മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മോഷ്ടാക്കളെന്ന് ആരോപിച്ച് മുംബൈയില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു. പതിനാറാം തീയതി രാത്രി നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇരുനൂറില്‍ അധികം പേര് വരുന്ന ആള്‍ക്കൂട്ടം ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സുശീല്‍ഗിരി മഹാരാജ്(30), ചിക്ന മഹാരാജ് കല്‍പവര്‍ഷ ഗിരി(70) എന്നീ സന്യാസിമാരും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്ന നിലേഷ് തെല്‍വാഡ എന്ന 30കാരനുമാണ് കൊല്ലപ്പെട്ടത്. നാസിക്കില്‍ നിന്നും സൂറത്തിലേക്ക് സഞ്ചരിക്കവെയായിരുന്നു സംഭവം. രാത്രി പല്‍ഖാറില്‍ എത്തിയപ്പോള്‍ ഇവരുടെ വാഹനത്തിന് നേരെ തടിച്ചുകൂടിയ ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. മോഷ്ടാക്കളെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ആക്രമണം നടത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ചോദ്യം ചെയ്തു കൊണ്ടുള്ള മര്‍ദ്ദനം തുടരുകയായിരുന്നു. സംഭവ സ്ഥലത്ത്…
Read MoreTag: culprits
കാവല്‍ നിന്ന പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് പ്രതികള്‍ കടന്നുകളഞ്ഞു ! അങ്കമാലിയില്‍ നടന്ന സംഭവം ഇങ്ങനെ…
സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി രക്ഷപ്പെട്ടു. എറണാകുളം അയ്യമ്പുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പൂതംകുറ്റി-അകനാട് റൂട്ടിലോടുന്ന ബസാണ് ഇവര്‍ ആക്രമിച്ചത്. ബസ് ജീവനക്കാരെയും യാത്രക്കാരനെയും സഹോദരങ്ങളായ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ഈ കേസില്‍ ഇവരെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരുടെ മുറിക്ക് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കാവല്‍ നിന്ന നെല്‍സണ്‍ എന്ന പോലീസുകാരനെ മര്‍ദ്ദിച്ചവശനാക്കി മുറിയില്‍ പൂട്ടിയിട്ട ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
Read Moreശിവരഞ്ജിത്തും നസിമും ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു ! നടപടി കായികക്ഷമത പരീക്ഷയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് കാട്ടി ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹര്‍ജി പരിശോധിച്ച ശേഷം
സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തും രണ്ടാം പ്രതിയായ നസീമും ഉള്‍പ്പെട്ട പി.എസ്.സി പൊലീസ് റാങ്ക് പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. കെ.എ.പി ബറ്റാലിയന് നാലിലേക്ക് നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി പരിശോധിച്ച ശേഷമാണ് തീരുമാനം. ശിവരഞ്ജിത്തും നസീമും അടക്കമുള്ളവര്‍ക്ക് നിയമനം നല്കാന് പാടില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രസിഡന്റ് പ്രണവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ചോദ്യം ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ശക്തമാവുകയാണ്. ശിവ രഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പരീക്ഷയില്‍ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. കാസര്‍ഗോഡ് പരീക്ഷ എഴുതാനാണ് ഇവര്‍ അപേക്ഷിച്ചിരുന്നത്. പിന്നീട് പ്രത്യേക അനുമതി വാങ്ങി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലാണ് മൂവരും പരീക്ഷ എഴുതിയത്. 2018 ജൂലായ് 22ന് എഴുത്തു പരീക്ഷ…
Read Moreകള്ളവോട്ടു ചെയ്തവര്‍ വിയര്‍ക്കും ! പിലാത്തറയിലെ കള്ളവോട്ടില്‍ മൂന്ന് സ്ത്രീകള്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു; സമാന ആരോപണത്തില്‍ കുടുങ്ങിയ എല്ലാവര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉറച്ച് പോലീസ്…
കണ്ണൂര്‍: പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സെലീന,സുമയ്യ,പത്മിനി എന്നീ മൂന്നുപേര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സമാന ആരോപണത്തില്‍ കുടുങ്ങിയ എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മേല്‍പ്പറഞ്ഞ മൂവരും കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ചെയതത് ഓപ്പണ്‍ വോട്ടാണെന്ന നിലപാടിലായിരുന്നു ഇവര്‍ മൂവരും. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തും. ഇവരെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സെലീനയെ പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കാനുള്ള നടപടിയും ഉടന്‍ ഉണ്ടാവും. പ്രാഥമീകമായ കേസെടുക്കല്‍ മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇവരെ പിന്നീട് ചോദ്യം ചെയ്യും. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് സെലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മാണ സംസ്ഥാന…
Read More