തൃശൂര്‍: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരേ കേസെടുത്തു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരേയാണ് കേസ്. വിവാഹവാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കുറ്റിപ്പുറം പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് കുറ്റിപ്പുറം സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് കൈമാറുകയായിരുന്നു. ഒരു മാസം മുമ്പാണ് പ്രമോദ് കുമാറിനെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ ഇയാള്‍ കുറ്റിപ്പുറം സിഐ ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടന്‍ കടക്കുമെന്നാണ് വിവരം.
Read MoreTag: crime branch
സാറേ ഇന്ന് ചിക്കന്‍ വേണ്ട മട്ടന്‍ മതി ! വിശ്രമിക്കാന്‍ എ.സി മുറിയും കഴിക്കാന്‍ ഹോട്ടല്‍ ഭക്ഷണവും ക്രൈംബ്രാഞ്ച് കസ്റ്റഡി സ്വപ്നയ്ക്ക് സുഖവാസമാകുന്നതിങ്ങനെ…
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ സുഖവാസം എന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് എല്‍.എസ്.സിബുവിനെതിരെ വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന് കീഴില്‍ കഴിയുന്ന സ്വപ്നയ്ക്ക് വന്‍ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. ഒമ്പത് ദിവസമായി ചോദ്യങ്ങളും മൊഴിയെടുപ്പും നടക്കുന്നുണ്ടെങ്കിലും സ്വപ്ന സന്തോഷവതിയാണെന്നും നല്‍കിയിട്ടുള്ള സൗകര്യത്തില്‍ സംതൃപ്തയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ഇന്നു കോടതിയില്‍ വീണ്ടും ഹാജരാക്കും. കിടക്കാന്‍ എ.സി മുറി, ഹോട്ടലില്‍ നിന്ന് ഇഷ്ടമുള്ള ഭക്ഷണം, വനിതാപോലീസുകാരുടെ കാവല്‍ എന്നിങ്ങനെ പോകുന്നു സൗകര്യങ്ങള്‍. കസ്റ്റംസ് കേസില്‍ കോഫെപോസ പ്രതിയായി വനിതാ ജയിലിലായിരുന്നു സ്വപ്ന. ഈ മാസം 14 നാണ് വ്യാജ പരാതി ചമച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എത്തിയത്. ഒരു പ്രതിക്കും നല്കിയിട്ടില്ലാത്ത തരം കസ്റ്റഡിയാണു സ്വപ്നയ്ക്ക ക്രൈംബ്രാഞ്ച് ഒരുക്കിയത്. ഇഷ്ടഭക്ഷണം കഴിക്കാം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസി കോണ്‍ഫറന്‍സ് ഹാളും…
Read Moreഅല്ലെങ്കിലും ഒന്നും ഒളിക്കുന്ന ശീലം സണ്ണിയ്ക്ക് പണ്ടേയില്ല ! സണ്ണി ലിയോണ്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്; കരാര്‍ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് സുന്ദരി…
നടി സണ്ണി ലിയോണിനെതിരായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സണ്ണിയുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യലുമായി സണ്ണി പൂര്‍ണമായും സഹകരിച്ചുവെന്നാണ് വിവരം. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും, 2019 വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ പരിപാടി സ്ംഘടിപ്പിക്കാന്‍ കരാര്‍ ആയിരുന്നെന്നും കരാര്‍ തുകയായ 35 ലക്ഷത്തില്‍ 29 ലക്ഷം ഷിയാസ് നല്‍കിയെന്നും താരം പറഞ്ഞു. 35 ലക്ഷത്തിനു പുറമെ ടാക്സും നല്‍കണമെന്ന് താന്‍ പറഞ്ഞിരുന്നതായി സണ്ണി ക്രൈംബ്രാഞ്ചിനു മുമ്പാകെ വെളിപ്പെടുത്തി. പരിപാടിയ്ക്ക് ഒരാഴ്ച മുമ്പ് ബാക്കി തുകയായ 12.5 ലക്ഷം രൂപയും നല്‍കണമെന്ന് പറഞ്ഞുറപ്പിച്ചിരുന്നു. ഇത് നല്‍കാഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാഞ്ഞതെന്ന് സണ്ണി വ്യക്തമാക്കി. ഇതു സംബന്ധിച്ച വാട്സ്ആപ്പ് ചാറ്റും പണമിടപാടിന്റെ രേഖകളും സണ്ണി ക്രൈംബ്രാഞ്ചിന് കൈമാറി. പല സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കാമെന്നറിച്ച ശേഷം ഷിയാസ് ഇത് മാറ്റി വയ്ക്കുകയായിരുന്നുവെന്നും താരം പറയുന്നു.…
Read Moreജെസ്നയുടെ അടുത്തെത്താന്‍ ക്രൈംബ്രാഞ്ചിന് ഇനിയും കാത്തിരിക്കണം ! കോവിഡ് പ്രതിസന്ധിയ്ക്കിടെ വിവരങ്ങളൊന്നും ചോരരുതെന്ന് തച്ചങ്കരി; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബി.കോം വിദ്യാര്‍ഥിനി ജെസ്നയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബംഗളുരുവിലെ ജിഗിണിയിലാണ് ജെസ്ന ഉള്ളതെന്ന് മുമ്പ് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയതും ജെസ്നയുടെ അടുത്ത് എത്തിയതെന്നുമാണ് സൂചന. അന്വേഷണം അതീവ രഹസ്യമായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മാത്രമല്ല അന്വേഷണത്തെക്കുറിച്ച് യാതൊരു വിവരവും പുറത്തു വിടാന്‍ പാടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്. ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയും കട നടത്തുന്ന മലയാളിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീടൊരു ദിവസം പെണ്‍കുട്ടിയുടെ ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഇയാള്‍ കേരളാ പോലീസിനു കൈമാറുകയായിരുന്നു. എന്നാല്‍ മൂന്നു ദിവസം ഈ കട കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തിയെങ്കിലും ഒരു…
Read Moreസ്വര്‍ണക്കള്ളക്കടത്തിനും കാറപകടത്തിനും തമ്മില്‍ ബന്ധമില്ല ! എന്നാല്‍ ബാലുവിന്റെ മരണശേഷവും കള്ളക്കടത്ത് തുടര്‍ന്നു; ബാലഭാസ്കര്‍ കൊല്ലപ്പെടാനിടയായ കാറപകടം സ്വഭാവികം ?
തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ഉയര്‍ന്ന വിവാദങ്ങളുടെ പുക കെട്ടടങ്ങുന്നു. ബാലുവിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലുകള്‍. ഇനി ഡിഎന്‍എ പരിശോധന അതീവ നിര്‍ണ്ണായകമാകും. കാറൊടിച്ചത് ബാലഭാസ്കറാണെന്ന് അര്ജുന് മൊഴി നല്‍കിയിരുന്നു. ഇനി ഇതിനു പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് ശ്രമിക്കും. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന് തമ്പി പരിചയപ്പെട്ടത് ബാലഭാസ്കറിന്റെ പേര് പറഞ്ഞാണെന്ന് മൊഴി ലഭിച്ചു. ഇതല്ലാതെ ബാലഭാസ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ബാലഭാസ്കര്‍ ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ സ്വര്‍ണം കടത്തിയതിന് തെളിവില്ലെന്നും ഡിആര്‍ഐ പറഞ്ഞു. ബാലഭാസ്കറിന്റെ സുഹൃത്തുക്കളും ട്രൂപ്പിലെ അംഗങ്ങളുമായിരുന്ന പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവുമാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ കണ്ണികളെന്ന് റവന്യൂ ഇന്റലിജന്‍സ്. ഇവര്‍ 200 കിലോയിലേറെ സ്വര്‍ണം കടത്തിയിട്ടുണ്ട്. പ്രകാശന് തമ്പിക്കു പിന്നാലെ…
Read Moreഎന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം നഷ്ടമായി… ജിഷ്ണുവിന്റേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്
പാമ്പാടി നെഹ്റു കോളജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ പുറത്ത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ ഹൈക്കോടതി വാദത്തിനിടെയാണ് പുറത്തുവന്നത്. ഇംഗ്ലീഷില്‍ എഴുതിയ നാലുവാചകങ്ങള്‍ മാത്രമാണ് കുറിപ്പിലുള്ളത്. ‘ഞാന്‍ പോകുന്നു, എന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞു, എന്റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി’ എന്നീ വാചകങ്ങളാണ് കുറിപ്പിലുള്ളത്. ജനുവരി 11നാണ് ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നായിരുന്നു കത്ത് ലഭിച്ചത്. പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Read More