നോട്ട് അസാധുവാക്കലിനു തൊട്ടുപിന്നാലെ ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം തട്ടിയ ഗായിക അറസ്റ്റില്‍; ഗായിക ഉദ്യോഗസ്ഥനെ കബളിപ്പിച്ചത് ഇങ്ങനെ…

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിന്റെ സമയത്ത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് പണം തട്ടിയ ഗായിക പിടിയിലായി. ഹരിയാനയിലാണു സംഭവം. 2016ല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 60 ലക്ഷം രൂപയാണ് ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവ് വിരമിച്ച ഉദ്യോഗസ്ഥനില്‍നിന്നു തട്ടിയെടുത്തത്. 2016ല്‍ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങില്‍ വച്ചാണു ഷിഖയും സുഹൃത്ത് പവനും വിരമിച്ച പാരാമിലിട്ടറി ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകള്‍ മാറി പുതിയ നോട്ട് നല്‍കാമെന്ന് അവര്‍ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ലഭിച്ച പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പവനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവര്‍ഷത്തിനുശേഷമാണ് പിടിച്ചത്. ഹരിയാനയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡല്‍ഹിയിലെത്തിച്ചു.

Read More