പരാജയപ്പെട്ട സിനിമകളെ ആളുകള്‍ കണ്ണടച്ചു വിമര്‍ശിക്കുന്നതിനെതിരേ തുറന്നടിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ്.നിരവധി പേരുടെ ഉപജീവനമാര്‍ഗമാണ് സിനിമ. കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കില്ല. ഇവിടെ ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെയിറക്കുകയാണെന്നും റോഷന് ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ മുതല്‍ നിരവധി ആളുകളുടെ ഉപജീവനമാര്‍ഗമാണ് സിനിമ. കൊറിയയില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെയിറക്കും. വിമര്‍ശിക്കാം, പക്ഷേ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണമെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ അവര്‍ക്കും ഭാര്യയും കുടുംബവും ഉണ്ടെന്ന് ചിന്തിക്കണം. ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും റോഷന് ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.
Read MoreTag: criticize
ബഷീര്‍ സുഹാനയെ ഇത്രമാത്രം കെയര്‍ ചെയ്തിരുന്നോ ? ബഷീര്‍ ബഷിയെ വിമര്‍ശിച്ച് ആരാധകര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബഷീര്‍ ബഷി. ബിഗ്ബോസ് റിയാലിറ്റിഷോയിലൂടെയാണ് ബഷീര്‍ നിരവധി ആരാധകരെ നേടിയെടുത്തത്. കൂടാതെ രണ്ടു ഭാര്യമാര്‍ ഉണ്ടെന്നതും ബഷീറിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്. ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്നത് ആദ്യമായി ബഷീര്‍ ബഷി…
Read Moreവിദേശ ചിത്രങ്ങളിലെ കൊലപാതകവും ബലാല്‍സംഗവും അവിഹിതവുമെല്ലാം ആവോളം ആസ്വദിക്കും; എന്നാല്‍ മലയാളത്തില്‍ ഒരു ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ അത് സംസ്കാരത്തിനു ചേര്‍ന്നതല്ലതാനും; വിമര്‍ശകരെ നിശബ്ദരാക്കി ടൊവിനോ
മലയാളത്തിലെ ഇമ്രാന് ഹാഷ്മി എന്ന വിശേഷണമാണ് പലരും ടൊവിനോ തോമസിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ടൊവിനോ ചിത്രങ്ങളായ മായാനദിയിലെയും തീവണ്ടിയിലെയും ലിപ് ലോക്ക് ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സിനിമയുടെ വിജയത്തിനപ്പുറവും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതും ഇതു തന്നെയാണ്. ലിപ് ലോക്ക് രംഗങ്ങളെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാരമാണെന്നാണ് ടൊവിനോയുടെ അഭിപ്രായം. വിദേശ ചിത്രങ്ങളിലും മറ്റും ഇത്തരം രംഗങ്ങള്‍ കുഴപ്പമില്ല പക്ഷെ നമ്മള് ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇതേ ആളുകള്‍ തന്നെ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തണമെന്നും പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നുമൊക്കെ വാചാലരാകുകയും ചെയ്യും, ടൊവിനോ പറഞ്ഞു. ഈ വിമര്‍ശിക്കുന്നവരെല്ലാം വളരെ ലാഘവത്തോടെ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും, താരം അഭിപ്രായപ്പെട്ടു.…
Read More