മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായതായി പരാതി. തെരുവുനായകളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണു പ്രദേശവാസികള്‍ ഇവരെ ആക്രമിച്ചത്. സംഭവം വിവാദമായതോടെ അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. കേസെടുത്തതായി പൊലീസ് അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തകയായ ആയിഷ ക്രിസ്റ്റീനയെയും നൈബര്‍ഹുഡ് വൂഫ് എന്ന സംഘടനയുടെ അംഗങ്ങളെയുമാണു റാണിബാഗ് ഋഷിനഗറിലെ താമസക്കാര്‍ ആക്രമിച്ചത്. തെരുവു നായ്ക്കളെ സഹായിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് സംഘടന പ്രതികരിച്ചു. ‘നായകളെ പിടിക്കുന്നതിനിടെ ഞങ്ങളെ അടിച്ചു. ചിലര്‍ വന്ന് വളരെ മോശമായി സംസാരിച്ചു. കുറെനേരം ഞങ്ങള്‍ മിണ്ടാതിരുന്നു. എന്നാല്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണു മര്‍ദനമുണ്ടായത്. ഫേസ്ബുക്ക് ലൈവില്‍ ആയിഷ ക്രിസ്റ്റീന പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍നിന്ന് അയിഷ ക്രിസ്റ്റീന ചെയ്ത ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കു നേരെയും അക്രമമുണ്ടായതായി ആയിഷ വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ഡല്‍ഹി വനിതാ കമ്മിഷന്…
Read MoreTag: crowd attack
കാക്കയുടെ പ്രതികാരം ! യുവാവ് പുറത്തിറങ്ങിയാല്‍ കാക്കകള്‍ അപ്പോള്‍തന്നെ പറന്നെത്തി കൊത്തും; മൂന്നു വര്‍ഷമായി തുടരുന്ന പ്രതികാരത്തിന്റെ കാരണം ഇങ്ങനെ…
ദ്രോഹം ചെയ്തവരോടുള്ള പ്രതികാരത്തിന്റെ പല പല കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വ്യത്യസ്ഥമായ പ്രതികാര കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യര്‍ മനുഷ്യരോടു ചെയ്യുന്ന പ്രതികാരത്തിന്റെ കഥകള്‍ നമ്മള് ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ പ്രതികാരം ചെയ്യുന്നത് കാക്കകളാണ്. ഇരയാവട്ടെ ഒരു പാവം യുവാവും. മൂന്ന് വര്‍ഷമായി യുവാവിനെ കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടമായി പറന്നെത്തിയുള്ള കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിലാണ് സംഭവം അരങ്ങേറുന്നത്. ഇവിടെ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ…
Read Moreസ്ത്രീവേഷം ധരിച്ച് വിവാഹപന്തലിലെത്തി ! മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ വിവാഹത്തിനെത്തിയവര്‍ പഞ്ഞിക്കിട്ടു; ഒടുവില്‍ നിര്‍ബന്ധിച്ച് സ്ത്രീവേഷം കെട്ടിച്ചതാണെന്ന് യുവാവിന്റെ വെളിപ്പെടുത്തലും; നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
പെരിന്തല്‍മണ്ണ: സ്ത്രീവേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് വിവാഹത്തിനെത്തിയ ആളുകള്‍ തല്ലിച്ചതച്ചു. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സംഘം ആളുകള്‍ തന്നെ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഷഫീഖിന്റെ വാദം. ഷഫീഖ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹമോചനം നേടിയ ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാനാണ് പെരിന്തല്മണ്ണയിലെത്തിയതെന്നും, ഇതിനിടെ ഒരു സംഘം ആളുകള്‍ ബാഗ് തുറന്ന് ചുരിദാര്‍ എടുക്കുകയും നിര്‍ബന്ധിച്ച് ധരിപ്പിക്കുകയും അതിനു ശേഷം തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ഷഫീഖിന്റെ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് കള്ളനെന്ന് ആരോപിച്ച് വിവാഹത്തിനെത്തിയവര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഷഫീഖ് പറയുന്നു. എന്നാല്‍ ഷഫീഖിന്റെ വാദം…
Read More