ്ബുക്ക് കുറിപ്പ്.. സിപിഎം യോഗത്തില്‍ മന്ത്രി സജി ചെറിയാന് ഒറ്റ ഡയലോഗ്. സ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി. മന്ത്രി രാജി വയ്ക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനം. സജി ചെറിയാന് രാജിവക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന് എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്. അതേ സമയം താന്‍ എന്തിന് രാജിവയ്കണമെന്ന് സജി…
Read Moreവനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം അംഗങ്ങളുടെ കയ്യേറ്റം ! വസ്ത്രം വലിച്ചു കീറി…
പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയ്ക്കെതിരേ സിപിഎം പഞ്ചായത്തംഗങ്ങളുടെ കയ്യേറ്റം. കയ്യേറ്റക്കാര്‍ സൗമ്യയുടെ വസ്ത്രം വലിച്ചുകീറി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടഞ്ഞുവച്ച് ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച് കോയിപ്രം പോലീസില്‍ സൗമ്യ പരാതി നല്കി. പ്രസിഡന്റിനെതിരായ എല്‍ഡിഎഫ് അവിശ്വാസം ചര്‍ച്ചചെയ്യാതെ തള്ളിയിരുന്നു. സൗമ്യയുടെ മുടിയില്‍ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്, ഷിജു പി.കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു. എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍…
Read Moreഅന്ന് മുതുക് ചവിട്ടു പടിയാക്കി ഇന്ന് ‘മുതുകില്‍ കയറുന്നു’! പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കിയ ജെയ്സല്‍ സദാചാരഗുണ്ടായിസം കളിച്ച് പണം തട്ടിയതിന് അറസ്റ്റില്‍…
പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച പരപ്പനങ്ങാടി ബീച്ച് സ്വദേശി ജെയ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയില്‍ ആണ് പോലീസ് നടപടി. 2021 ഏപ്രില്‍ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ ഉടനടി കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയതാണ് യുവതിയെയും യുവാവിനെയും പോകാന്‍ അനുവദിച്ചത്. തുടര്‍ന്നു ഇവര്‍ താനൂര്‍ പോലീസില്‍ പരാതി നല്കി. ജെയ്സലിനും കണ്ടാല്‍ തിരിച്ചറിയാവുന്ന…
Read Moreസിഐടിയു വിട്ട് സ്വതന്ത്ര യൂണിയനുണ്ടാക്കിയ ചുമട്ടു തൊഴിലാളി ജീവനൊടുക്കി! സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്…
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന് രൂപീകരിച്ച ചുമട്ടുതൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ പീച്ചി സ്വദേശി സജി(49)യെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിപിഎമ്മില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. സിപിഎം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരുടെ പേരും ആത്മഹത്യാ കുറിപ്പിലുണ്ട്. ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സജി ഉള്‍പ്പെടെയുള്ള ഒരുവിഭാഗം സിഐടിയു പ്രവര്‍ത്തകര്‍ യൂണിയന് വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സിഐടിയു ഓഫീസിനെ സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയന് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. എന്നാല്‍ ചില തൊഴിലാളികള്‍ പിന്നീട് പാര്‍ട്ടിപക്ഷത്തേക്ക് മാറിയതോടെ സജി പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയായിരുന്നു. ഇതാണ് സജിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ആത്മഹത്യക്കുറിപ്പില്‍ സിപിഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരേ പരാമര്‍ശം വന്നതിന് പിന്നാലെ പീച്ചിയില്‍ സിപിഎം പ്രവര്‍ത്തകര്‍…
Read Moreഅന്നൂരില്‍ സിപിഎമ്മിന്റെ സംഘാടക സമിതി ഓഫീസിന് തീയിട്ടു
പയ്യന്നൂര്‍: കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ഥം അന്നൂരില്‍ സ്ഥാപിച്ചിരുന്ന സംഘാടക സമിതി ഓഫീസിന് തീയിട്ടു. അന്നൂര്‍ സത്യന് ആര്‍ട്സ് ക്ലബിന് സമീപം സ്ഥാപിച്ച സംഘാടക സമിതി ഓഫീസാണ് അഗ്നിക്കിരയാക്കിയത്. ഇന്നുപുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സംഘാടക സമിതി ഓഫീസിന്റെ ഭാഗമായി സ്ഥാപിച്ച കമാനമാണ് അഗ്നിക്കിരയായത്. റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് സംഘാടക സമിതി ഓഫീസ് നിര്‍മിച്ചിരുന്നത്. വിപുലമായ പ്രചാരണ സംവിധാനങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞ 15ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.സത്യപാലനാണ് നിര്‍വഹിച്ചത്. സംഭവസമയത്ത് ഇതുവഴി വന്ന യുവാവ് ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടതിന് ദൃക്സാക്ഷിയായുണ്ടെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. ഇയാള്‍ സംഭവം കണ്ടതിനാലാണ് സംഘാടക സമിതി ഓഫീസ് പൂര്‍ണമായും അഗ്നിക്കിരയാക്കാന്‍ കഴിയാതെ അക്രമി ഓടിയതെന്നാണ് അനുമാനം. സംഘാടക സമിതി ഓഫീസിനെതിരെയുള്ള സാമൂഹ്യദ്രോഹികളുടെ അക്രമത്തിനെതിരെ…
Read Moreറഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം ! നാറ്റോയില്‍ അംഗമാകരുതെന്ന് യുക്രൈന് താക്കീതു നല്കി യെച്ചൂരി…
റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം ! നാറ്റോയില്‍ അംഗമാകരുതെന്ന് യുക്രൈന് താക്കീതു നല്കി യെച്ചൂരി… യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം. ലോകത്ത് സമാധാനം പുലരണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണം. യുക്രൈന് നാറ്റോയില്‍ അംഗമാകരുത്. അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി. ആഗോള ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. യുക്രൈനില്‍ നിന്നുള്ള രക്ഷാ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
Read Moreവിവാഹത്തിന് വിലങ്ങുതടിയായി കമ്യൂണിസം! ഒടുവില്‍ വീട്ടുകാര്‍ അയഞ്ഞപ്പോള്‍ ജോണ്‍സന്റെ ജീവിതസഖിയായി ലിത്വാനിയന്‍ യുവതി…
അലപ്പുഴയിലെ തുമ്പോളിയും യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയും ബന്ധുക്കളാകാന്‍ ഒരുങ്ങുന്നു. എങ്ങനെ എന്നാണ് ചോദ്യമെങ്കില്‍ കമിതാക്കള്‍ മൂലമെന്ന് ഉത്തരം പറയേണ്ടി വരും. തുമ്പോളിയില്‍ നിന്നുള്ള ചെക്കന് ലിത്വാനിയന്‍ പെണ്ണിനെ പ്രേമിച്ചതാണ് വാര്‍ത്ത. പക്ഷേ, ഇരുനാടിന്റെയും രാഷ്ട്രീയം വിവാഹം മുടങ്ങുന്നതിന്റെ അറ്റം വരെയെത്തിയെന്നതാണ് കൗതുകം. രാഷ്ട്രീയം പറഞ്ഞാല്‍ തുമ്പോളിയിലെ കട്ട സഖാവാണ് ജോണ്സണ്. സജീവ സിപിഎം പ്രവര്ത്തകന്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിംഗം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ വച്ചാണ് ക്രിസ്റ്റീനയെ പരിചയപ്പെടുന്നത്. പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയം നടന്നു. എന്നാല്‍ പ്രണയകഥ കടല്‍കടന്ന് ലിത്വാനയിലെത്തിയപ്പോള്‍ വില്ലനായത് കമ്മ്യൂണിസം. 90 കളില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ലിത്വാനിയ. കമ്യൂണിസത്തിന്റെ ക്രൂരതകള്‍ മറക്കാന്‍ കഴിയാത്ത ഒരു രാജ്യത്തേക്ക് ചെങ്കൊടിയേന്തിയ ജോണ്‍സനെ സ്വീകരിക്കാന്‍ ക്രിസ്റ്റീനയുടെ കുടുംബം വിസമ്മതിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ ക്രിസ്റ്റീന, കേരളത്തിലെത്തിയതും ജോണ്‍സനെ കണ്ടതും പരിചയപ്പെട്ടതുമെല്ലാം കുടുംബത്തെ പറഞ്ഞുമനസ്സിലാക്കി. ഒടുവില്‍ സ്നേഹിക്കുന്ന…
Read More