സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘വഴുതന’ തരംഗമാണ്. രചന നാരായണന് കുട്ടി പ്രധാനകഥാപാത്രമായെത്തുന്ന ഹ്രസ്വചിത്രത്തെപ്പറ്റി വിവാദവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. രചനയെ കൂടാതെ മറിമായം ഫെയിം ജയകുമാറും ഹ്രസ്വചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മകള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീയായാണ് രചന നാരായണന് കുട്ടി ചിത്രത്തില്‍ എത്തുന്നത്. സദാചാരത്തിന്റെ കണ്ണുമായി ജയകുമാറും എത്തുന്നു. എന്നാല്‍ ഹ്രസ്വചിത്രത്തിന്റെ ആവിഷ്കരണ രീതി പലര്‍ക്കും ദഹിച്ചിട്ടില്ല. ഇതിനെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തു വന്നത്. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ രചനയ്ക്ക് ട്രോള്‍ പൂരമാണ്. ദാരിദ്ര്യമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ലൈംഗികത കലര്‍ന്ന നോട്ടവും ഭാവാഭിനയവുമാണ് ചിത്രത്തിനും നായിക രചനയ്ക്കും തലവേദനയായത്. ഇപ്പോള്‍ താരത്തെയും ഹ്രസ്വ ചിത്രത്തെയും വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന് സന്ദീപ് ദാസ്. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വഴുതനയെ വിമര്‍ശിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം… രചന നാരായണന്‍കുട്ടി അഭിനയിച്ച ‘വഴുതന’ എന്ന ഹ്രസ്വചിത്രം കാണാനുള്ള യോഗമുണ്ടായി.മലയാളികളുടെ…
Read More