കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രോളായി രണ്ടായിരം. ഇന്നലെ രാത്രിമുതല്‍ സോഷ്യല്‍ മീഡിയ കൈയടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടും പഴയകാലത്തെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പരിഹാസ ട്രോളുകളാണ്. ഇതില്‍ അധികവും കൊള്ളുന്നത് ബിജെപി അനുകൂലികള്‍ക്കും. കോണ്‍ഗ്രസ്, സിപിഎം സൈബര്‍ പേരാളികള്‍ക്ക് ഒരുപോലെ കിട്ടിയ വടിയായി രണ്ടായിരം പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം. ”ഏത് മറ്റേ ചിപ്പും ജിപിഎസുമൊക്കെയുള്ള, ഭൂമിയുടെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താന്‍ പറ്റുന്ന ആ രണ്ടായിരത്തിന്റെ നോട്ടോ…അത് പിന്‍വലിക്കോ അത് മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ”’എന്നാണ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ”പഴയ രണ്ടായിരം മണ്ണിനടിയില്‍ കുഴിച്ചിട്ടാല്‍ പോരെ, അതു കണ്ടുപിടിച്ച് ബാങ്ക് കൊണ്ടുപോയ്ക്കുള്ളില്ലേ” എന്ന് മറ്റൊന്ന്… ഇത്രയും ചിപ്പുകള്‍ ഇനി എന്തുചെയ്യുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ സംശയം… ‘2000 രൂപ പിന്‍വലിക്കുന്നൂന്ന്, ഒറ്റക്കാര്യം ചോദിച്ചോട്ടെ… ആ ചിപ്പ് തിരിച്ച് തരാന്‍ പറ്റോ ഇല്ല ലേ….” യൂത്ത്…
Read MoreTag: currency
അഴുക്കു ചാലിനുള്ളില്‍ നിന്ന് നോട്ടുകള്‍ വാരിയെടുത്ത് ആളുകള്‍ ! അമ്പരപ്പിക്കുന്ന വീഡിയോ…
ലോകത്ത് മനുഷ്യന് ഏറ്റവും ആവശ്യമുള്ള വസ്തു ഏതെന്നു ചോദിച്ചാല്‍ ആത്മാര്‍ഥയോടെയുള്ള ഉത്തരം പണമെന്നായിരിക്കും. ജനക്കൂട്ടത്തിനു നടുവിലേക്ക് ഏതാനും കറന്‍സികള്‍ എറിഞ്ഞു കൊടുത്താല്‍ അതിനോടുള്ള അവരുടെ പ്രതികരണം കണ്ടാല്‍ തന്നെ ഇതു മനസ്സിലാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. @paganhindu എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. വൃത്തിയില്ലാത്ത അഴുക്കുചാലില്‍ നിന്നും അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ആളുകള്‍ 10ന്റേയും, 100ന്റേയും നോട്ടുകള്‍ ശേഖരിക്കുന്ന വീഡിയോ ആണ് പ്രചരിക്കപ്പെട്ടത്. നൂറ് കണക്കിനാളുകള്‍ റോഡില്‍ നിന്നും ഇവരെ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിയ്ക്കും. അഴുക്കു ചാലില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ആളുകള്‍ കൈകൊണ്ട് വെള്ളത്തില്‍ എന്തോ തപ്പിനോക്കുന്നതും കാണാം. വേസ്റ്റുകള്‍ നിറഞ്ഞ ചാലില്‍ നിന്നും ദുര്‍ഗന്ധം വമിയ്ക്കുന്നതു പോലം കൂട്ടാക്കാതെ ചിലര്‍ ആ അഴുക്ക് ചാലില്‍ നിന്നും എന്തോ എടുത്ത് കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.…
Read Moreതകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന് കറന്‍സി ! ഒരു കിലോ ധാന്യപ്പൊടിയ്ക്ക് 3000 രൂപ;ഭക്ഷണത്തിനായി തമ്മിലടിച്ച് ജനങ്ങള്‍…
പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ അതീവ രൂക്ഷം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഡോളറിനെതിരേ 255 രൂപയിലേക്കാണ് ഇപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്. ഒറ്റദിവസംകൊണ്ട് മൂല്യം 24 രൂപ കുറഞ്ഞു. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്സ്ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം. ഡോളര്‍-രൂപ നിരക്കിന്മേലുള്ള പരിധി പാകിസ്താനിലെ മണി എക്സ്ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഒഴിവാക്കിയിരുന്നു. കറന്‍സി നിരക്കിന്മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനും ഐഎംഎഫ് നേരത്തെ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം അനുവദിച്ച ശേഷം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്. രാജ്യത്ത് ഭക്ഷണസാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പലയിടത്തും ഒരു കിലോ ധാന്യപ്പൊടി ലഭിക്കാന്‍ 3000 രൂപ വരെ വേണമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണവുമായി…
Read Moreഅജ്ഞാത സംഘം വണ്ടിയിലെത്തി നടുറോഡില്‍ വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍; ആര്‍ത്തിയോടെ നാട്ടുകാര്‍ നോട്ടുകള്‍ കൈക്കലാക്കി; സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്…
കാറിലെത്തിയ അജ്ഞാത സംഘം റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ ചിലര്‍ റോഡിലേക്ക് നോട്ടുകള്‍ വിതറിയ ശേഷം വണ്ടിയില്‍ കടന്നു കളയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 500,2000 നോട്ടുകള്‍ റോഡിലേക്ക് പറന്നിറങ്ങുന്നതു കണ്ട ചില നാട്ടുകാര്‍ ഓടിച്ചെന്ന് അത് എടുക്കുകയും ചെയ്തു. എന്നാല്‍ നോട്ടുകള്‍ കയ്യില്‍ എടുത്തപ്പോഴാണ് അമളി പറ്റിയ വിവരം അവര്‍ അറിയുന്നത്. ‘റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ’ക്ക് പകരം ‘ചിന്‍ഡ്രന്‍സ് ഓഫ് ഇന്ത്യ’, ഫുള്‍ ഫണ്‍ ഒഫ് ഇന്ത്യ’ എന്നിങ്ങനെയായിരുന്നു നോട്ടുകളില്‍ എഴുതിയിരുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Read Moreകടം കൊടുത്ത കാശ് തിരികെ കിട്ടിയപ്പോള്‍ കീറിയെറിഞ്ഞു അരിശം തീര്‍ത്തു ! ന്യായീകരണ വീഡിയോയില്‍ കാണിച്ചത് വ്യാജനോട്ടുകള്‍;സിപിഎമ്മുകാരനായ ബേക്കറിയുടമയുടെ പ്രവൃത്തിയില്‍ പ്രതിഷേധം വ്യാപകം;വീഡിയോ കാണാം…
കടം നല്കിയ പണം തിരികെ കിട്ടാന്‍ കാലതാമസം നേരിട്ടെന്ന് പറഞ്ഞ് പണം കീറിയെറിഞ്ഞ സിപിഎമ്മുകാരനായ ബേക്കറിയുടമയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമുയരുന്നു. ഉമയനല്ലൂരില്‍ ബേക്കറി നടത്തുന്ന നിവാസ് എന്നയാളാണ് കടം വാങ്ങിയ പണം കത്യ സമയത്ത് തിരികെ നല്‍കിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞത്. മാത്രമല്ല ഇയാളും ഭാര്യയും ചേര്‍ന്ന് നോട്ട് കീറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം. പ്രവാസിയായ ഒരാള്‍ നിവാസിന്റെ കൈയ്യില്‍ നിന്നും കുറച്ചുനാള്‍ മുമ്പ് 2400 രൂപ കടം വാങ്ങിയിരുന്നു. സാമ്പത്തിക പരാദീനത മൂലം പണം കൃത്യസമയത്ത് നല്കാന് അയാള്‍ക്കായില്ല. ഇയാള്‍ കഴിഞ്ഞ മാസം ഗള്‍ഫില്‍ ജോലി കിട്ടി പോയിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തി നവാസ് ബഹളം വയ്ക്കുകയും പണം എത്രയും പെട്ടെന്ന്…
Read More