കോഴിക്കോട്: ആക്രമത്തില്‍ ജീവന്‍ നഷ്ടമാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ആക്രമിയുടെ പരാക്രമം ഇനിയുണ്ടാകുമോ എന്ന ഭീതിയിലാണ് കോഴിക്കോട് ചേവായൂരുള്ള പത്തൊമ്പതുകാരി. സംഭവം നടന്ന് ഒരു മാസമായിട്ടും അക്രമിയെ പിടികൂടാത്തതിനാല്‍ സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും ധൈര്യമില്ലാതെ കഴിയുകയാണ് കൗമാരക്കാരി. സമീപവാസി മുകേഷാണ് കൊലപാതകശ്രമം നടത്തിയത്. മെയ് 10 ന് നടന്ന സംഭവത്തില്‍ യുവതിയുടെ തലയ്ക്ക് കുപ്പിയടിച്ച് പൊട്ടിക്കുകയും അതു കൊണ്ട് കുത്തുകയും ചെയ്ത മുകേഷ് എന്നയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ യുവതിയെ കയ്യില്‍ ഒരു മദ്യക്കുപ്പിയുമായി ഓടിയിറങ്ങി വീടിന്റെ വഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പൊട്ടിയ കുപ്പി കഷ്ണം കൊണ്ടു ശരീരത്തില്‍ അനേകം മുറിവുകളുണ്ടാക്കി. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ കുപ്പി അടിച്ചു പൊട്ടിച്ചപ്പോള്‍ തലയ്ക്ക് പരിക്കേറ്റില്ല. എന്നാല്‍ കുപ്പിയുടെ ചീളുകള്‍ കൊണ്ട് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്. ഇതിനു ശേഷം…
Read MoreTag: criminal attack
റോഡില്‍ കൂട്ടംകൂടിനിന്ന് പുകവലിച്ച ഗുണ്ടകള്‍ കുട്ടമ്പുഴ എഎസ്‌ഐയെ നിലത്തിട്ട് ചവിട്ടിക്കൂട്ടി; പ്രതികളില്‍ ആനവേട്ടക്കാരന്‍ മുതല്‍ കുഴല്‍പണക്കാരന്‍ വരെ
കോതമംഗലം: കുട്ടമ്പുഴ സ്റ്റേഷന്‍ പരിധിയിയില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. പൊതു സ്ഥലത്ത് കൂട്ടം കൂടിനിന്ന് പുകവലിച്ചത് ചോദ്യം ചെയ്ത എഎസ്‌ഐയെ ഗുണ്ടകള്‍ അടിച്ചവശനാക്കി. കൂടെയുണ്ടായിരു്‌നന പോലീസുകാരനെയും വെറുതെ വിട്ടില്ല. തുടര്‍ന്ന് ഇരുവരു ം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ ആറു പേരാണ് ഇവരെ മര്‍ദ്ദിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇവരുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നു പോലീസ് പറയുന്നു ഒന്നും രണ്ടും പ്രതികളായ ബോണിയും നിഷാദും നിരവധി അടിപിടി കേസുകളില്‍ പ്രതികളാണ്. നാലാം പ്രതി റജിക്ക് ആന വേട്ടയുള്‍പ്പടെ 20 ഓളം ഫോറസ്റ്റ് കേസുകളുമുണ്ട്. അഞ്ചാം പ്രതി അജില്‍ വയനാട്ടില്‍ നിന്നും കുഴല്‍പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണ് ഇവരുടെ സുഹൃത്തുക്കളായ പ്രശാന്തും, ബേസിലുമാണ് മറ്റ് പ്രതികള്‍. പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും വനാതിര്‍ത്തി പങ്കിടുന്ന സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഇവരെ കണ്ടെത്തുക…
Read More