കട്ടപ്പന: വീട്ടിലെ കിടപ്പുമറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെ വീണ്ടും മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും പോലീസ് ഒരുങ്ങുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയാണ് കട്ടപ്പനയിലെ മലഞ്ചരക്കു വ്യാപാരി എസ് എൻ ജംങ്ഷൻ കൊച്ചുപുരയ്ക്കൽ ജോർജിൻ ഭാര്യ ചിന്നമ്മ (63) മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ സ്വാഭാവിക മരണമാണെന്നു കരുതി പോലീസ് നടപടി ആരംഭിച്ചപ്പോൾ ഭർത്താവ് നൽകിയ മൊഴിയിൽ ചിന്നമ്മ ധരിച്ചിരുന്ന മാലയും വളയും ഉൾപ്പെടെ നാലു പവന്റെ ആഭരണങ്ങൾ കാണാതായതായി അറിയിച്ചത്. ഇതേത്തുടർന്നു മരണം മോഷണശ്രമത്തിനിടയിലുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് മരണം ശ്വാസം മുട്ടി ഉണ്ടായതാണെന്നു കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ബലപ്രയോഗം നടന്നതിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല . രണ്ടു നിലകളുള്ള ഇവരുടെ വീടിന്റെ താഴത്തെ നിലയിലെ…
Read MoreTag: crime
ചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേഡിയോ ഓഫ് ചെയ്തതിലെ വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് ക്രൂരമായി
ചിങ്ങം പുലർന്നപ്പോൾ തലസ്ഥാനം കേട്ടത് ഞെട്ടിക്കുന്ന വാർത്ത;റേഡിയോ ഓഫ് ചെയ്തതിലെ വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് ക്രൂരമായി തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അരുവിക്കര കാച്ചാണിയിൽ ബിസ്മി നിവാസിൽ സമീർ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ തലയിൽ കമ്പി വടികൊണ്ട് അടിച്ച് ഹിലാൽ കൊലപ്പെടുത്തുകയായിരുന്നു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി. വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ തലയിൽ കമ്പി വടികൊണ്ട് അടിച്ച് ഹിലാൽ കൊലപ്പെടുത്തുകയായിരുന്നു. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി.
Read Moreചികിത്സയിലിരിക്കെ കാണാതായ യുവാവ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണത്തിലെ ദുരൂഹത കാട്ടി പരാതി നൽകാനൊരുങ്ങി കുടുംബം
ശ്രീകാര്യം : മർദനമേറ്റ് ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ശരീരത്തിലുള്ള പരിക്കുകൾ മുൻപ് ഉണ്ടായ അടിപിടിയിൽ ഉണ്ടായതാണെന്നും റിപ്പോർട്ടിൽ പറയുന്നതായി ശ്രീകാര്യം പോലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനുശേഷം ഷൈജുവിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ വർക്കലയിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു. വർക്കല മുട്ടപ്പലം ചാവടിമുക്ക് തുണ്ടുവിള വീട്ടിൽ ഷൈജു സത്യദേവൻ (42) നെയാണ് തിങ്കളാഴ്ച രാവിലെയോടെ ശ്രീകാര്യം ജംഗ്ഷന് സമീപത്തെ സ്വകാര്യ ബാങ്ക് കെട്ടിടത്തിന്റെ പിന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അജ്ഞാതരുടെ ആക്രമണത്തിൽ ഞായറാഴ്ച ഗുരുതര പരിക്കുകളോടെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തുകയും പോലീസ് ഷൈജുവിനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.അവിടെ നിന്നാണ് ചികിത്സയിലിരിക്കെ കാണാണാതാകുകയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. സംഭവത്തിൽ…
Read Moreജെസ്നയെക്കുറിച്ച് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന ! കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകും
കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു ജെസ്ന. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടായേക്കും. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായി ഇറങ്ങിയ എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും…
Read Moreനൗഷാദ് വധം; യഥാർഥ പ്രതികളെ ഉടനെ പിടിക്കണം; നൗഷാദിന്റെ കുടുംബത്തെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് എം.എം. ഹസൻ
ചാവക്കാട്: സിപിഎം പ്രവർത്തകർ പ്രതിസ്ഥാനത്തുള്ള കേസുകളിൽ കാണിക്കുന്ന വൈമനസ്യം തന്നെയാണ് എസ്ഡിപിഐക്കാർ പ്രതിയായ നൗഷാദിന്റെ കേസിലും സർക്കാർ കാട്ടുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ ആരോപിച്ചു. പുന്നയിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിന്റെ വീട്ടിൽ എത്തിയ ഹസൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇപ്പോൾ പിടിയിലായ എസ്ഡിപിക്കാരൻ വാഹനം ഓടിച്ചിരുന്ന ആളാണെന്നാണ് അറിയാൻ കഴിഞ്ഞത്. യഥാർഥ പ്രതികളെ ഉടനെ പിടിക്കണം. നൗഷാദിന്റെ കുടുംബത്തെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് ഹസൻ ഉറപ്പു നൽകി. ഡിസിസി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻ കുട്ടി, ഡിസിസി വൈസ് പ്രസിഡന്റുമാരായ ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, ജനറൽ സെക്രട്ടറി, ടി.എം. നാസർ, ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗോപപ്രതാപൻ, മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഷിബു എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Read Moreഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; ഒമ്പത് വര്‍ഷത്തിനു ശേഷം മണ്ണെണ്ണ പരിശോധനക്ക് അയക്കാൻ ഹർജി
തലശേരി: ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരായ പ്രധാന തെളിവായ മണ്ണെണ്ണ ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കയക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.ഉളിക്കല്‍ പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ കവാലിയില്‍ മോളി (42) കൊല്ലപ്പെട്ട കേസിലാണ് ഒമ്പത് വര്‍ഷത്തിനു ശേഷം പ്രതി കൊലയ്ക്കുപയോഗിച്ച മണ്ണെണ്ണയുടെ ബാക്കി പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ ഉത്തരവിടണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന് ആവശ്യപ്പെട്ടത്. വിചാരണ കോടതിയായ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്.എല്‍ ബൈജു കേസ് ഓഗസ്റ്റ് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.കത്തിക്കരിഞ്ഞ ശരീരത്തിന്റെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച് മാലയുമുള്പ്പെടെയുള്ള വസ്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കായി അയച്ചെങ്കിലും പ്രതി കൊലയ്ക്കുപയോഗിച്ച മണ്ണെണ്ണയുടെ ബാക്കി പരിശോധനക്ക് അയച്ച് റിപ്പോര്‍ട്ട് വാങ്ങാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷൻ ഇപ്പോള്‍ പരിശോധന ആവശ്യപ്പെട്ടിട്ടുളളത്. രണ്ട് ലിറ്റര്‍ കുപ്പിയില്‍ പകുതിയില്‍ താഴെ…
Read Moreസ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമം വര്‍ധിക്കുന്നത് ലഭിക്കുന്ന പബ്ലിസിറ്റി മൂലം; ബിജെപി എംപി ഹേമമാലിനിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…
ലഖ്നൗ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നുവെന്ന് ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഈയൊരു പ്രസ്താവന നടത്തിയത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആരും അറിഞ്ഞില്ല. ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും എം.പി ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ഇത് നമ്മുടെ രാജ്യത്തിന് മോശം പ്രതിച്ഛായയാണ്. സര്‍ക്കാര്‍ തീര്‍ച്ചയായും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുമെന്നും ഹേമമാലിനി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഹേമമാലിനി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് പലരും മുമ്പോട്ടു വന്നിട്ടുണ്ട്.
Read Moreഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ വികലാംഗനായ ആള്‍ക്കൊപ്പം വീടുവിട്ടിറങ്ങി, ചെറിയ സ്നേഹത്തിനായി അനില കൊടുക്കേണ്ടി വന്നത് വലിയ വില, കുണ്ടറയില്‍ ഇന്നലെ നടന്നത്
ഫേസ്ബുക്ക് ഒളിച്ചോട്ടങ്ങള്‍ പതിവായ ഇക്കാലത്ത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. കൊല്ലം കുണ്ടറയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രണയം മൂത്തപ്പോള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടയാളോടൊപ്പം താമസിച്ചുവന്ന സ്ത്രീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടിനുള്ളില്‍ ഇന്നലെ ഉച്ചയോടെ മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു. വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.…
Read Moreഅവിടെ കിടക്കട്ടെ ..! പ്ലസ് ടു വിദ്യാർഥിയെ മർദിച്ചുകൊന്ന സംഭവം: പിടിയിലായ 16 പേരിൽ ഏഴ് പേർ പ്രായപൂർ ത്തിയാകാത്തവർ; പ്രതികളെ റിമാൻഡ് ചെയ്തു
ചേർത്തല: പ്ലസ് ടു വിദ്യാർഥിയെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ പ്രതികളെ റിമാൻഡു ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ കളപ്പുരയ്ക്കൽ നികർത്തിൽ അശോകന്റെ മകൻ അനന്തു അശോക് (17) ആണ് മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതികളായ 16 പേരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഒന്നാം പ്രതി വയലാർ പഞ്ചായത്ത് 13-ാം വാർഡ് തൈവീട്ടിൽ ആർ.ശ്രീകുട്ടൻ(23) ആർഎസ്എസ് വയലാർ മണ്ഡലം ശാരീരിക പ്രമുഖാണ്. വയലാർ പഞ്ചായത്ത് മൂന്നാം വാർഡ് പാറേഴത്ത് നികർത്തിൽ അതുൽ സുഖാർനോ(19),ആറാം വാർഡ് വിഷ്ണുനിവാസിൽ എം.ഹരികൃഷ്ണൻ (23),ചക്കുവെളി വീട്ടിൽ യു.സംഗീത് (കണ്ണൻ-19), വേന്തന്പിൽ വീട്ടിൽ എം.മിഥുൻ (19),കുറുപ്പന്തോടത്ത് എസ്.അനന്തു(20),ഐകരവെളി ഡി.ദീപക്(23), പുതിയേക്കൽ വീട്ടിൽ ആർ.രാഹുൽ(മനു-20), ചക്കുവെളി യു.ഉണ്ണികൃഷ്ണൻ (22), എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. രണ്ടാം പ്രതി ബാലമുരളി ഒളിവിലാണ്. സ്കൂളിലെ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതിനെ എതിർത്തതാണ് തർക്കത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു.അനന്തുവും…
Read Moreആരെങ്കിലും കാണാതായിട്ടുണ്ടോ..! പെരുമ്പാവൂരിൽ വികൃതമായ നിലയിൽ നഗ്നയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഡിഎൻഎ ഫലം കാത്ത് പോലീസ്
പെരുന്പാവൂർ: കോട്ടപ്പാറ വനത്തിലെ പെരിയാറിൽ വികൃതമായ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തയ സംഭവത്തിൽ കഴിഞ്ഞ ഒരാഴ്ചയായിട്ടും ആളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 31നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെങ്കിലും സ്ത്രീയെ തിരിച്ചറിയാനാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. സ്ത്രീയെ തിരിച്ചറിയുന്നതിന് ഇവരുടെ ഡിഎൻഎ ടെസ്റ്റിന്റെ ഫലം കാത്തിരിക്കുകയാണ് പോലീസ്. നഗ്നമായിരുന്ന മൃതദേഹത്തിൽ വലതു കൈ ഇല്ലാത്ത നിലയിലായിരുന്നു. ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്ന മൃതദേഹത്തിൽനിന്നും ദുർഗന്ധം വമിച്ചിരുന്നു. വനത്തിൽ അയനിച്ചാലിനടുത്ത് വെള്ളക്കുഴി ഭാഗത്ത് പുഴയിലെ പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കരുതുന്നത്. കൊലപാതകമാണോയെന്നും സംശയമുയർന്നിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച വ്യക്തത ലഭിക്കണമെങ്കിൽ സ്ത്രീയെ തിരിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ത്രീയുടെ ഗർഭപാത്രം നീക്കം ചെയ്യപ്പെട്ടിട്ടുള്ളതായി പറയുന്നുണ്ടെന്ന് കേസ് അന്വേഷിക്കുന്ന കുറുപ്പുംപടി സിഐ പറഞ്ഞു. കൂടാതെ തലയ്ക്കു പിന്നിലായി ഒരു മുഴയും ഉണ്ട്. മൃതദേഹം കഴിഞ്ഞ…
Read More