ഇന്തോനീഷ്യയിലെ ജാവ അഴിമുഖത്തിന് സമീപം കാണാതായ നാലുവയസ്സുകാരന്റെ മൃതദേഹം തിരികെയെത്തിച്ച് മുതല. മുഹമ്മദ് സിയാദ് എന്ന കുട്ടിയുടെ മൃതദേഹമാണ് കേടുപാടുകള്‍ കൂടാതെ മുതല തിരികെയെത്തിച്ചത്. തികച്ചും അസാധാരണമായ ഈ സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പത്തടി നീളമുള്ള മുതല ഒരു മനുഷ്യനെപ്പോലെയാണ് പെരുമാറിയതെന്ന് പെരുമാറിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അഴിമുഖത്തിന് സമീപം കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അപ്പോള്‍ തന്നെ തെരച്ചില്‍ ആരംഭിച്ചില്ലെങ്കിലും സിയാദിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും ഈസ്റ്റ് കലിമന്റണ്‍ സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സി എന്ന സംഘടനയിലെ അംഗങ്ങള്‍ പ്രദേശത്ത് തിരച്ചില്‍ തുടര്‍ന്നു. മൃതദേഹം കണ്ടെത്താനാവാതെ വന്നതോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ് അത്യപൂര്‍വമായ സംഭവം അരങ്ങേറിയത്. സിയാദിനെ കാണാതായ സ്ഥലത്തു നിന്നും ഏതാണ്ട് ഒരു മൈല്‍ അകലെയായി ഒരു മുതല കുഞ്ഞിന്റെ മൃതദേഹവും പുറത്ത് വഹിച്ചുകൊണ്ട് നീന്തുന്നതായി ഏജന്‍സിയിലെ അംഗങ്ങള്‍ക്ക് വിവരം…
Read MoreTag: crocodile
കുറുമ്പ് ലേശം കൂടുന്നുണ്ട് ! മുതലയുടെ വേഷം കെട്ടി യഥാര്‍ഥ മുതലയെ ശല്യപ്പെടുത്തി; വീഡിയോ വൈറല്‍…
മനുഷ്യരും മൃഗങ്ങളുമായുള്ള ഇടപെടലുകള്‍ പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. മൃഗങ്ങളുടെ വേഷം കെട്ടി അവരോടിടപഴകുന്ന മനുഷ്യരുടെ വീഡിയോകള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു മനുഷ്യന് മുതലയുടെ വേഷം കെട്ടി ജീവനുള്ള മറ്റൊരു മുതലയുടെ അടുത്ത് ചെന്ന് അതിനെ ശല്യപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. നരേന്ദ്ര സിംഗ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കരയിലായി വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയും സമീപത്തായി മുതലയുടെ വേഷം കെട്ടിയ ഒരാളുമാണ് വീഡിയോയുടെ ഉള്ളടക്കം. മുതല പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കി കിടക്കുകയാണ്. എന്നാല്‍ മുതലയുടെ വേഷം കെട്ടിയ മനുഷ്യന് അതിനരികില്‍ കിടന്നുകൊണ്ട് മുതലയുടെ പിന്‍കാലുകളിലൊന്നില്‍ പിടിച്ചു വലിക്കുകയും അതിന്റെ ശരീരത്തില്‍ തന്റെ കൈകൊണ്ട് തലോടുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ മുതല അതേപടി കിടന്നു. അപകടകാരികളായ ജീവികളാണ് മുതലകള്‍. മുതലയുടെ അരികില്‍ വേഷം കെട്ടി കിടന്ന് അതിനെ…
Read Moreകുത്തിയൊഴുകുന്ന പുഴയില്‍ മുതലകള്‍ക്കിടയില്‍ അകപ്പെട്ട് ആണ്‍കുട്ടി ! രക്ഷകരായി ദുരന്ത നിവാരണ സേന; വീഡിയോ…
ആര്‍ത്തലച്ചൊഴുകുന്ന പുഴയില്‍ വീണ കുട്ടിയെ വളഞ്ഞ് മുതലകള്‍. മരണത്തെ മുന്നില്‍ കണ്ട കുട്ടിയുടെ രക്ഷയ്ക്കെത്തിയത് ദുരന്ത നിവാരണസേന. രാജസ്ഥാനിലെ ചമ്പല്‍ നദിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തക്ക സമയത്ത് ബോട്ടില്‍ ദുരന്ത നിവാരണസേന എത്തിയിരുന്നില്ലെങ്കില്‍ കുട്ടി മുതലകളുടെ ആക്രമണത്തിന് ഇരയാകുമായിരുന്നു. തൊട്ടു പിന്നാലെയെത്തിയ മുതലകളുടെ പിടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയെ ദുരന്ത നിവാരണസേന രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അലറിക്കരഞ്ഞുകൊണ്ട് നീന്തിയ കുട്ടിയ ബോട്ടില്‍ പാഞ്ഞെത്തിയ സംഘം ബോട്ടിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മുതലകള്‍ നിറഞ്ഞ നദിയാണ് ചമ്പല്‍. ശക്തമായ ഒഴുക്കും നദിയിലുണ്ടായിരുന്നു. മുതലകള്‍ പിന്നാലെയെത്തിയിട്ടും മനോധൈര്യം കൈവിടാതെ മുന്നോട്ടു നീന്തിയ കുട്ടിയെയും രക്ഷിച്ച ദുരന്ത നിവാരണസേനയെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് കാഴ്ചക്കാര്‍. ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
Read Moreപുലിയിറച്ചി റൊമ്പ പ്രമാദം ! വെള്ളം കുടിക്കാനെത്തിയ ചീറ്റയെ ശാപ്പിടാന്‍ വായും തുറന്നു ചെന്ന മുതലയ്ക്ക് സംഭവിച്ചത്;വീഡിയോ കാണാം…
കരയില്‍ വീരശൂരപരാക്രമികളായ പലപല മൃഗങ്ങളുണ്ടെങ്കിലും വെള്ളത്തില്‍ രാജാവ് മുതലയാണ്. വെള്ളം കുടിക്കാന്‍ വരുന്ന ജീവികളെയാണ് മുതല മുഖ്യമായും പിടികൂടുന്നത്. ഇത്തരത്തില്‍ പുഴയില്‍ വെള്ളം കുടിക്കാന്‍ വന്ന ചീറ്റയെ പിടിക്കാന്‍ നോക്കുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മുതലയുടെ വായില്‍ നിന്ന് കഷ്ടിച്ചാണ് ചീറ്റ രക്ഷപ്പെടുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴയുടെ തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് ചീറ്റ. ഈസമയത്താണ് മുതല പതുക്കെ ചീറ്റയുടെ അരികില്‍ എത്തിയത്. അപകടം മനസിലാക്കിയ ചീറ്റ വെള്ളത്തിലേക്ക് കുതിച്ചു ചാടി.തുടര്‍ന്ന് അതിവേഗത്തില്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ചീറ്റയെ പിന്തുടരാന് മുതല ശ്രമിക്കുന്നുണ്ടെങ്കിലും വേഗതയുടെ പര്യായമായ ചീറ്റ നിമിഷം നേരം കൊണ്ടാണ് കണ്ണില്‍ നിന്ന് മറയുന്നത്.
Read Moreഞാന്‍ മുതലയാടോ… അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൂറ്റന്‍ മുതലയെ പൂര്‍ണമായും വിഴുങ്ങുന്ന മലമ്പാമ്പ്; അപൂര്‍വ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും വൈറലാവുന്നു…
സിഡ്നി: ഇരകളും ഇരപിടിയന്മാരും നിറഞ്ഞ ലോകമാണ് പ്രകൃതി. എന്നാല്‍ ചിലര്‍ ഇരപിടിത്തത്തില്‍ ഏവരെയും ഞെട്ടിക്കാറുണ്ട്. ഓസ്ട്രേലിയയിലെ ക്യൂന്സ്ലന്ഡില് പടുകൂറ്റന്‍ മലമ്പാമ്പ് ഭീമന് മുതലയെ വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. ഏകദേശം മൂന്നാല് വര്‍ഷം മുമ്പാണ് ഈ വീഡിയോ ആദ്യമായി പുറത്തു വരുന്നത്. വലിയ മുതലയെ പോലും വെറുതെ വിടാത്ത ഈ മലമ്പാമ്പിന്റെ വായില്‍ മനുഷ്യന് അകപ്പെട്ടാലത്തെ സ്ഥിതി എന്തായിരിക്കുമെന്ന ചര്‍ച്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കൊഴുക്കുകയാണ്. ഓസ്ട്രേലിയയില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഒലീവ് മലമ്പാമ്പാണ് ഇവിടെ വില്ലനായി വര്‍ത്തിച്ചിരിക്കുന്നത്. മുതലയുടെ വാല് മാത്രം വെളിയില്‍ കാണപ്പെടുന്ന വിധത്തിലാണ് പെരുമ്പാമ്പ് മുതലയെ അകത്താക്കിയിരിക്കുന്നതെന്ന് ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇസ കൊടുമുടിക്കടുത്തുള്ള ചതുപ്പ് നിലത്തില്‍ വച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കടുത്ത അപകടസാധ്യതയുണ്ടെങ്കിലും മലമ്പാമ്പുകള്‍ ഇത്തരത്തില്‍ മുതലകളെ ഇരകളാക്കാന്‍ ധൈര്യം കാണിക്കാറുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നത്.…
Read Moreഇവിടെ മനുഷ്യരും മുതലകളും ചങ്ക് ബ്രോസ് ! കുളങ്ങളില്‍ വെള്ളമെടുക്കാന്‍ പോകുന്നവര്‍ മുതലകളെ ശല്യപ്പെടുത്താതെ നോക്കും; അപൂര്‍വതകള്‍ നിറഞ്ഞ ഗ്രാമത്തിന്റെ കഥ…
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകളെ മനുഷ്യര്‍ക്ക് പൊതുവെ ഭയമാണ്. തക്കം കിട്ടിയാല്‍ മനുഷ്യരെ ഉപദ്രവിക്കാന്‍ മടിയില്ലാത്ത മുതലകളുമുണ്ട്. എന്നാല്‍ മനുഷ്യരും മുതലകളും ഒരുമിച്ച് വസിക്കുന്ന ഒരു പ്രദേശം ഗുജറാത്തിലുണ്ട്. സബര്‍മതി നദിക്കും മഹി നദിക്കുമിടയിലായി 4,000 ചതുരശ്രകിലോമീറ്റര്‍ പടര്‍ന്നുകിടക്കുന്ന ചരോറ്റരാണ് ആ സ്ഥലം. ആന്പലും താമരയും വിടര്ന്നുനില്ക്കുന്ന നിരവധി കുളങ്ങള്‍ നിറഞ്ഞ 30 ചെറു ഗ്രാമങ്ങള്‍ ഇവിടെയുണ്ട്. മഗര്‍ ഇനത്തില്‍പ്പെട്ട ഇരുനൂറിലധികം മുതലകളാണ് ഈ കുളങ്ങളില്‍ അധിവസിക്കുന്നത്. ഈ മുതലകള്ക്കൊപ്പംതന്നെ ഒരു ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 600 ആളുകള്‍ വീതവും തിങ്ങിപ്പാര്‍ക്കുന്നു. ഇവിടത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ കുളങ്ങള്‍ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കുടിക്കാനും കുളിക്കാനും വസ്ത്രം കഴുകാനും പശുക്കളെ കുളിപ്പിക്കാനുമൊക്കെ അവര്‍ ഈ കുളങ്ങളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കുളങ്ങള്ക്കടുത്തായി അധികൃതര്‍ സ്ഥാപിച്ചിരിക്കുന്ന മുതലയുണ്ട് സൂക്ഷിക്കുക എന്ന…
Read Moreപമ്പാ നദിയില്‍ മുതലക്കുഞ്ഞ് ? പമ്പയില്‍ നിന്ന് പിടികൂടിയ മുതലക്കുഞ്ഞിന്റേതെന്നു പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്…
കാവാലം: പമ്പാ നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് വിവരം. കാവാലം കുന്നുമ്മ ക്ഷേത്രത്തിന് സമീപം നദിയില്‍ നിന്ന് മുതലക്കുഞ്ഞിനെ പിടികൂടി എന്ന വാര്‍ത്ത നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഒരു മുതലക്കുഞ്ഞിന്റെ ചിത്രം സഹിതമാണ് വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരണം നടന്നത്. ഇതേ തുടര്‍ന്ന് ആശങ്കയിലായ നാട്ടുകാര്‍ പിന്നീട് സംഭവം വ്യാജമാണെന്ന് അറിഞ്ഞു. നാട്ടുകാര്‍ നദീ തീരത്ത് തിരച്ചിലും നടത്തി. കുട്ടനാട്ടിലെ മാധ്യമ സ്ഥാപനങ്ങളിലേയ്ക്കും വാര്‍ത്തയുടെ സത്യാവസ്ഥ തിരക്കി ഫോണ്‍ വിളികള്‍ ചെന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റബ്ബര്‍ കൊണ്ടുള്ള മുതലക്കുഞ്ഞിന്റെ രൂപം ഉപയോഗിച്ച് ചില സാമൂഹ്യ വിരുദ്ധര്‍ നടത്തിയ പ്രചരണമാണെന്ന് മനസ്സിലായത്. വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More