വി​വാ​ഹ​മോ​ച​ന​ക്കേ​സി​ന്റെ ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ത്തി​യ യു​വ​തി​യെ വെ​ട്ടി​വീ​ഴ്ത്തി മു​ന്‍ ഭ​ര്‍​ത്താ​വ് ! പ്ര​തി ക​സ്റ്റ​ഡി​യി​ല്‍…

വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക​ള്‍​ക്കാ​യി ഒ​റ്റ​പ്പാ​ലം കു​ടും​ബ​ക്കോ​ട​തി​യി​ലെ​ത്തി​യ യു​വ​തി​ക്കു വെ​ട്ടേ​റ്റു. മ​നി​ശേ​രി സ്വ​ദേ​ശി​നി സു​ബി​ത​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. മു​ന്‍ ഭ​ര്‍​ത്താ​വ് ര​ഞ്ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കോ​ട​തി​ക്കു സ​മീ​പ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. കൈ​ക​ളി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സു​ബി​ത​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Read More

വന്‍ സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍ ! ചതിയില്‍പ്പെട്ടവരില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍;കിടപ്പുമുറിയില്‍ നിരവധി കാമറകള്‍…

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ വലയില്‍ വീഴ്ത്തി പെണ്‍വാണിഭത്തിനുപയോഗിച്ചിരുന്ന വന്‍സംഘം പിടിയില്‍. മംഗളൂരുവില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. 17കാരിയുടെ പരാതിയിലാണ് സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ചതിയില്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെയും കോളജ് വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പോലീസ് പരിശോധനയില്‍ കിടപ്പുമുറിയിലടക്കം നിരവധി കാമറകള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

ഡോ.രജിത് കുമാര്‍ അറസ്റ്റില്‍ ! കസ്റ്റഡിയിലെടുത്തത് ആറ്റിങ്ങലിലെ വീട്ടില്‍ നിന്നും; വിമാനത്താവളത്തിലെ സ്വീകരണത്തിനെത്തിയ 75പേര്‍ക്കെതിരേ കേസ്…

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് കൂട്ടംകൂടാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയ സംഭവത്തില്‍ ഡോ.രജിത് കുമാര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് പൊലീസ് രജിത് കുമാറിനെ പിടികൂടിയത്. ഇന്നു തന്നെ നെടുമ്പാശേരി പൊലീസിന് രജിത്തിനെ കൈമാറും. ബിഗ്‌ബോസില്‍ നിന്ന് പുറത്തായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രജിത് കുമാറിന സ്വീകരിക്കാന്‍ നിരവധി ആളുകള്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഈ സംഭവത്തില്‍ 13 പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ നിന്നും ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രജിത്തിനെ സ്വീകരിക്കാന്‍ നൂറോളം പേരാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്. സന്ദര്‍ശകവിലക്ക് ഉള്ള എയര്‍പോര്‍ട്ടില്‍ നിയമം തെറ്റിച്ചുകൊണ്ട് രജിത്തിന്റെ ആരാധകര്‍ നടത്തിയ സ്വീകരണപരിപാടി ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിമാനത്തവളത്തില്‍ എത്തുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന ആരോഗ്യ…

Read More