ചേർത്തല: പ്ലസ് ടു വിദ്യാർഥിയുടെ മരണം രാഷട്രീയ വൈരാഗ്യമാണെന്ന് എൽഡിഎഫിന്റെ ആരോപണം പോലീസ് നിഷേധിച്ചത് അവർക്ക് ക്ഷീണമായി. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കളപുരക്കൽ നികർത്തിൽ അശോകന്റെ(ബിഎസ്എൻഎൽ ജിവനക്കാരൻ) മകൻ അനന്തു അശോക് (17) അണ് കഴിഞ്ഞദിവസം മർദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നാലുപേർ 18 വയസിൽ താഴെയുള്ളവരാണ്. വയലാർ സ്വദേശികളായ അതുൽ (19),സംഗീത് (19),മിഥുൻ(19),അനന്തു (20),രാഹുൽ (20),ഹരികൃഷ്ണൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വയലാർ നീലിമംഗലത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ സുഹത്തക്കളോടൊപ്പം എത്തിയതായിരുന്നു അനന്തു. ക്ഷേത്രത്തിനുസമീപമുള്ള റോഡിൽവച്ച് അക്രമി സംഘം അനന്തുവിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു. എന്നാൽ കൂട്ടുകാർ ഓടി രക്ഷപെട്ടു. പിന്നീട് ഇവർ നാട്ടുകാരെ സംഘടിപ്പിച്ചെത്തിയപ്പോഴെക്കും അക്രമികൾ കടന്നുകളഞ്ഞു. അക്രമികളുടെ ചവിട്ടും മർദ്ദനവുമേറ്റ് അബോധാവസ്ഥയിലായ അനന്തുവിനെ…
Read MoreTag: crime
റിപ്പാർട്ടിനായി കാത്ത്..! മാറാടിയിൽ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയെന്നു കാട്ടി എസ്പിക്ക് കത്ത്; അടക്കംചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു
മൂവാറ്റുപുഴ: അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന സംശയത്തേത്തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.കഴിഞ്ഞ 29-നാണ് മാറാടിയിലുള്ള 61 വയസുള്ള വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു. മകനുമൊത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു വീട്ടമ്മ. രാവിലെ 10.30 ഓടെ വീടിനുള്ളിൽ നിലത്ത് മരിച്ച് കിടക്കുന്നതായിട്ടാണ് സമീപത്തു താമസിക്കുന്ന മറ്റ് മക്കൾക്ക് വിവരം ലഭിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉള്ളതിനാൽ സ്വാഭാവിക മരണമാണെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഇതിനിടെ മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് ഒരു കത്ത് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ഇതേത്തുടർന്ന് ഇന്ന് രാവിലെ പുറത്തെടുത്ത മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് ആർഡിഒയുടെ സാന്നിധ്യത്തിൽ പോലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ…
Read Moreവെറും വാക്കു തർക്കം ..! ചിറയിന്‍കീഴിലെ രണ്ടു കൊലപാതകങ്ങളിൽ അഞ്ചുപേർ അറ സ്റ്റിൽ ; ഇരുവരെയും കൊലപ്പെടുത്തി യതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ആറ്റിങ്ങല്‍: ചിറയിന്‍കീഴില്‍ നടന്ന രണ്ട് കൊലപാതകക്കേസുകളില്‍ അഞ്ച്പേരെ പോലീസ് അറസ്റ്റ്ചെയ്തു. ചിറയിന്‍കീഴ് പുതുക്കരി മുക്കാലുവട്ടം തെങ്ങടിയില്വീട്ടില് ബിനു(35)കൊല്ലപ്പെട്ട കേസില്‍ പുളിമൂട്ടില്‍കടവ് വലിയവിളാകംവീട്ടില് സെനില്‍(45), വടക്കേ അരയത്തുരുത്തി കായല്വാരംവീട്ടില് കിരണ്‍ബാബു (25), പുളിമൂട്ടില്‍കടവ് പണ്ടകശാല ലളിതാനിവാസില് ബിജു(40) എന്നിവരും മുടപുരം എന്‍ഇഎസ് ബ്ലോക്കിന് സമീപം നിസാര്‍ മന്‍സിലില്‍ നിസാര്‍(36) കൊല്ലപ്പെട്ട കേസില്‍ കുറക്കട ആക്കോട്ടുവിള ചരുവിളപുത്തന്‍വീട്ടില്‍ അജിത് (24), കിഴുവിലം കാട്ടുംപുറം മേലേതുണ്ടുവിളാകത്തുവീട്ടില് അനീഷ് (അപ്പു-23) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നത് ഇങ്ങ നെ: മാര്‍ച്ച് 29 ന് രാത്രി ഏഴിനും 7.30 നും ഇടയിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. ബിനുവിനെ ചിറയിന്‍കീഴ് പണ്ടകശാലയിലും നിസാറിനെ തെന്നൂര്‍ക്കോണം മൂലയില്‍ത്തോട്ടം കുളത്തിനു സമീപത്തുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാക്ക്തര്‍ക്കമാണ് രണ്ട് കൊലപാതകങ്ങള്ക്കുമിടയാക്കിയത്.അറസ്റ്റിലായപ്രതികളുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബിനു സെനിലിനെ മര്‍ദിച്ചു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഇരുമ്പ്കമ്പി ഉപയോഗിച്ച് ബിനുവിന്റെതലയ്ക്കടിച്ചു. ഈ…
Read Moreദുബായിലെ കാമുകിയെ അറിയിക്കാതെ അജേഷ് നാട്ടിലെത്തി കല്യാണം കഴിച്ചു, തിരികെയെത്തി വീണ്ടും കാമുകിക്കൊപ്പം, രഹസ്യ കല്യാണത്തിന്റെ ഫോട്ടോ കണ്ടു ഞെട്ടിയ യുവതി പരാതിയുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍
ദുബായില്‍ ഒന്നിച്ചു താമസിക്കുന്ന കാമുകന് വേറൊരു വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയത്. ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പിന്നോക്ക സമുദായംഗമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാകുകയും ചെയ്തു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു. ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ…
Read More