സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിര്‍വാന്റെ ചികിത്സാ ചെലവിലേക്ക് 11 കോടി രൂപ സംഭാവന ചെയ്ത് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. നിര്‍വാനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പലഭാഗങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ സാമ്പത്തികസഹായം നല്കുകയുണ്ടായി. ഏകദേശം 72000 ആളുകള്‍ ചെറുതും വലുതമായ സഹായം നല്‍കിയിട്ടുണ്ടെന്നാണ് നിര്‍വാന്റെ മാതാപിതാക്കളായ സാരംഗ് മേനോന്-അദിതി ദമ്പതികള്‍ പറയുന്നു. എന്നാല്‍ ഒരു വ്യക്തി 11 കോടി രൂപ നല്‍കിയതോടെ മരുന്നിന് ഇനി വേണ്ട തുക ഒരു കോടിയില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ്. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്വാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ്…
Read MoreTag: crowd funding
അപൂര്‍വ ജനിതക വൈകല്യം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കു വേണ്ടത് 16 കോടി രൂപ ! മിലാപ്പിലൂടെ ഇതുവരെ സമാഹരിച്ചത് 14.3 കോടി രൂപ…
അപൂര്‍വ ജനിതക വൈകല്യം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി കൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ്പിലൂടെ ഇതുവരെ സമാഹരിച്ചത് 14.3 കോടി രൂപ. എസ്എംഎ ടൈപ്പ് -1 എന്ന അപൂര്‍വ വൈകല്യം ബാധിച്ച 11 മാസം പ്രായമുള്ള പുനെ സ്വദേശിയായ വേദികയുടെ ചികിത്സയ്ക്ക് 16 കോടിരൂപ വിലമതിപ്പുള്ള സോല്‍ജെന്‍സ്മ എന്ന കുത്തിവയ്പ്പ് ആവശ്യമായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ചെലവേറിയ മരുന്ന് വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ വേദികയുടെ മാതാപിതാക്കള്‍ സുമനസുകളുടെ കരുണതേടിയാണ് മിലാപിലൂടെ ചികിത്സാ ധനസമാഹരത്തിന് തുടക്കം കുറിച്ചത്. നിരവധിപേര്‍ സഹായഹസ്തവുമായി മുന്നോട്ടെത്തിയപ്പോള്‍ മൂന്നുമാസത്തിനുള്ളില്‍ മിലാപിലൂടെ 14.3 കോടിരൂപ സമാഹരിക്കാനായി. ഏകദേശം 1,34000 പേരില്‍ നിന്നാണ് ഇത്രയും വലിയ തുക ചുരുങ്ങിയ സമയത്തിനുള്ളില്‍ സമാഹരിച്ചത്. തുക ലഭ്യമായ മുറയ്ക്ക് തന്നെ അമേരിക്കയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്നു ഡോക്ടര്‍മാര്‍ മരുന്ന് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. മരുന്നിന്റെ ഇറക്കുമതി തീരുവ, നികുതി മുതലായവയിലുള്ള ഇളവ്…
Read Moreതല പോലെ വരുമാ! സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞുള്ള തട്ടിപ്പ് കൊച്ചിയില്‍ പെരുകുന്നു; റിഷിന് തോമസിന്റെ ഇരകളെല്ലാം വലിയ വീട്ടിലെ സ്ത്രീകള്‍…
കൊച്ചി: സിനിമാ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കൊച്ചിയില്‍ വ്യാപകമാവുന്നു. ഇത്തരത്തിലുള്ള വാഗ്ദാനം നല്കി ലക്ഷക്കണക്കിനു രൂപയും കാറുകളും കൈക്കലാക്കിയ യുവാവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തരം തട്ടിപ്പിന്റെ കാണാപ്പുറങ്ങള്‍ വെളിവായത്. മോഹനവാഗ്ദാനങ്ങളില്‍ പെടുത്തി പണം തട്ടിയെടുക്കുന്നവരുടെ പ്രധാന ഇരകള്‍ വലിയ വീട്ടിലെ സ്ത്രീകളാണ്. കാലടി ഈസ്റ്റ് വില്ലേജ് കാഞ്ഞൂര്‍ തണ്ണിക്കോട്ട് വീട്ടില്‍ റിഷിന് തോമസ്(36) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. എറണാകുളം ഹൈക്കോടതി പരിസരത്തുനിന്ന് പൊലീസ് തന്ത്രപൂര്‍വം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുരീക്കാട് സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപയും ഇന്നോവ കാറുമാണ് തട്ടിപ്പിലൂടെ ഇയാള്‍ കൈക്കലാക്കിയത്. തമിഴ് സിനിമയായ ‘തല പോലെ വരുമോ’ എന്ന സിനിമ കന്നഡ നടന് തേജസിനെ വച്ച് നിര്‍മ്മിക്കുന്നുണ്ടെന്നും അതില്‍ പങ്കാളിയാക്കാം എന്നും വിശ്വസിപ്പിച്ച് ഒരു വര്‍ഷം മുന്‍പാണ് കാറും പണവും തട്ടിയത്. പണത്തിനൊപ്പം വാഹനങ്ങളും തട്ടുകയാണ്…
Read More