ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് വയ്‌ക്കേണ്ടത് ജീവന്‍രക്ഷയ്ക്ക് അത്യാവശ്യമാണ്. ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ 50 ശതമാനവും തലയ്ക്കു പരിക്കേറ്റതു മൂലമാണെന്നറിയുമ്പോള്‍ ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് മനസ്സിലാകും. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ പലരും കലിപ്പിലാണ്. ആ സാഹചര്യത്തിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ശപിച്ച് കൊണ്ട് യുവാവിന്റെ വീഡിയോ വൈറലാകുന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ പൊലീസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ചെന്ന് യുവാവിന്റെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് യുവാവ് ഇക്കാര്യം പറയുന്നത്. തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് പിടിച്ച് വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് ഫൈന്‍ അടപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ മോശമായ രീതിയിലാണ് പൊലീസുകാര്‍ തന്നോട് പെരുമാറിയതെന്നും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടം വാങ്ങിയ പൈസയാണ് പൊലീസുകാര്‍ ഫൈന്‍ അടപ്പിച്ചതെന്നും യുവാവ് പറയുന്നു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍…
Read More