സിവില്‍ സര്‍വീസ് പരീക്ഷയില്‍ വീരോചിത വിജയം നേടിയ നിരവധി ആളുകളുടെ ജീവിതകഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസല്‍റ്റ് വന്നതിനു ശേഷവും അത്തരത്തിലുള്ള ചില അസാധാരണ കഥകള്‍ പുറത്തു വന്നിരുന്നു. അതിലൊന്നായിരുന്നു ജാര്‍ഖണ്ഡുകാരിയായ ദിവ്യ പാണ്ഡെയുടേത്. ദിവ്യ കോച്ചിംഗിന് പോകാതെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 323-ാം റാങ്ക് നേടിയെടുതത്. അതും ആദ്യ ശ്രമത്തില്‍ തന്നെ. പഠന സഹായത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ദിവ്യയുടെ കയ്യിലുണ്ടായിരുന്നത്. ദിവസം പതിനെട്ടു മണിക്കൂര്‍ എടുത്ത് പഠിച്ച് ഒരു വര്‍ഷം കൊണ്ടാണ് ദിവ്യ തന്റെ സ്വപ്നത്തെ എത്തിപ്പിടിച്ചത്. ഒരു സാധാരണക്കാരനായ ക്രെയിന്‍ ഓപ്പറേറ്ററുടെ മകളാണ് ദിവ്യ. സ്മാര്‍ട്ട് ഫോണിലെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് താന്‍ സിവില്‍ സര്‍വീസ് നേടിയതെന്നും ഇന്റര്‍നെറ്റിന്റെ അറിവിന്റെ മഹാസാഗരമാണെന്നും പറയുന്നു ദിവ്യ. സിവില്‍ സര്‍വീസിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് മറ്റു കോഴ്സുകളില്‍ ഒന്നും ചേര്‍ന്നിരുന്നില്ലെന്നും ദിവ്യ…
Read More