പാര്‍ലമെന്റിനു പുറത്ത് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ആംആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയുടെ തലയില്‍ കാക്ക കൊത്തുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. പിടിഐ ഫൊട്ടോഗ്രാഫറാണ് ചൊവ്വാഴ്ച പാര്‍ലമെന്റിനു പുറത്തുനടന്ന സംഭവം പകര്‍ത്തിയത്. ഇതിനു പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയായിരുന്നു. പാര്‍ലമെന്റിനു പുറത്തേക്ക് ഫോണില്‍ സംസാരിച്ചു നടന്നു വന്ന ഛദ്ദയുടെ തലയ്ക്കു മുകളില്‍ ഒരു കാക്ക വട്ടമിട്ടു പറക്കുന്നതും പിന്നാലെ തലയ്ക്കിട്ട് ഒരു കൊത്തു കൊടുക്കുന്നതും പകര്‍ത്തിയിട്ടുണ്ട്. കൊത്ത് ലഭിച്ചതിനു പിന്നാലെ രാഘവ് ഛദ്ദ കുനിയുന്നതും ഫൊട്ടോഗ്രാഫര്‍ ഷഹബാസ് ഖാന് പകര്‍ത്തിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ഛദ്ദയെ പഴഞ്ചൊല്ലിലൂടെ പരിഹസിച്ച് ബിജെപി ഡല്‍ഹി ഘടകം ട്വിറ്ററിലൂടെ രംഗത്തെത്തി. ”കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും’ എന്ന പഴഞ്ചൊല്ലാണ് ബിജെപി ട്വീറ്റ് ചെയ്തത്. ”ഇന്നുവരെ ഇതു നമ്മള് കേട്ടിട്ടേ ഉള്ളൂ. ഇന്നത് കണ്ടു. കള്ളം പറയുന്നവരെ കാക്ക…
Read MoreTag: crow
കാക്കയെ കൊന്നാല്‍ ഇനി അഴിയെണ്ണാം ! കാക്കയുടെ കൊലപാതകികള്‍ക്ക് ലഭിക്കുക മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും…
കാക്ക, എലി, പഴംതീനി വവ്വാല് തുടങ്ങിയ ജീവികളെ കൊന്നാല്‍ ഇനി പണിപാളും. മേല്‍പ്പറഞ്ഞ ജീവികളെയെല്ലാം ഷെഡ്യൂള്‍ രണ്ടിലാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരിക്കുകയാണിപ്പോള്. നിയമം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും 25000 രൂപവരെ പിഴയുമാണ് ശിക്ഷ. വിളകള്‍ നശിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന വെര്‍മിന്‍ ജീവികള്‍ അടങ്ങിയ അഞ്ചാം ഷെഡ്യൂളിലായിരുന്നു ഇവയെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണനിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂളുകള്‍ ആറില്‍ നിന്ന് നാലായി ചുരുങ്ങി. ഉയര്‍ന്ന സംരക്ഷണം ആവശ്യമായ ജീവികള്‍ക്കായുള്ളതാണ് ഒന്നാം ഷെഡ്യൂള്‍. കുറഞ്ഞ സംരക്ഷണമുള്ള ജീവികള്‍ അടങ്ങിയതാണ് ഷെഡ്യൂള്‍ രണ്ട്. സംരക്ഷണം ആവശ്യമായ സസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ഷെഡ്യൂള്‍ മൂന്നിലാണ്. അന്താരാഷ്ട്ര ധാരണകള്‍ക്ക് വിധേയമായ ജീവികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഷെഡ്യൂള്‍ നാല്. കൊല്ലാന്‍ അനുമതിയുണ്ടായിരുന്ന ജീവികളാണ് അഞ്ചാം ഷെഡ്യൂളിലുണ്ടായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ഷെഡ്യൂള്‍ അഞ്ച് അപ്പാടെ ഇല്ലാതായി. ഇവയുടെ എണ്ണം…
Read Moreഇവിടെ കൊണ്ടു വാടാ ! ഓര്‍ഡര്‍ ചെയ്ത് ഭക്ഷണവുമായി പറന്ന ഡ്രോണില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കാന്‍ വട്ടമിട്ട് കാക്ക;വീഡിയോ വൈറല്‍…
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ഇപ്പോള്‍ ഡ്രോണുകള്‍ വഴിയും ഭക്ഷണം ഉപഭോക്താവിന് എത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കൊണ്ടു പോകുന്ന ഡ്രോണിനെ കാക്ക ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ കാന്‍ബെറയിലാണ് രസകരമായ സംഭവം നടന്നത്. കാക്ക ഡ്രോണിനെ ആക്രമിയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഭക്ഷണവുമായി പറന്ന ഡ്രോണിനെ കാക്ക ആക്രമിക്കുകയായിരുന്നു. ബെന്‍ റോബര്‍ട്ട്സ് എന്ന ഉപഭോക്താവാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം എത്താനായി കാത്തിരിയ്ക്കുമ്പോഴാണ് ബെന്‍ ഡ്രോണിനെ കാക്ക ആക്രമിയ്ക്കുന്നത് കണ്ടത്. ഇതോടെ ബെന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കൊക്ക് കൊണ്ട് കൊത്തി ആക്രമിച്ച ശേഷം ഡ്രോണിന്റെ പിന് ഭാഗത്ത് കാക്ക തൂങ്ങിക്കിടക്കുന്നതും വീഡിയോയില്‍ കാണാം. കാക്ക ആക്രമിച്ചതോടെ വളരെ പണിപ്പെട്ടാണ് ഡ്രോണ്‍ പറക്കുന്നത്. വളരെ ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഉപഭോക്താവിന് ഭക്ഷണ പാക്കേജ് അവസാനം ഡ്രോണ്‍ എത്തിയ്ക്കുക തന്നെ ചെയ്തു. ” കാക്കകളുടെ കാഴ്ചപ്പാടില്‍,…
Read Moreകാക്കകള്‍ എന്നു വച്ചാല്‍ അദ്ദേഹത്തിന് ജീവനായിരുന്നു ! കാക്കകളെ കണ്ടാല്‍ അന്നേരം തന്നെ വെടിവെച്ചിട്ട് കറിവെച്ചു കഴിക്കുന്ന ഒരേയൊരു നായകനെ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് തുറന്നു പറഞ്ഞ് നടന് രാഘവന്
മലയാളത്തിലെ അനശ്വര നടന്മാരില് ഒരാളായിരുന്നു കെ.പി ഉമ്മര്‍. അതേ ഉമ്മറിന്റെ കാക്കപ്രിയത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് രാഘവന്. കാക്കയിറച്ചി ഉമ്മറിന്റെ ഒരു ദൗര്‍ബല്യമായിരുന്നുവെന്നും എവിടെ കാക്കകളെ കണ്ടാലും വേട്ടയാടി പിടിച്ച് കറിവെച്ചു കഴിക്കുന്നത് ഉമ്മറിന്റെ ശീലമായിരുന്നുവെന്ന് രാഘവന് പറയുന്നു. വിന്‍സെന്റ് സംവിധാനം ചെയ്ത നഖങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ഉമ്മറിന്റെ കാക്കവേട്ട. പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനാകട്ടെ മലമുകളിലും. അതിനടുത്തുള്ള എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു തങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരുന്നതെന്ന് രാഘവന് പറയുന്നു. ”ബംഗ്ലാവില്‍ വെച്ചാണ് രസകരമായ കാര്യം നടന്നത് ഉമ്മുക്ക(കെ.പി ഉമ്മര്‍) ഒരു ഭക്ഷണപ്രിയനാണ്. അവിടെ എസ്റ്റേറ്റ് ഉടമസ്ഥന്റെ കൈവശമാകട്ടെ ഒരു എയര്ഗണുമുണ്ട്. നല്ല കറുത്ത കാക്കകള്‍ തലങ്ങും വിലങ്ങും പറന്നു നടപ്പുണ്ട് അവിടെ. നമ്മള് സാധാരണ കാണുന്ന കാക്കകളേക്കാളും വലുപ്പമേറിയതായിരുന്ന അവ. ഇതു കണ്ടപ്പോള്‍ ഉമ്മുക്കയ്ക്ക് ഒരു ആഗ്രഹം. ഈ കാക്കകളെ വെടിവെച്ച്…
Read Moreകാക്കയുടെ പ്രതികാരം ! യുവാവ് പുറത്തിറങ്ങിയാല്‍ കാക്കകള്‍ അപ്പോള്‍തന്നെ പറന്നെത്തി കൊത്തും; മൂന്നു വര്‍ഷമായി തുടരുന്ന പ്രതികാരത്തിന്റെ കാരണം ഇങ്ങനെ…
ദ്രോഹം ചെയ്തവരോടുള്ള പ്രതികാരത്തിന്റെ പല പല കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വ്യത്യസ്ഥമായ പ്രതികാര കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യര്‍ മനുഷ്യരോടു ചെയ്യുന്ന പ്രതികാരത്തിന്റെ കഥകള്‍ നമ്മള് ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ പ്രതികാരം ചെയ്യുന്നത് കാക്കകളാണ്. ഇരയാവട്ടെ ഒരു പാവം യുവാവും. മൂന്ന് വര്‍ഷമായി യുവാവിനെ കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടമായി പറന്നെത്തിയുള്ള കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിലാണ് സംഭവം അരങ്ങേറുന്നത്. ഇവിടെ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ…
Read More