വിവാദനായികയായി വാര്‍ത്തകളില്‍ നിറഞ്ഞ അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്സി(50) കുഴഞ്ഞു വീണു മരിച്ചു. ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലൂടെയാണ് സിപ്സി കുപ്രസിദ്ധിയാര്‍ജ്ജിക്കുന്നത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വച്ചാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതകളില്ലെന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് കൊച്ചി കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ടത്. സിപ്സിയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ ഇയാളെയും സിപ്സിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവായ സജീവും കേസില്‍ അറസ്റ്റിലായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊലക്കേസില്‍…
Read MoreTag: criminal
കൊടുംക്രിമിനലിന്റെ ആഡംബര ജീപ്പിനെ പിന്തുടര്ന്ന് പോലീസ് ! ഇയാളുടെ ജീപ്പില്‍ ലിഫ്റ്റടിച്ച് പോലീസുകാരി; കുറ്റവാളി രക്ഷപ്പെട്ടതിങ്ങനെ…
സാഹസികമായി പിന്തുടര്‍ന്ന പോലീസിനെ വെട്ടിച്ച് അതിസാഹസികമായി കൊടുംക്രിമിനല്‍ രക്ഷപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ കേസുകളില്‍ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയാണ് പത്തനംതിട്ടയില്‍വെച്ച് രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം ജീപ്പിലുണ്ടായിരുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയോട് മേലധികാരികള്‍ വിശദീകരണം തേടി. പത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച് നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥയുടെ വിശദീകരണം. തന്റെ വാഹനത്തില്‍ തട്ടിയ ഉണ്ണിയേയും കൂട്ടി പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നെന്ന് ഇവര്‍ പറഞ്ഞതായും വിവരമുണ്ട്. വിശിഷ്ട സേവനത്തിനുള്ള മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ്. മേലുദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്കുവന്നത്. ഇയാളെ നിരന്തരം പിന്തുടര്ന്നിരുന്ന മുണ്ടക്കയം സി.ഐയും സംഘവും പോലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു. കോളേജ്…
Read Moreയുഎഇയില്‍ വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാകുന്നു ! പുതിയ നിയമപരിഷ്കാരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നത്…
പുതിയ നിയമ പരിഷ്കാരങ്ങള്‍ കൊണ്ട് ഏവരെയും അമ്പരപ്പിക്കുകയാണ് യുഎഇ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്കാരങ്ങള്‍ക്കാണ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ, സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന നിയമപരിഷ്കാരങ്ങളാണ് നിലവില്‍ വരുന്നത്. രാജ്യരൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ നാല്‍പ്പതിലധികം നിയമങ്ങളാണ് പരിഷ്കരിച്ചത്. സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള നിയമപരിഷ്കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകാരം നല്കി. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ പരിഷ്കാരങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അവകാശസംരക്ഷണത്തിനാണ് പ്രധാനപരിഗണന നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നിയമം, വിവാഹേതര ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്നു വ്യവസ്ഥ ചെയ്യുന്നു.…
Read Moreവനിത എസ്എയ്ക്ക് വരനായെത്തിയത് കൊടുംകുറ്റവാളി ! പെണ്ണുകാണാനെത്തിയപ്പോള്‍ പണിപാളി; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…
വനിതാപോലീസുകാരിയ്ക്ക് വരനായി എത്തിയ പിടികിട്ടാപ്പുള്ളി ഒടുവില്‍ കുടുങ്ങി. ഏറെനാളായി പോലീസിന് തലവേദനയായിരുന്ന പ്രതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് വനിത എസ്ഐ കുടുക്കിയത്. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ ഛത്തര്പൂര് പോലീസ് സ്റ്റേഷനിലെ വനിത എസ്ഐ മാധവി അഗ്നിഹോത്രി ഒരുക്കിയ കെണിയിലാണ് പോലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദന സൃഷ്ടിച്ച 55 കാരനായ ബാലകൃഷ്ണന് ചൗബെ കുടുങ്ങിയത്. 55 കാരനായ ബാലകൃഷ്ണന് കഴിഞ്ഞ മൂന്നു വര്‍ഷമായി മധ്യപ്രദേശ് പോലീസിനും നാട്ടുകാര്‍ക്കും വലിയ തലവേദനയാണ് ഉണ്ടാക്കിക്കൊണ്ട് ഇരുന്നത്. പല വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. കുറ്റം ചെയ്ത ശേഷം ഉത്തര്‍പ്രദേശിലേക്ക് കടക്കുകയാണ് ഇയാളുടെ സ്ഥിരം പരിപാടി. ബാലകൃഷ്ണനെ പിടിക്കാന്‍ പല ഒളിയിടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കാര്യം ഉണ്ടായില്ല. ഇയാളെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ ആണ് പോലീസ് വ്യത്യസ്തമായ ആശയം ഉപയോഗിച്ചത്. മാധവിക്കായിരുന്നു ബാലകൃഷ്ണയെ പിടിക്കാനുള്ള ചുമതല. ഇതിനായി തന്റെ പഴയ…
Read More