സാംസ്‌കാരിക നായകനെന്നു വിളിച്ച് അപമാനിക്കരുത് ! ജാതിബോധത്തിനും മതവിശ്വാസത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരിക നായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും തനിക്കില്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

തിരുവനന്തപുരം: സാംസ്‌കാരിക നായകന്‍ എന്നു വിളിച്ച് തന്നെ അധിക്ഷേപിക്കരുതെന്ന അപേക്ഷയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യ വര്‍ഷങ്ങളും ഇത്രയും കാലം താന്‍ നിശബ്ദം സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വിളി സഹിക്കാനാകില്ലെന്നും സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ അദ്ദേഹം പറയുന്നു. ‘ഈയിടെ ചില മാധ്യമങ്ങള്‍ എന്നെ ‘സാംസ്‌കാരിക നായകന്‍’ എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാന്‍ നിശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല.ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരിക നായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരിക നായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയിലാണെങ്കില്‍ യാതൊരുവിധ അവാര്‍ഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാന്‍ മലയാളികളുടെ സര്‍വ്വസമ്മതനായ കവിയുമല്ല. ഒരു പ്രസംഗകനോ…

Read More