മോസ്‌കോ: നിലവിലുള്ള എല്ലാ ആണവായുധങ്ങളെയും കടത്തിവെട്ടുന്ന ന്യൂക്ലിയര്‍-പവേര്‍ഡ് ക്രൂയിസ് മിസൈല്‍ തങ്ങള്‍ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. ബുറെവെസ്റ്റ്‌നിക് എന്നാണിതിന്റെ പേര്. എത്ര മൈല്‍ വേണമെങ്കിലും തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുന്ന മിസൈലാണിത്. ഇതിന് ലോകത്തിന്റെ ഏത് കോണിലും രഹസ്യമായി എത്താനും കഴിവുണ്ട്. എല്ലാവിധ മിസൈല്‍വേധ സംവിധാനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള കഴിവും ഇതിനുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലോകത്തെ ഏറ്റവും മാരകമായ അണ്വായുധവുമായാണ് റഷ്യ മുന്നോട്ട് വന്നിരിക്കുന്നത്. റഷ്യയുടെ അണുബോംബ് ഘടിപ്പിച്ച ക്രൂയിസ് മിസൈലിന് മുമ്പില്‍ അമ്പരന്നു നില്‍ക്കുകയാണ് ഇപ്പോള്‍ ലോകം. ആര്‍ക്കും ഇത് വെടിവെച്ചിടാന്‍ കഴിയില്ലെന്നതാണ് മറ്റ് രാജ്യങ്ങളെ ആശങ്കാകുലരാക്കുന്നത്. നിലവിലുള്ള ഒരൊറ്റ ഡിവൈസിനാലും റഡാറിനാലും തിരിച്ചറിയാന്‍ സാധിക്കാത്ത മിസൈലാണിത്. നിലവിലുള്ള ഏത് ക്രൂയിസ് മിസൈലിനേക്കാളും പത്തിരട്ടി ദൂരം സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിലൂടെ ഈ…
Read More