കുകി വിഭാഗത്തില്‍ പെടുന്ന രണ്ടു സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ആദ്യം അറസ്റ്റിലായ പ്രതി ഹുയ്റം ഹെറോദാസിനെ ന്യായീകരിച്ച് മാതാവ്. ദി. പ്രിന്റിന്റേതാണ് വെളിപ്പെടുത്തല്‍. ഹെറോദാസിനെ ന്യായീകരിച്ചുകൊണ്ട് തൗബല്‍ ജില്ലയിലെ പെച്ചി ഗ്രാമത്തിലെ ചില അയല്‍ക്കാരും രംഗത്ത് വന്നു. അവന് ആ സ്ത്രീകളെ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ നോക്കുകയായിരുന്നു എന്നാണ് അയല്‍ക്കാരില്‍ ചിലര്‍ ന്യായീകരിക്കുന്നത്. സഹോദരാ എന്നെ രക്ഷിക്കൂ എന്ന യുവതികളുടെ കരച്ചില് കേട്ടപ്പോഴാണ് അയാള്‍ അവരെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു. ഹെറോദാസ് അറസ്റ്റിലായതിന് പിന്നാലെ മുളയും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച അയാളുടെ വീട് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുപിതരായ ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്. ജൂലൈ 20 ന് വൈകിട്ട് 7.30നാണ് യെയ്രിപോപോക്ക് മാര്‍ക്കറ്റിലെ ഹെറോദാസിന്റെ പഞ്ചര്‍ റിപ്പയര്‍ ഷോപ്പില്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് 2 മണിയോടെ അയാളുടെ അറസ്റ്റിന്റെ വിവരം…
Read MoreTag: culprit
പ്രതിക്കൊപ്പം ടിക് ടോക്ക് വീഡിയോ ! കേരളാ പോലീസിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…
പിടികൂടിയ പ്രതിയ്ക്കൊപ്പം കേരളാ പോലീസിന്റെ ടിക് ടോക്ക് വീഡിയോ എന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസമായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിക്കുകയാണ്. ഇതിനിടെ വീഡിയോ കണ്ട് പോലീസിനെ വിമര്‍ശിച്ചും പിന്തുണച്ചും പലരും രംഗത്തെത്തി. സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയരവെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരിക്കുകയാണ്. ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. വീഡിയോയില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥരും പോലീസ് ജീപ്പും വ്യാജമാണ്. സിനിമ സെറ്റില്‍ ജൂനിയര്‍ ആര്ടിസ്റ്റുകള് ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ ടിക്ക് ടോക്ക് വീഡിയോ. സാജന് നായര്‍ എന്ന നടനാണ് ദിവസങ്ങള്‍ക്കു മുമ്പ് വീഡിയോ ടിക്ടോക്കില്‍ ഷെയര്‍ ചെയ്തത്. ‘കള്ളനും പൊലീസും ചേര്‍ന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനില്‍ ആരോ ഇത് ഷെയര്‍ ചെയ്തതോടെ സംഗതി വൈറലായി.…
Read More