കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി കീറാമുട്ടിയായി തുടരുമ്പോള്‍ ആനവണ്ടി കട്ടപ്പുറത്താവുമോയെന്ന ചോദ്യമാണുയരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായില്ല. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നെങ്കിലും അതും മുഖവിലയ്ക്കെടുത്തില്ല. ഗതാഗതമന്ത്രി കയ്യൊഴിയുകയും ശമ്പളത്തിന് പണം കണ്ടെത്താനാകാതെ മാനേജ്മെന്റ് നട്ടംതിരിയുകയും ചെയ്യുമ്പോള്‍ ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ മന്ത്രിസഭായോഗത്തിലായിരുന്നു. സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്കിയാല് ഈ ആഴ്ച അവസാനത്തോടെയെങ്കിലും ശമ്പളം കിട്ടുമെന്നായിരുന്നു ജീവനക്കാരും കരുതിയത്. എന്നാല്‍ മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേയില്ല. ഇതോടെ നിലവില്‍ അനുവദിച്ചിട്ടുള്ള 30 കോടിക്ക് അപ്പുറത്തേക്ക് ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ലെന്നും ഏതാണ്ട് ഉറപ്പായി. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന സി.പി.ഐ യൂണിയന്റെ ആവശ്യം പോലും നിരസിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞമാസം ശമ്പളം മുടങ്ങിയപ്പോള്‍ തുടര്‍സമരം നടത്തിയ സി.ഐ.ടി.യു ഇത്തവണ നിശബ്ദമാണ്. കെ.എസ്.ആര്.ടി.സിയിലെ ഏറ്റവും വലിയ യൂണിയന്റെ ഈ നിലപാടില്‍ തൊഴിലാളികള്‍ക്ക് ഇടയിലും മറ്റ് യൂണിയനുകളിലും…
Read MoreTag: crisis
അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം ! കടമെടുപ്പ് മുടങ്ങിയാല്‍ ശമ്പളവും പെന്‍ഷനും ഗുദാ ഹവാ…
കേരളത്തിന്റെ സാമ്പത്തിക നില ദിനംപ്രതി പരുങ്ങലിലായിരിക്കുമ്പോഴും കെ-റെയില്‍ പദ്ധതിയുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ പദ്ധതി. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ക്ക് വായ്പ എടുത്തു മുന്നോട്ടു പോകുന്ന കേരളത്തിന്റെ കാര്യങ്ങളെല്ലാം അവതാളത്തില്‍ ആക്കുന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഇടപെടല്‍. സാമ്പത്തികവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം തുടരുന്നതാണ് കാരണം. കിഫ്ബി വായ്പയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനെ എതിര്‍ത്ത് കേരളം രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്. ഈ 2000 കോടിയും കേരളത്തിന്റെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. വായ്പ മുടങ്ങിയാല്‍ ശമ്പള- പെന്ഷന് വിതരണത്തിലും പ്രതിസന്ധിയേറും എന്നതാണ് വസ്തുത. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര…
Read Moreഒരു കിലോ അരിയ്ക്ക് 448 രൂപ, പാലിന് ലിറ്ററിന് 263 രൂപ ! ശ്രീലങ്ക കത്തുന്നു; ജനം തെരുവില്‍…
ശ്രീലങ്കയിലുണ്ടായിരിക്കുന്ന പണപ്പെരുപ്പത്തില്‍ ജനജീവിതം ദുസ്സഹമായതോടെ പ്രതിഷേധവുമായി ജനം തെരുവില്‍. അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധിയ്ക്കു കാരണം.ഇതിനു പരിഹാരം കാണാന്‍ മാര്‍ച്ച് എഴിനു ശ്രീലങ്കന്‍ രൂപയുടെ മൂല്യം 15% കുറച്ചിരുന്നു. ഇത് സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമായി. വിദേശ നാണയം ഇല്ലാത്തതിനാലാണ് അവശ്യവസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയ്ക്ക് കഴിയാത്തത്. ശ്രീലങ്കന്‍ ധനമന്ത്രി ബേസില്‍ രാജപക്സെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദര്‍ശനം. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നല്കി. പെട്രോളിനും ഡീസലിനും വില 40% വര്‍ധിച്ചതോടെ ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോള്‍ വില ലീറ്ററിന് 283 ശ്രീലങ്കന്‍ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റര്‍ പാലിന് 263 ശ്രീലങ്കന്‍ രൂപ(75.53 ഇന്ത്യന്‍…
Read Moreസൂയസ് കനാലില്‍ സ്തംഭനാവസ്ഥയില്‍ കിടക്കുന്നത് 260 കൂറ്റന്‍ കപ്പലുകള്‍ ! ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ആകെ കുഴയും…
സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ വലിച്ചു കയറ്റാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. കപ്പലിനടിയിലെ മണ്ണു നീക്കാന്‍ കഴിഞ്ഞ ദിവസം ഡ്രജിംഗ് നടത്തിയെങ്കിലും വലിയ പുരോഗതിയുണ്ടായില്ല. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പല്‍ വലിച്ചുനീക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഗതാഗതം മുടങ്ങിയതോടെ 260 ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്. എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയല്‍ ബോസ്കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകള്‍ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ഇരുവശത്തുമുള്ള കപ്പലുകളുടെ സ്ഥിതിയാണ് കഷ്ടം. ഈ കപ്പലുകളില്‍ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേക്കു മാത്രമേയുള്ളൂ. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്നറുകള്‍ മാറ്റാനുള്ള ക്രെയ്നുകളും എത്തിയിട്ടുണ്ട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ ഏറ്റവും…
Read Moreശമ്പളവും പെന്‍ഷനും കൊടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല ! വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് സ്കാനിയ ബസുകള്‍ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു; ആനവണ്ടിയുടെ ഓട്ടം നിലയ്ക്കുന്നുവോ ?
കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കോ ?. ടോമിന് ജെ തച്ചങ്കരിയുടെ ഭരണകാലയളവ് അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തലായിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. തച്ചങ്കരിയെ പുകച്ചുചാടിച്ചവര്‍ വിചാരിച്ചതിന്റെ വിപരീത കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ പണിമുടക്കും.തുടര്‍ച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, തടഞ്ഞുവച്ച പ്രൊമോഷനുകള്‍ അനുവദിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക, പുതിയ ബസുകള്‍ ഇറക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങള്‍. രണ്ടുകൊല്ലം കൊണ്ട് കെ.എസ്.ആര്.ടി.സി.യെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്കാന് അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇതു മാത്രമല്ല വായ്പ മുടങ്ങിയ വാടക സ്കാനിയ ബസുകള്‍ കര്‍ണാടകയിലെ…
Read More