മക്കള്‍ മാതാപിതാക്കള്‍ക്ക് തലവേദനയാകുന്ന സംഭവങ്ങള്‍ നിരവധിയാണ്. മാതാപിതാക്കള്‍ എത്രയൊക്കെ സഹിച്ചാലും ക്ഷമിച്ചാലും ചില മക്കള്‍ നേരെയാവില്ല. ഒരു പരിധി കഴിയുമ്പോള്‍ മാതാപിതാക്കള്‍ക്കും ഒന്നും ചെയ്യാനുമാവില്ല. അത്തരമൊരു മകനാണ് മുംബൈയിലെ ബാന്ദ്രയില്‍ ഇപ്പോള്‍ അറസ്റ്റിലായത്. 24-വയസ്സുള്ള രാഹുല്‍ ദോന്ദ്കര്‍ എന്ന യുവാവ്. സ്വന്തം മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് ഇയാളെ വിവിധ കുറ്റങ്ങള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നുമല്ല, മാതാപിതാക്കളുടെ കഴുത്തില്‍ കത്തിവെച്ച് ഒന്നേ കാല് കോടി രൂപയോളം തട്ടിയെടുത്തു എന്നൊരു കുറ്റം മാത്രമേ ഈ ചെറുപ്പക്കാരന് ചെയ്തുള്ളൂ. ചെറുപ്പം മുതലേ പ്രശ്നക്കാരനായിരുന്നു ഇയാളെന്നാണ് പിതാവ് മാരുതി ദോന്ദ്കര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. നല്ല സാമ്പത്തികാവസ്ഥയുള്ള പിതാവ് മുംബൈയിലെ ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ്. ഒറ്റ മകനാണ് രാഹുല്‍. ചെറുപ്പത്തിലേ രാഹുലും ബിസിനസിലിറങ്ങി. എന്നാല്‍, തൊട്ടതെല്ലാം നഷ്ടത്തിലാണ് കലാശിച്ചത്. അതിനാല്‍, ഓരോ തവണ ബിസിനസില്‍ നഷ്ടം വരുമ്പോഴും…
Read MoreTag: crores
ഒന്നിരുട്ടി വെളുത്തപ്പോഴേക്കും അക്കൗണ്ടില്‍ കോടികള്‍ ! അമ്പരപ്പു മാറും മുമ്പേ അക്കൗണ്ട് മരവിപ്പിച്ചു; രണ്ടിലൊന്നറിയാന്‍ ഉറച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാര്‍; വിശ്വസനീയമല്ലാത്ത ന്യായീകരണങ്ങളുമായി ബാങ്കുകാര്‍…
മലപ്പുറം: ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരന്മാരായതിന്റെ ഞെട്ടല്‍ മാറും മുമ്പേ എട്ടിന്റെ പണി കിട്ടിയ അവസ്ഥയിലാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാര്‍. ഇരുപതോളം പേരുടെ ശമ്പള അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം വന്നതായി സ്റ്റേറ്റ്‌മെന്റ് കിട്ടിയത്. കഴിഞ്ഞദിവസം ഒരു ആര്യവൈദ്യശാലാ ജീവനക്കാരിയുടെ എസ്.ബി.ഐ. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പ്രകാരം 97 ലക്ഷത്തില്‍പ്പരം രൂപ അക്കൗണ്ടിലേക്ക് വന്നിരുന്നു. എന്നാല്‍ ബാങ്കുകാര്‍ അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ സ്വന്തം ശമ്പളത്തുകപോലും അതില്‍നിന്ന് എടുക്കാന്‍ കഴിയുന്നുമില്ല. ഇതേത്തുടര്‍ന്നാണ് കാര്യമെന്തെന്നറിയാതെ പലരും പരാതിയുമായി രംഗത്തെത്തിയത്. മിക്കവരുടെയും അക്കൗണ്ടിലേക്ക് 90 ലക്ഷം മുതല്‍ 19 കോടി രൂപവരെ നിക്ഷേപിച്ചതായാണ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ കാണിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ ആര്‍ക്കും ഒരു രൂപ പോലും പിന്‍വലിക്കാനായില്ല. പുതിയ മാസം പിറന്നിട്ട് സ്വന്തം ശമ്പളംപോലും പിന്‍വലിക്കാനാവാതെ പ്രതിസന്ധിയിലാണ് ഇവര്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാരുടെ ശമ്പള അക്കൗണ്ട് കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയിലാണ്. ചിലരുടെ അക്കൗണ്ടില്‍ ഒരുകോടിയോളം…
Read More