കാഴ്ചയില്‍ ഒരു സാധാരണ കുയിലായിരുന്നെങ്കിലും പ്രവൃത്തിയില്‍ ‘ഒനോണ്‍’ ഒരു അസാധാരണനായിരുന്നു. കരയിലുള്ള പക്ഷികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തിയ പക്ഷി എന്ന റെക്കോര്‍ഡാണ് ഒനോണ്‍ നേടിയത്. വെറും ആറു മാസങ്ങള്‍ കൊണ്ട് 17 രാജ്യങ്ങളും 30 രാജ്യാതിര്‍ത്തികളും പിന്നിട്ട് 40,000 കി.മീ ദൂരം പറന്നാണ് ഒനോണ്‍ റെക്കോര്‍ഡുകള്‍ തന്റെ പേരിലെഴുതിയത്. യാത്രയ്ക്കിടയില്‍ മൂന്ന് തവണയാണ് അറേബ്യന്‍ സമുദ്രം കടന്നത്. മടക്കയാത്രയില്‍ രണ്ടര ദിവസം കൊണ്ട് അറേബ്യന്‍ സമുദ്രം പിന്നിട്ട് യെമനില്‍ പറന്നിറങ്ങിയ ഓനോണിന്റെ സിഗ്നല്‍ ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഗവേഷകര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് കുറേദിവസം കൂടി നിരീക്ഷിച്ച ശേഷം പക്ഷി ജീവനോടെയില്ലെന്ന സത്യം ഗവേഷകര്‍ പുറത്തു വിടുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ ഓനോണിന്റെ യാതൊരു വിവരവും ഗവേഷകര്‍ക്ക് ലഭിക്കാതായതോടെയാണ് ഓനോണ്‍ ഇനിയില്ല എന്ന സത്യം ഗവേഷകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തന്റെ വാസസ്ഥലമായ സാംബിയയില്‍ നിന്നു കഴിഞ്ഞ ശൈത്യകാലത്താണ്…
Read More