നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. മലദ്വാരത്തില്‍ കടത്തിക്കൊണ്ടു വന്ന അമ്പത്ലക്ഷംരൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിച്ചെടുത്തത്. പതിവിലും വ്യത്യസ്തമായി സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയവരെയാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നയാളിലേക്ക് എത്തുകയായിരുന്നു. ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശിയായ ഫയാസാണ് സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 1.071 കിലോ സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ മിശ്രിതം കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഫയാസില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനായി എയര്‍പോര്‍ട്ടിന് പുറത്ത് എണ്ണയുമായി രണ്ട് കൊണ്ടോട്ടി സ്വദേശികള്‍ കാറില്‍ കാത്തുനിന്നിരുന്നു. ഇവരെ പരിശോധിച്ചപ്പോള്‍ 82,000 രൂപയും ഒപ്പം എണ്ണയും പിടികൂടി. മലദ്വാരത്തില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുന്നതിനായിരുന്നു എണ്ണ കരുതിയത്. 82000 രൂപ കടത്തുകാരനുള്ള കൂലിയായിരുന്നു. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പതിവിന് വിപരീതമായി വിമാനത്താവളത്തിന്റെ…
Read MoreTag: customs
ഇവര്‍ മന്ത്രിമാരല്ല ‘രാജാക്കന്മാര്’ ! കോണ്‍സല്‍ ജനറലിന് സംസ്ഥാനത്തെ മന്ത്രിമാരുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍…
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കസ്റ്റംസ്. സ്വപ്നയെയും സരിത്തിനെയും ഉപയോഗിച്ച് സംസ്ഥാനത്തെ മന്ത്രിമാരുമായി യുഎഇ കോണ്‍സല്‍ ജനറല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് വെളിപ്പെടുത്തല്‍. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും യോഗങ്ങള്‍ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയില്‍ വീണതായുള്ള സൂചനയും കസ്റ്റംസിന്റെ നോട്ടീസിലുണ്ട്. മൂന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 260 പേജുള്ള ഷോക്കോസ് നോട്ടീസാണ് കസ്റ്റംസ് പ്രതികള്‍ക്ക് അയച്ചത്. മാത്രമല്ല യാതൊരു സുരക്ഷാഭീഷണിയും ഇല്ലാതിരുന്നിട്ടു കൂടി പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍…
Read Moreസംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും !സ്പീക്കറിന്റെയും മറ്റു പ്രമുഖരുടെയും വിദേശയാത്ര സംബന്ധിച്ചും പാഴ്സൽ സംബന്ധിച്ചും വിവരങ്ങൾ ശേഖരിക്കും…
കൊച്ചി: സര്‍ക്കാരിന്റെ സെക്രട്ടേറിയറ്റിലെ ഏറ്റവും തന്ത്രപ്രധാനമായ ഓഫീസിനെ നിയന്ത്രിക്കുന്ന പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകണെന്നാവശ്യപ്പെട്ടു പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനു കസ്റ്റംസ് നോട്ടീസ് നല്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. അസി. പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പൊതു ഭരണവകുപ്പിന്റെ കീഴിലാണ് സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസ് പ്രവര്‍ത്തിക്കുക. സര്‍ക്കാരിലെ ഉന്നതരുടെ എല്ലാ തരത്തിലുള്ള യാത്രകളും താമസവും ഈ വകുപ്പിലൂടെയാണ് നടക്കുക.വിവാദമായ സ്വര്‍ണക്കടത്ത് സംബന്ധിച്ച ഫയലുകളുടെ രേഖകള്‍ ഇവിടെ രേഖപ്പെടുത്തപ്പെടുന്നുണ്ട്. നയതന്ത്ര ബാഗേജുകളുടേയും മറ്റു പാഴ്സലുകളുടേയും ക്ലിയറന്‍സ് സംബന്ധിച്ച ഫയലുകളും വിദേശയാത്ര സംബന്ധിച്ച ഫയലുകളും രഹസ്യ സ്വഭാവമുള്ള മറ്റു ഫയലുകളും…
Read Moreമനസില്ലാ മനസ്സോടെയാണ് കൂട്ടുനിന്നത് ! വീഴ്ത്തിയത് സ്നേഹത്തില്‍ കുടുക്കി; സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് കസ്റ്റംസ്…
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിക്കുകയാണ്. സ്വപ്നയുമായുള്ള വൈകാരിക അടുപ്പം മുതലെടുത്താണ് സരിത്ത് ഇവരെ ചൂഷണം ചെയ്തതെന്നും കള്ളക്കടത്തിന് ഉപയോഗിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കസ്റ്റംസ് ഇപ്പോള്‍ പുറത്തു വിടുന്നത്. കോണ്‍സുലേറ്റില്‍ എല്ലാം നിയന്ത്രിച്ചിരുന്ന സ്വപ്നയുടെ സഹായമില്ലാതെ കടത്ത് എളുപ്പമല്ലെന്നു അറിഞ്ഞതോടെയാണു സഹായം തേടിയത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതു ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയെന്നു രണ്ടാം പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. സരിത്തും സന്ദീപും റമീസും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയതെന്നും പിന്നീടു തന്റെ സഹായം തേടുകയായിരുന്നെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മനസില്ലാമനസോടെയാണു താന്‍ അതിനു കൂട്ടുനിന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു തന്നോടുള്ള അടുപ്പവും പ്രതികള്‍ മുതലെടുത്തു. യു.എ.ഇ. തനിക്കു മാതൃരാജ്യംപോലെയും കോണ്‍സുല്‍ ജനറലും കുടുംബവും തനിക്കു ബന്ധുക്കളെപ്പോലെ വേണ്ടപ്പെട്ടവരുമാണ്. എന്നിട്ടും താന്‍ കൂട്ടുനിന്നതു സരിത്തിനുവേണ്ടിയാണെന്നും സ്വപ്ന…
Read Moreഎന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ ഭീതിപൂണ്ട് സ്വര്‍ണക്കടത്തിലെ കണ്ണികളായ യുവാക്കള്‍; എന്‍ഐഎയെ പേടിച്ച് കസ്റ്റംസിനു മുമ്പില്‍ സ്വയം കീഴടങ്ങാന്‍ എത്തുന്നത് നിരവധി ആളുകള്‍…
സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ വിളറിപിടിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ യുവാക്കള്‍. എന്‍ഫോഴ്സ്മെന്റും കസ്റ്റംസും എന്‍ഐഎയും കേസ് അന്വേഷിക്കുന്നുണ്ട്. സ്വര്ണക്കടത്തിലുപരി തീവ്രവാദ ബന്ധം കൂടി അന്വേഷണ വിധേയമാക്കിയതോടെ ചെറുകിട സ്വര്‍ണക്കടത്തുകാരുടെ സഹിതം ചങ്കിടിക്കുകയാണ്. സാധാരണ കസ്റ്റംസും അതിനപ്പുറം ഇ.ഡി.യും മാത്രം അന്വേഷിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലേക്ക് എന്‍ഐഎ കൂടി വന്നതാണ് ചെറുകിട സ്വര്‍ണ്ണക്കടത്തു സംഘങ്ങളെ ഭയപ്പെടുത്തുന്നത്. നയതന്ത്ര ബാഗിന് മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണിവര്‍. എന്‍ഐഎയുടെ അന്വേഷണവഴിയില്‍പ്പെടാതിരിക്കാനാണ് ഈ നീക്കം. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കുന്നത്. യു.എ.പി.എ. സെക്ഷന്‍ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന ഏതൊരു പ്രവൃത്തിയും തീവ്രവാദപ്രവര്‍ത്തനമായാണ് കാണുന്നത്. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരിക്കുന്ന എല്ലാവരുടെയുംപേരില്‍ യു.എ.പി.എ. പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ സംജുവിന്റെ ബന്ധു ഷംസുദ്ദീന് ഉള്‍പ്പെടെ സ്വര്‍ണക്കടത്തുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള നിരവധി ആളുകളാണ് മുന്‍കൂര്‍ ജാമ്യം തേടി…
Read Moreസ്വര്‍ണക്കടക്കാരുടെ ചങ്കിടിക്കുന്നു ! കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാന്‍ എല്ലാ ജ്യൂവലറിയിലും കയറാനൊരുങ്ങി കസ്റ്റംസ്; വരും ദിവസങ്ങളില്‍ വമ്പന്ടിസ്റ്റുകളുണ്ടാവുമെന്ന് സൂചന…
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ശക്തമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ജ്യുവലറികളിലും കയറി കണക്കില്‍ പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാനൊരുങ്ങി കസ്റ്റംസ്. ഇന്നലെ അരക്കിണര്‍ ഹെസ്സ ഗോള്‍ഡില്‍ നടന്ന റെയ്ഡില്‍ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണ കടത്തോടെ നിരവധി കടകള്‍ സംശയ നിഴലിലാണ്. കൊടുവള്ളിയിലെ നിരവധി കേന്ദ്രങ്ങളില്‍ ഇനിയും റെയ്ഡ് തുടരും. ഇതിനൊപ്പം യുഎഇ കോണ്‍സുലേറ്റുമായി ബന്ധമുള്ള സ്വര്‍ണ്ണ കടകളിലേക്കും അന്വേഷണം നീളും. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ കസ്റ്റംസ് പരിശോധന നടന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തത്. മുഴുവന്‍ സ്വര്‍ണ്ണവും കള്ളക്കടത്തിലൂടെ എത്തിയതെന്നതാണ് വിലയിരുത്തല്‍. ഇങ്ങനെ ഓരോ കടയിലും എത്തി കണക്കില്‍ ഇല്ലാത്ത സ്വര്‍ണം പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തില്‍ ഉടനീളം ഈ പ്രക്രിയ…
Read More