ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാപ്പാന്റെ നേതൃത്വത്തില്‍ നടക്കുന്ന കളിയില്‍ മികച്ച ബാറ്റ്സ്മാനെപ്പോലെയാണ് ആന ബാറ്റ് വീശുന്നത്. ആനയുടെ ബാറ്റിംഗ് ആസ്വദിക്കുകയും കാമറയില്‍ പകര്‍ത്തുകയും ചെയ്യുന്ന കാണികളെയും വിഡിയോയില്‍ കാണാം. കേരളത്തിലാണ് കളി നടക്കുന്നതെങ്കിലും സ്ഥലം ഏതെന്ന് വ്യക്തമല്ല. വീഡിയോ വൈറലായതോടെ ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍ അടക്കമുള്ളവര്‍ ഇത് പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങള്‍ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ ഈ ആന പല വിദേശതാരങ്ങളേക്കാളും മികച്ചതാണ്’ എന്ന അടിക്കുറിപ്പോടെ ഗണ്ണുപ്രേം എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന വീഡിയോയാണ് മൈക്കല്‍ വോണ്‍ പങ്കുവെച്ചത്. ‘തീര്‍ച്ചയായും ഈ ആനക്ക് ഒരു ഇംഗ്ലീഷ് പാസ്പോര്‍ട്ട് ഉണ്ട് ‘ എന്ന വാക്കുകളോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, വീഡിയോയെ വിമര്‍ശിച്ചും ചിലരെത്തിയിട്ടുണ്ട്. ആനയൊരു വന്യ ജീവിയാണെന്നും ഇത്തരം വിനോദങ്ങള്‍ക്ക് അതിനെ ഉപയോഗപ്പെടുത്തരുതെന്നും അവര്‍ പറയുന്നു.
Read More