പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരേ യുവതി ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ പിതാവ്. ലക്ഷ്മി പ്രിയയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പത്ത് ലക്ഷംരൂപ വാഗ്ദാനം ചെയ്തുവെന്ന് ആക്രമണത്തിന് ഇരയായ യുവാവിന്റെ പിതാവ് പറഞ്ഞു. തന്റെ സുഹൃത്തിനെ വിളിച്ചാണ് പണം വാഗ്ദാനം ചെയ്തത്. ലക്ഷ്മിപ്രിയയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. മകന് എങ്ങനെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം മകന്റെ കഴുത്തിലുണ്ടായിരുന്ന മാലയും ഐഫോണും 5000 രൂപയും തട്ടിയെടുത്തു. മകനെ ഷോക്കടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഘം ശരീരം മുഴുവന്‍ പൊള്ളിക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും അനുഭവിച്ചതിന്റെ ഞെട്ടലില്‍ നിന്നും മകന് മുക്തനായിട്ടില്ല. പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരെ ക്വൊട്ടേഷന്‍ നല്കിയ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി എറണാകുളത്ത് വച്ച് നഗ്നനാക്കി മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും…
Read MoreTag: criminal case
അതിഥി ദേവോ ഭവഃ ! കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘അതിഥികള്‍’ പ്രതികളായത് 3500ല്‍ അധികം ക്രിമിനല്‍ കേസുകളില്‍…
കിഴക്കമ്പലം വിഷയം സംസ്ഥാനത്തെ നടുക്കുന്നതിനിടയില്‍ പുറത്തു വരുന്ന ചില കണക്കുകള്‍ ഗൗരവതരമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,650 ക്രിമിനല്‍ കേസുകളിലാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതികളായത്. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൊലപാതകങ്ങള്‍ വരെ ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും. ഇവരുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല എന്നതാണ് വാസ്തവം. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. കരാറുകാരുടെ പട്ടികയും തൊഴില്‍ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ്…
Read Moreമരിയ ഷറപ്പോവയ്ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു; കുറ്റം ഗൂഢാലോചനയും വഞ്ചനയും; റഷ്യന്‍ സുന്ദരി പെട്ടതിങ്ങനെ…
ന്യൂഡല്‍ഹി: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ ഡല്‍ഹി പോലീസിന്റെ കേസ്. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്കിയ ഹരജിയിലാണ് നടപടി. നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ ഹോംസ്റ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഭാഗമെന്ന നിലക്കാണ് ഷറപ്പോവക്കെതിരായി കേസെടുത്തതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന് പറഞ്ഞു. അപ്പാര്‍ട്ട്മെന്റ് പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി റഷ്യന്‍ ടെന്നീസ് താരം 2012ല്‍ ഇന്ത്യയിലെത്തിയിരുന്നു. അന്ന് പ്രൊജക്ടിനെ പിന്തുണച്ചു സംസാരിച്ചാണ് അവര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. ഡല്‍ഹിക്ക് തൊട്ടടുത്ത് ഗുഡ്ഗാവിലാണ് ആഡംബര അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. 2016 ഓടെ പണി പൂര്‍ത്തിയാവുമെന്നാണ് അന്ന് കമ്പനി പറഞ്ഞിരുന്നത്. ഷറപ്പോവ പറഞ്ഞതു കേട്ടാണ് തങ്ങള്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകരുടെ പരാതി.
Read More