മനുഷ്യരുടെ കളിപ്പാവകളും ഉപഭോഗ വസ്തുക്കളുമാണ് മറ്റ് മൃഗങ്ങളെന്ന് ധരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതിനാല്‍ തന്നെ മൃഗങ്ങളെ പീഡിപ്പിക്കുന്നതില്‍ യാതൊരു തെറ്റും മനസാക്ഷിക്കുത്തും അവര്‍ക്കുണ്ടാകാറില്ല. മൃഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ പലവിധത്തിലുള്ള നിയമനിര്‍മാണങ്ങളും ബോധവല്‍ക്കരണവുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും തരംകിട്ടിയാല്‍ ഒരു കാരണവും കൂടാതെ അവയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരത്തിലുള്ള ഒരു ക്രൂരതയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിശന്നു വലഞ്ഞ ഒരു ഹിപ്പോയോട് യുവതിയ്ക്കെതിരേ വന്‍ പ്രതിഷേധമാണുയരുന്നത്. ഇന്തോനേഷ്യയിലാണ് സംഭവം. യാത്രക്കാരെ കണ്ടു ഭക്ഷണം നല്കുമെന്നു കരുതി അരികിലെത്തിയ ഹിപ്പോപൊട്ടാമസിന്റെ വായിലേക്ക് യുവതി പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു. വെസ്റ്റ് ജാവയിലുള്ള തമന് സഫാരി പാര്‍ക്കിലാണ് സംഭവം നടന്നത്. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുപിന്നാലെയെത്തിയ സിന്ധ്യ ആയു എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വെള്ളത്തിനു നടുവിലുള്ള വഴിയിലൂടെ സഞ്ചാരികള്‍ നീങ്ങുമ്പോള്‍ അരികിലേക്കെത്തിയ ഹിപ്പോയെ…
Read MoreTag: cruelty
നോക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് അച്ഛനെ വഴിയില്‍ ഉപേക്ഷിച്ച് മക്കള്‍; റിട്ട.എസ്ഐയായ അച്ഛനെ കസേരയിലിരുത്തി കടന്നു കളഞ്ഞു;വട്ടിയൂര്‍ക്കാവില്‍ നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത സംഭവം…
വൃദ്ധരായ മാതാപിതാക്കള്‍ ഒരു ബാധ്യതയെന്ന വിചാരമുള്ള മക്കള്‍ സമൂഹത്തില്‍ ഏറിവരികയാണ്. മാതാപിതാക്കളെ മക്കള്‍ വഴിയില്‍ തള്ളുന്ന സംഭവങ്ങളാണ് നമ്മള് എന്നും കേട്ടുകൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട.എസ്ഐയ്ക്കാണ് ഇപ്പോള്‍ ഈ ദുര്‍ഗതി വന്നു ചേര്‍ന്നത്. വൃദ്ധനായ ഇദ്ദേഹത്തെ മക്കള്‍ കസേരയില്‍ ഇരുത്തി കടന്നുകളയുകയായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് ഇദ്ദേഹം കസേരയില്‍ ഇരിപ്പു തുടങ്ങിയത്. ആ ഇരിപ്പ് ഉച്ചവരെ തുടര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസെത്തി തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പിതാവിനെ എത്തിച്ചെങ്കിലും അവിടെ സ്ഥലസൗകര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഏഴ് ആണ്‍മക്കളുണ്ട് ഇദ്ദേഹത്തിന്. 27,000 രൂപ പ്രതിമാസ പെന്‍ഷനുമുണ്ട്. ഭാര്യ ചികിത്സയിലാണ്. അമ്മയെ കാണാന്‍ ഒപ്പം താമസിച്ചിരുന്ന മകനും കുടുംബവും ആശുപത്രിയിലേക്കു പോയപ്പോഴാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡില്‍ ഇരുത്തിയത്. മക്കളെ വിളിച്ചുവരുത്തി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേ…
Read Moreമൂന്നു വയസ്സുകാരിയുടെ വായില്‍ പടക്കം വെച്ചു പൊട്ടിച്ച് യുവാവിന്റെ ക്രൂരത; പെണ്‍കുട്ടിയുടെ മുഖത്ത് അമ്പതോളം തുന്നലുകള്‍; നില അതീവ ഗുരുതരം…
മീററ്റ് (ഉത്തര്‍പ്രദേശ്): ദീപാവലി ദിനത്തില്‍ യുവാവ് മൂന്നു വയസ്സുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന ക്രൂര സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിക്ക് അമ്പതോളം തുന്നലുകളായിരുന്നു വേണ്ടി വന്നത്.പെണ്‍കുട്ടിയുടെ വായിലും തൊണ്ടയിലും മാരകമായി പരിക്കേറ്റു. അപകടത്തില്‍ തൊണ്ടയ്ക്കു പരിക്കേറ്റതിനാല്‍ ആരോഗ്യനില വഷളായിരിക്കുകയാണ്. മീററ്റിലെ മിലക് ഗ്രാമത്തില്‍ പ്രദേശവാസിയായ ശശികുമാറിന്റെ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ പ്രദേശവാസിയായ ഹര്‍പാല്‍ എന്ന യുവാവ് വിളിച്ചു കൊണ്ടുപോകുകയും വായില്‍ പടക്കംവെച്ചു തീ കൊളുത്തുകയുമായിരുന്നു. വീടിനു പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഹര്‍പാല്‍ കൂട്ടിക്കൊണ്ടു പോയെന്നാണ് ശശികുമാറിന്റെ മൊഴി. ഇയാളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്രൂരമായ തമാശ ഞെട്ടിക്കുന്ന സംഭവമായി മാറിയതോടെ ഹര്‍പാല്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കവിളിലും തൊണ്ടയിലും ഗുരുതരമായി പരിക്കേറ്റെന്നാണ് ദൃക്സാക്ഷികള്‍…
Read More