മദ്യപിച്ച് മദോന്മത്തനായ യുവാവ് വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്കന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) നെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓടിച്ചുവന്ന ഓട്ടോ ടാക്സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്ന് കാറിലുള്ളവരും ഷരീഫും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതിനിടയിലാണ് പുന്നൂക്കാവ് സ്വദേശിയായ 55 വയസ്സുകാരനു നേരെ ഷെരീഫ് ആക്രമണം അഴിച്ചുവിട്ടത്. ജനനേന്ദ്രിയം അറ്റ് അവശനായ മധ്യവയസ്കനെ ഉടന്‍ കുന്നംകുളം റോയല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു.
Read More