തൃശൂർ: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ടു എക്സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പോലീസ്. കഞ്ചാവ് കേസിലെ പ്രതിയായ രഞ്ജിത്തിനെ പിടിക്കാന്‍ പോയ സംഘത്തില്‍ മൂന്നു പ്രതിരോധ ഉദ്യോഗസ്ഥര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് ഒളിവില്‍ പോയത്. അതേസമയം, രഞ്ജിത്തിനെ കൊണ്ടുപോയ ജീപ്പ് പോലീസ് കസ്റ്റിയില്‍ എടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തിരുന്നത്. ഉദ്യോഗസ്ഥർക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണൽ എക്സൈസ് കമ്മീഷണറും ശിപാർശ ചെയ്തിട്ടുണ്ട്
Read MoreTag: custody death
വാതിലടച്ച ശേഷം അലറിക്കരഞ്ഞാല്‍ പോലും പുറംലോകത്ത് ആ ശബ്ദം എത്തില്ല; മുറിയിലെ പെട്ടികളില്‍ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയാവുന്നത് പോലീസുകാര്‍ക്ക് മാത്രം; നെടുങ്കണ്ടത്തെ ‘ഇടിമുറി’യുടെ അകക്കാഴ്ചകള്‍ ഇങ്ങനെ…
ഒരാള്‍ എത്ര ഉച്ചത്തില്‍ നിലവിളിച്ചാലും വാതിലടച്ചു കഴിഞ്ഞാല്‍ ഈ നാലു ചുവരുകള്‍ക്ക് വെളിയില്‍ അത് പോകില്ല. ഇവിടെ അരങ്ങേറിയ മൂന്നാംമുറകള്‍ക്ക് കൈയ്യും കണക്കുമില്ല. രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. ആറ് പ്ലാസ്റ്റിക് കസേരകള്‍. ഇരുമ്പില്‍ തീര്‍ത്ത കസേര. ഇതിനു പിന്നില്‍ തടിയില്‍ നിര്‍മിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാര്‍ക്കു മാത്രം അറിയാവുന്ന രഹസ്യം. മുറിയുടെ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ ക്രൂരമായി മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന ‘ഇടിമുറി’ ആണിത്. സ്റ്റേഷന്റെ ഒന്നാംനിലയിലെ ശുചിമുറിക്കു സമീപമുള്ള പൊലീസുകാരുടെ വിശ്രമമുറിയാണ് ഇടിമുറിയായി ഉപയോഗിക്കുന്നത്. ഹരിത തട്ടിപ്പുകേസിലെ ഒന്നാംപ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറിനെ മൂന്നാം മുറയ്ക്ക് ഇരയാക്കിയത് ഇതേ മുറിയിലായിരുന്നു. കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മര്‍ദിച്ചതും ഇവിടെത്തന്നെ. കഴിഞ്ഞ…
Read More