അനസ്‌തേഷ്യ നല്‍കി രോഗിയെ മയക്കിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ നടക്കുന്നതിനെക്കുറിച്ച് രോഗികള്‍ക്ക് വലിയ ധാരണയൊന്നുമുണ്ടാകാറില്ല. എന്നാലും അവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ അവ്യക്തമായ ഒരു ചിത്രം രോഗിയ്ക്ക് തിയേറ്റര്‍ വിടുമ്പോള്‍ ലഭിക്കാറുണ്ട്. പലപ്പോഴും സര്‍ജറിയ്ക്ക് എത്തിക്കുന്ന രോഗികളോടുള്ള ഡോക്ടര്‍മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പിന്നീട് പരാതി ഉയരാറുമുണ്ട്. ഇത്തരത്തില്‍ ബിര്‍മിംഗ്ഹാമിലെ അമ്പത്തിമൂന്നുകാരനായ സൈമണ്‍ ബ്രാംഹാള്‍ എന്ന ഡോക്ടര്‍ രോഗികളായ സ്ത്രീകളോടു ചെയ്തത് വിചിത്രമായ കാര്യമാണ്. എന്നാല്‍ ഇയാളുടെ പ്രവര്‍ത്തിയുടെ രീതിമുലം ഇത്രനാള്‍ രക്ഷപ്പെട്ടു നടക്കുകയായിരുന്നു. തന്റെ മുന്നില്‍ ചികില്‍സയ്ക്കായി എത്തുന്ന സ്ത്രീ രോഗികളുടെ ആന്തരാവയവങ്ങളില്‍ തന്റെ പേരിന്റെ രണ്ടക്ഷരങ്ങള്‍ ഇലക്ട്രിക് ബീം പതിപ്പിച്ച് കോറിയിടുന്നതാണ് ഈ ഡോക്ടര്‍ ശീലമാക്കിയത്. ആന്തരികാവയവങ്ങളിലെ ഇത്തരം കോറിയിടലുകള്‍ രോഗിയെ ദോഷകരമായി ബാധിക്കില്ലെന്നാണ് സൈമണ്‍ പറയുന്നത്. ആന്തരികാവയവങ്ങളില്‍ ചെയ്യുന്ന ഈ ‘പേരിടല്‍’ ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ സൈമണ്‍ കരള്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്ത്രീയ്ക്ക് അസുഖം…
Read More