എസ്‌ഐയ്ക്ക് ഈ ഗതിയാണെങ്കില്‍ നീയൊക്കെ സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കുമോടാ…കാറില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ കാര്‍ ഇടിച്ച് എസ്‌ഐയുടെ കൈയ്യൊടിഞ്ഞു

നാട്ടുകാരെ ഭീതിയിലാഴ്ത്തി അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ കാറിടിച്ച് എസ്‌ഐയുടെ ഇടതുകൈ ഒടിഞ്ഞു. കോടിമത നല്ലതില്‍പുതുപ്പറമ്പ് മുഹമ്മദ് ഷെരീഫ് (ഷാ-31), സുഹൃത്തുക്കളായ ഇല്ലിക്കല്‍ നൗഷാദ് മന്‍സില്‍ നിഷാദ് (29), വേളൂര്‍ വാഴേപ്പറമ്പ് പനയ്ക്കച്ചിറ അരുള്‍ മോഹന്‍ (23) എന്നിവരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി എട്ടിന് തിരുവാതുക്കല്‍ ഭാഗത്ത് റോഡിലാണ് സംഭവം. ഷെരീഫും സുഹൃത്തുക്കളും സന്ധ്യമുതല്‍ റോഡില്‍ അപകടകരമായ രീതിയില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇതുവഴിയെത്തിയ മറ്റുവാഹനങ്ങള്‍ക്ക് ഭീഷണിയായി സംഘം മാറിയതോടെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എസ്‌ഐ ടോം മാത്യുവും 2 പോലീസുകാരും ജീപ്പിലെത്തിയതോടെ മുഹമ്മദ് ഷെരീഫും സുഹൃത്തുക്കളും വാഹനം അമിതവേഗത്തില്‍ ഓടിച്ചു കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ കാര്‍ ജീപ്പില്‍ രണ്ടു തവണ ഇടിപ്പിച്ചു. ഇവരെ തടയാനായി പുറത്തിറങ്ങിയ എസ്‌ഐയെ കാര്‍ തട്ടിവീഴ്ത്തിയതോടെയാണ് കയ്യൊടിഞ്ഞതെന്നു പൊലീസ് പറഞ്ഞു. പോലീസുകാര്‍ വെസ്റ്റ്…

Read More

ഈ പ്രണയമൊക്കെ കാണുമ്പോഴാ സൂര്യയെ ഒക്കെ എടുത്ത് പൊട്ടക്കിണറ്റില്‍ ഇടാന്‍ തോന്നുന്നത് ! ട്രെയിനില്‍ കണ്ട പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഈ കാമുകന്‍ ചെയ്തത് അതുക്കും മേലെ…

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വാരണം ആയിരം. ചിത്രത്തിലെ പ്രണയരംഗങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മായുകില്ല. കണ്ണുകൊണ്ട് സൂര്യ പ്രണയം പറഞ്ഞ ആ സീനിന്റെ സൗന്ദര്യം മറ്റൊന്നായിരുന്നു. ഒടുവില്‍ കാമുകിയെ കണ്ടെത്താന്‍ അതേ ടീഷര്‍ട്ടണിഞ്ഞ് അമേരിക്ക വരെ പോയ കാമുകന്‍ പ്രേക്ഷകര്‍ക്ക് പ്രണയത്തിന്റെ ഒരു നവ്യാനുഭവമാണ് സമ്മാനിച്ചത്. ഇതൊക്കെ സിനിമയില്‍ മാത്രമല്ലേ നടക്കൂ, ഇതു വല്ലതും യഥാര്‍ഥ ജീവിതത്തില്‍ നടക്കുമോയെന്നു സംശയിക്കുന്നവരോട് ഇതല്ല ഇതുക്കും മേലെ നടക്കും എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നിരിക്കുകയാണ് ഒരു കാമുകന്‍. സിനിമയില്‍ നായകന്‍ സൂര്യയാണെങ്കില്‍ ബിശ്വജിത്ത് പഠാര്‍ ആണ് ജീവിതകഥയിലെ സൂപ്പര്‍ ഹീറോ കാമുകന്‍. കൊല്‍ക്കത്തക്കാരനായ ബിശ്വജിത്ത് ട്രെയിനില്‍ വെച്ചു കണ്ട സ്വപ്ന നായികയെ കണ്ടെത്താന്‍ 4000 പോസ്റ്ററാണ് വഴിയോരങ്ങളില്‍ പതിച്ചത്. കോന്നഗര്‍ മുതല്‍ ബാലി വരെ ആറു കിലോമീറ്ററില്‍ നിറയെ പോസ്റ്ററുകളാണ്. ഇതു കൂടാതെ…

Read More