പി. പ്രശാന്ത് പേരൂർക്കട: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ നാലാഞ്ചിറ സ്വദേശി ജോയ് (48) യെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ പോലീസിനെ പോലും ഞെട്ടിക്കുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ജോയ് തിരുവനന്തപുരം ജില്ലയിലും പുറത്തുമായി നിരവധി തട്ടിപ്പുകൾ ആണ് നടത്തിയിരിക്കുന്നത്. ശാസ്തമംഗലം ചാടിയറ സ്വദേശിനി സരളാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് ജോയിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം തുടങ്ങുന്നത്. കസ്റ്റംസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് നിരവധിപേരെ തട്ടിപ്പിന് ഇരയാക്കിയത്. തമ്പാനൂരിലെ വാഹനപരിശോധനയ്ക്കിടെ യാദൃച്ഛികമായി കുടുങ്ങിയ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് നിഗൂഢതകൾ പുറത്തറിയുന്നത്. സരളാദേവിയുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇവരുടെ മകള്‍ക്കുവേണ്ടി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ആൻഡ് എക്സൈസ് വിഭാഗത്തില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി വാങ്ങിനല്‍കാമെന്നായിരുന്നു വാഗ്ദാനം. തൊഴില്‍ വാഗ്ദാനം ചെയ്ത് 36,000 രൂപയാണ് ഇയാള്‍ കബളിപ്പിച്ചെടുത്തതെന്നു പോലീസ് പറയുന്നു. വർഷങ്ങൾക്കു…
Read MoreTag: currency thattippu
തട്ടിച്ചെടുത്തത് 17 കോടി; നെടുമ്പാശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ ക്രമക്കേട്; അന്വേഷണം കൂടുതൽ ആളുകളിലേക്ക്
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിദേശ വിനിമയ സ്ഥാപനത്തിൽ കണ്ടെത്തിയ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ആളുകളിലേക്ക് നീങ്ങുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്ത സീനിയർ മാനേജരെ ഇന്നലെ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നതായാണ് ലഭ്യമാകുന്ന വിവരം. രണ്ട് വർഷത്തിനിടെ 17.37 കോടി രൂപയുടെ അനധികൃത ഇടപാടുകൾ സ്ഥാപനം വഴി നടന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്ഥാപനവുമായി ബന്ധപ്പെട്ട ഉന്നതർ അറിയാതെ ഇത്ര വ്യാപകമായ ക്രമക്കേട് നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. രാജ്യത്ത് സന്ദർശനം നടത്തി മടങ്ങിപോകുന്ന വിദേശികൾക്കും വിദേശ ഇന്ത്യക്കാർക്കും (എൻആർഐ) മാത്രമേ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കറൻസി മാറ്റിയെടുക്കാൻ അനുവാദമുള്ളൂ. എന്നാൽ ടൂറിസ്റ്റ് വിസയിൽ ഗ്രൂപ്പായി പോകുന്നവർക്ക് പോലും വൻ തോതിൽ വിദേശ കറൻസി മാറ്റി…
Read More