ഭൂഗോളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അറിയേണ്ടത് ഒന്നുമാത്രം, രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ തൊട്ടാല്‍ പൊള്ളുമോ…? 2023 ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക് ഇരച്ചുകയറിയപ്പോള്‍ ആരാധക ആവേശം ഇരട്ടിച്ചു. രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഈ ടീം 2023 ലോകകപ്പ് ട്രോഫിയില്‍ ചുംബിക്കുമെന്ന പ്രതീതിയാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്. ലീഗ് റൗണ്ടില്‍ ഇതുവരെ അത്രയ്ക്ക് ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതെന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ടുതന്നെ ഇതുവരെയുള്ള പ്രകടനം വച്ചു നോക്കിയാല്‍ രോഹിത്തിനെയും സംഘത്തെയും തൊട്ടാല്‍ പൊള്ളുമെന്നുറപ്പ്… അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ശ്രീലങ്കയെ 55 റണ്‍സിനും ഇംഗ്ലണ്ടിനെ 129 റണ്‍സിനും ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 229/9ല്‍ ഒതുക്കിയ ഇംഗ്ലണ്ടിനെയാണ് പൊള്ളിച്ചുവിട്ടത് എന്നതാണ് ഹൈലൈറ്റ്. സെറ്റ് ടീം 2023 ലോകകപ്പില്‍ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്ന് നിസംശയം പറയാം. അത് ലോകകപ്പിനു മുമ്പുതന്നെ…
Read MoreTag: cricket
ഇന്ത്യൻ ടീമിൽ ശ്രേയസോ സൂര്യയോ?
ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് സൂപ്പർ ഹിറ്ററാണെന്ന കാര്യത്തിൽ തർക്കമില്ല. ഏകദിനത്തിന്റെ കാര്യം വന്നപ്പോൾ സൂര്യയുടെ പ്രകടനങ്ങളുടെ ശോഭ പലപ്പോഴും മങ്ങി. എല്ലാ പന്തും അടിച്ചുപറത്തണമെന്ന ട്വന്റി20 സമീപനമാണു താരത്തിനു വിനയായത്. എന്നാൽ, അടുത്തിടെ സൂര്യയുടെ പ്രകടനത്തിൽ മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. ഏകന സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ പ്രകടനം അത്തരത്തിലൊരു മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു. എല്ലാ പന്തും അടിച്ചുപറത്താനുള്ള ത്വര നിയന്ത്രിച്ച സൂര്യകുമാർ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ട പിച്ചിൽ സൂര്യ 47 പന്തിൽ നേടിയ 49 റണ്‍സ്, ലോകകപ്പ് ടീമിൽ ഇടംലഭിക്കാതെ പോയ മറ്റു താരങ്ങൾക്കുള്ള പാഠമാണ്. ബാറ്റിംഗ് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, ശ്രേയസ് അയ്യരുടെ പ്ലെയിംഗ് ഇലവനിലെ സ്ഥാനം അവതാളത്തിലാക്കുകകൂടി ചെയ്തിട്ടുണ്ട് സൂര്യകുമാർ. കാരണം, പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന ഹാർദിക് പാണ്ഡ്യ വൈകാതെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തും. അതോടെ മാനേജ്മെന്റിന് ശ്രേയസോ സൂര്യയോ…
Read Moreരാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് എന്ന നേട്ടവും രോഹിത് ഇന്നലെ പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്സില്‍ 31 റണ്‍സ് തികച്ചതോടെയാണ് 1000 റണ്‍സ് രോഹിത് പിന്നിട്ടത്. 2023ല്‍ 1000 ഏകദിന റണ്‍സ് തികയ്ക്കുന്ന മൂന്നാമത് മാത്രം ബാറ്ററാണ് രോഹിത്. രോഹിത്തിന്റെ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (1334), ശ്രീലങ്കയുടെ പതും നിസാങ്ക (1062) എന്നിവര്‍ മാത്രമാണ് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ 1000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്. ഇതിനിടെ ഏകദിനത്തില്‍ 10,500 റണ്‍സും രോഹിത് തികച്ചു. രോഹിത് 18000 ഇംഗ്ലണ്ടിനെതിരായ 87 റണ്‍സ് ഇന്നിംഗ്സിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെത്തി. 101 പന്തില്‍നിന്നായിരുന്നു രോഹിത്തിന്റെ 87 റണ്‍സ് പ്രകടനം. 457 മത്സരങ്ങളില്‍നിന്നാണ് രോഹിത് 18,000 റണ്‍സ് തികച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (26,121), രാഹുല്‍…
Read Moreഏകദിന ലോകകപ്പ്; കളിച്ച രണ്ട് മത്സരത്തിലും തോറ്റ ഓസ്ട്രേലിയയും ശ്രീലങ്കയും ഇന്ന് നേർക്കുനേർ…
ലക്നോ: കണ്ടവർ കണ്ടവർ ചോദിച്ചത് ഒന്നുമാത്രം, 2023 ഐസിസി ഏകദിന ലോകകപ്പിൽ കളിക്കുന്ന കങ്കാരു ഏത് കങ്കാരുവാണ്? ചോദ്യത്തിന് കാരണം ഒന്നുമാത്രം, അഞ്ചു തവണ ഏകദിന ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയ 2023 ഐസിസി ലോകകപ്പിൽ തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടു. ഇന്ത്യയോട് ആറ് വിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനുമായിരുന്നു ഓസ്ട്രേലിയയുടെ തോൽവി. രണ്ടു മത്സരത്തിലും (199, 177) ഓസ്ട്രേലിയയുടെ സ്കോർബോർഡ് 200 കണ്ടില്ലെന്നതും ശ്രദ്ധേയം. നിർണായക മത്സരത്തിൽ ഇന്ന് ശ്രീലങ്കയ്ക്കെതിരേ ഇറങ്ങുകയാണ് ഓസ്ട്രേലിയ. ലക്നോവിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം. രണ്ട് ടീമും കളിച്ച രണ്ടു മത്സരത്തിലും പരാജയപ്പെട്ട് ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നതെന്നതാണ് ശ്രദ്ധേയം. ടെസ്റ്റ് ടീമോ? ഓസീസ് ടീമിന്റെ ബാറ്റിംഗിന് ഏകദിന ലോകകപ്പ് പോലൊരു പോരാട്ടവേദിയിൽ പിടിച്ചുനിൽക്കാൻ കരുത്തില്ലെന്നതാണ് പ്രധാന വിമർശനം. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷെയ്ൻ ഇവരെല്ലാം…
Read Moreഓഫ് സ്പിന്നർ രോഹിത് ഓപ്പണറായ വല്ലാത്തൊരു കഥ…
രോഹിത് ശർമ, പേരു കേൾക്കുന്പോൾതന്നെ അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പന്ത് വേലിക്കെട്ട് കടക്കുന്നതാണ് ആരാധകരുടെ മനസിലേക്ക് എത്തുന്നത്. അതെ, പരിമിത ഓവർ ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് രോഹിത് ശർമ. എതിർ ബൗളർമാരുടെ പേടിസ്വപ്നമായി രോഹിത് മാറാനുള്ള കാരണം ദിനേശ് ലാഡ് എന്ന പരിശീലകനാണ്. പക്ഷേ, കുഞ്ഞു രോഹിത്തിന്റെ ബാറ്റിംഗ് കണ്ടല്ല ദിനേശ് ലാഡ് ആദ്യം ഇഷ്ടപ്പെട്ടത്. മറിച്ച് ഓഫ് സ്പിന്നായിരുന്നു. മുത്തച്ഛനും അങ്കിൾ രവിയുമാണ് രോഹിത്തിനെ ദിനേശ് ലാഡിന്റെ ബോറിവല്ലിയിലെ ക്രിക്കറ്റ് ക്യാന്പിലെത്തിച്ചത്. ഓഫ് സ്പിന്നിൽ മികവ് തെളിയിച്ച രോഹിത്തിനെ സ്വാമി വിവേകാനന്ദ ഇന്റർനാഷണൽ സ്കൂളിൽ ചേർക്കാൻ രവി ആവശ്യപ്പെട്ടു. സ്കൂളിലെ ഫീസിൽ ഇളവും മേടിച്ചു നൽകി. വൈകാതെ സ്കൂൾ മാനേജ്മെന്റിന്റെ കണ്ണിലുണ്ണിയായി ഓഫ് സ്പിന്നർ രോഹിത്. ഓഫ് സ്പിന്നിലൂടെ സ്കൂൾ തലത്തിൽ ശോഭിച്ചു നിൽക്കുന്പോഴാണ് ഒരു ദിവസം രോഹിത് നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത്…
Read Moreപുതിയൊരു റിക്കാർഡ്കൂടി സ്വന്തമാക്കി കോഹ്ലി
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയൻ ഓപ്പണർ മിച്ചൽ മാർഷിനെ സ്ലിപ്പിൽ ഉജ്വല ക്യാച്ചിലൂടെ പുറത്താക്കി ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലി പുതിയൊരു റിക്കാർഡ് സ്വന്തമാക്കി. ജസ്പ്രീത് ബുംറയുടെ പന്തിലായിരുന്നു കോഹ്ലിയുടെ ക്യാച്ച്. ഇന്ത്യക്കു വേണ്ടി ഏകദിന ലോകകപ്പിൽ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീൽഡർ എന്ന റിക്കാർഡാണ് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്. കോഹ്ലിയുടെ 15-ാം ക്യാച്ചാണിത്. 14 ക്യാച്ചുകളുള്ള അനിൽ കുംബ്ലെയുടെ റിക്കാർഡ് പഴങ്കഥയായി. കപിൽ ദേവ് (12), സച്ചിൻ തെണ്ടുൽക്കർ (12) എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.
Read Moreഏകദിന ലോകകപ്പ്; ജയത്തോടെ തുടങ്ങി ഇന്ത്യ; കോഹ്ലി – രാഹുൽ കൂട്ടുകെട്ട് പൊളപ്പൻ…
ചെന്നൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ഓസ്ട്രേലിയയ്ക്കെതിരേ 200 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 41.2 ഓവറിൽ നാലു വിക്കറ്റിന് 201 റണ്‍സ് നേടി ലോകകപ്പ് ജയത്തോടെ തുടങ്ങി. രണ്ടു റണ്‍സിന് മൂന്നു വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ ഉറ്റുനോക്കിയ ഇന്ത്യയെ വിരാട് കോഹ്ലി - കെ.എൽ. രാഹുൽ നാലാം വിക്കറ്റ് കൂട്ടുകെട്ട് ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. രാഹുൽ (97 നോട്ടൗട്ട്) ടോപ് സ്കോററായി. കോഹ്ലി (85), ഹർദിക് പാണ്ഡ്യ (11 നോട്ടൗട്ട്). രാഹുലാണ് കളിയിലെ താരം. മൂന്ന് പൂജ്യം! മറുപടി ബാറ്റിംഗിൽ ഇന്ത്യൻ തുടക്കം വന്പൻ തകർച്ചയോടെയായിരുന്നു. വെറും രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ ക്രീസ് വിട്ടു. ഇഷാൻ കിഷൻ (0), രോഹിത് ശർമ (0), ശ്രേയസ് അയ്യർ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാർക്കും രോഹിത്തിനെയും ശ്രേയസിനെയും…
Read Moreഏകദിന ലോകകപ്പ് ക്രിക്കറ്റ്; ഇനി ക്രിക്കറ്റ് ലഹരി പതയും 46 ദിനങ്ങൾ
അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് കൊടിയേറുന്നതോടെ ഇനിയുള്ള 46 ദിനങ്ങൾ ക്രിക്കറ്റ് ലഹരി പതഞ്ഞൊഴുകും. തീപ്പൊരി മത്സരങ്ങൾക്കു തുടക്കമിട്ട് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും ഏറ്റുമുട്ടും. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവയാണു ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 10 ടീമുകൾ. ഹൈദരാബാദ്, അഹമ്മദാബാദ്, ധരംശാല, ഡൽഹി, ചെന്നൈ, ലക്നോ, പൂന, ബംഗളൂരു, മുംബൈ, കോൽക്കത്ത എന്നിങ്ങനെ വേദികളും തയാർ. ടൂർണമെന്റിലാകെ 48 മത്സരങ്ങൾ. നവംബർ 15ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും 16ന് കോൽക്കത്ത ഈഡൻ ഗാർഡൻസിലുമാണ് സെമിഫൈനൽ. നവംബർ 19ന് അഹമ്മദാബാദിൽ കലാശക്കൊട്ട്. ആതിഥേയരായ ഇന്ത്യയുടെ ആദ്യമത്സരം എട്ടിന് ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം…
Read Moreചമീരയ്ക്കും ഹസരംഗയ്ക്കും ലോകകപ്പ് നഷ്ടമാവും
കൊളംബോ: ലോകകപ്പിനൊരുങ്ങുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി സമ്മാനിച്ച് സൂപ്പര്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയും പേസര്‍ ദുഷ്മന്ത ചമീരയും പരിക്കേറ്റ് ടീമിനു പുറത്ത്. തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഹസരംഗയ്ക്ക് വിനയായത്. ചമീരയുടെ തോളിലെ പേശികള്‍ക്കാണ് പരിക്ക്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വച്ചു നടന്ന ട്വന്റി20 ലോകകപ്പും ചമീരയ്ക്ക് പരിക്കുമൂലം നഷ്ടമായിരുന്നു. ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ തുറുപ്പുചീട്ടായി കരുതി വച്ചിരുന്ന ഹസരംഗയുടെ അഭാവം ടീമിന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ഐപിഎല്ലിലടക്കം കളിച്ച് ഇന്ത്യയില്‍ മികച്ച മത്സരപരിചയമുള്ള ഹസരംഗയുടെ ചിറകിലേറിയാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചു കയറിയത്. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഏകദേശം മൂന്നു മാസത്തോളം താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. സംശയങ്ങൾക്ക് വിട നൽകി ദാസുന്‍ ഷനക തന്നെ ലോകകപ്പില്‍ ലങ്കന്‍ ടീമിനെ നയിക്കും. ഏഷ്യാക്കപ്പ് ഫൈനലിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് ഷനക ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്ന്…
Read Moreതമീം ഇഖ്ബാൽ ഔട്ട്; ബംഗ്ലാദേശിന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ധാക്ക: ഇന്ത്യയില്‍ നടക്കുന്ന 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ തമീം ഇഖ്ബാലിനെ ബംഗ്ലാദേശ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് ടീമിനെ നയിക്കുന്നത്. നേരത്തേ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ടീമിലേക്ക് മടങ്ങിവന്ന താരമാണ് തമീം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടല്‍ മൂലമാണ് താരം വിരമിക്കല്‍ പിന്‍വലിച്ചത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ താരം 44 റണ്‍സെടുത്തിരുന്നു. എന്നാല്‍ പുറത്ത് പരിക്കേറ്റതിനാല്‍ ഏഷ്യാകപ്പ് നഷ്ടമായി. Introducing the men in Green and Red for the World Cup. 🇧🇩🏏#BCB | #Cricket | #CWC23 pic.twitter.com/dVy9s4FijA — Bangladesh Cricket (@BCBtigers) September 26, 2023 പൂര്‍ണമായി ശാരീരികക്ഷമത വീണ്ടെടുക്കാത്ത താരങ്ങളെ…
Read More