മനുഷ്യര്‍ ആണ് ഏറ്റവും ഉദാത്തമായ സൃഷ്ടിയെന്ന് ഒരുകൂട്ടര്‍ അവകാശപ്പെടാറുണ്ട്. ബാക്കിയെല്ലാം മനുഷ്യരുടെ ഉപഭോഗത്തിനായി ദൈവം സൃഷ്ടിച്ചതാണെന്നതാണ് ഇക്കൂട്ടരുടെ വിശ്വാസം. അതിനാല്‍ തന്നെ സഹജീവികളെ സ്വയംമറന്ന് സ്നേഹിക്കാന്‍ ഇവര്‍ക്കാവില്ല. എന്നാല്‍ സമൂഹത്തില്‍ ചിലരെങ്കിലും സഹജീവികളെ കൂടെപ്പിറപ്പുകളായി കണ്ട് സ്നേഹിക്കുന്നു. ഇവരാണ് യഥാര്‍ഥത്തില്‍ മനുഷ്യര്‍ എന്ന വിളിപ്പേരിനര്ഹര്. അത്തരമൊരു ഹൃദ്യമായ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായില്‍ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്. ബംഗാളിലെ ഡംഡം കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പകര്‍ത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കുട്ടൂസ് എന്ന് പേരുള്ള അഞ്ച് വയസുള്ള നായയ്ക്കാണ് യുവതി ഭക്ഷണം വാരി നല്‍കുന്നത്. യുവതി ഏറെ സ്നേഹത്തോടെ ഉരുളകളാക്കി നല്കുന്ന തൈരുസാദമാണ് നായ അനുസരണയോടെ ഇരുന്ന് ഭക്ഷിക്കുന്നത്. അവിടെയുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യം പകര്‍ത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം…
Read More