ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. റോയിറ്റേഴ്‌സ് പങ്കുവച്ച വാര്‍ത്ത ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കിമ്മിന്റെ ശരീരഭാരം വലിയ തോതില്‍ കുറഞ്ഞത് ജനങ്ങള്‍ക്കിടിയില്‍ ആശങ്കയുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കിമ്മിന്റെ ശരീരഭാരം കുറയുന്നതില്‍ ആശങ്കപ്പെട്ട് വിലപിക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയന്‍ ചാനലുകള്‍ തന്നെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ‘ബഹുമാനപ്പെട്ട ജനറല്‍ സെക്രട്ടറി കിം ജോങ് ഉന്നിനെ ഇങ്ങനെ കാണുന്നത് ജനങ്ങളുടെ ഹൃദയത്തെ വല്ലാതെ മുറിവേല്‍പ്പിക്കുന്നു.എല്ലാവരും വലിയ ദുഖത്തിലാണ്..’ വെള്ളിയാഴ്ച സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കെആര്‍ടി പുറത്തുവിട്ട വീഡിയോയിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ കിം മനഃപൂര്‍വം ശരീരഭാരം കുറയ്ക്കുന്നതാണോ എന്ന കാര്യം ഇവര്‍ വ്യക്തമാക്കുന്നില്ല. ഒരു മാസത്തിലേറെയായി കിം പൊതുവേദികളില്‍ എത്തുന്നില്ല എന്നതും സംശയത്തിനിട നല്‍കുന്നു. ഈ വര്‍ഷം ഏപ്രില്‍ 30, ജൂണ്‍ 5 തീയതികളില്‍…
Read MoreTag: critical
നടന്‍ മേള രഘു അതീവ ഗുരുതരാവസ്ഥയില്‍
തെന്നിന്ത്യയിലെ പല സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അവരുടെ തുടക്കകാലത്ത് അഭിനയിച്ചിട്ടുള്ള നടന്‍ മേള രഘു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കഴിഞ്ഞ 16ന് രഘു വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രഘുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇതിനകം ഒരുപാട് തുക ചിലവായെന്നും സാമ്പത്തികമായി തകര്‍ച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ബന്ധുക്കള്‍ പറയുന്നു. സിനിമാ മേഖലയിലുള്ളവര്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും രഘു അഭിനയിച്ചിരുന്നു. ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് ആദ്യമായി മികച്ച വേഷം ലഭിച്ചത് 1980ല്‍ പുറത്തിറങ്ങിയ മേളയിലായിരുന്നു. രഘുവായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേര്‍ന്ന് അക്കാലത്ത് ചര്‍ച്ചാവിഷയമായ ഒരു സിനിമ തന്നെയായിരുന്നു മേള. മമ്മൂട്ടിക്കൊപ്പം നായകനായ…
Read Moreനടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍…
നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. പ്രമേഹം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ ശ്രീലതയും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്രന്‍. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഉള്ളടക്കം, പവിത്രം, അഗ്‌നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ‘ ഇവന്‍ മേഘരൂപന്‍’…
Read More