എന്നെ ചികിത്സിക്കൂ സുന്ദരീ ! ഈ നഴ്‌സിന്റെ ചികിത്സതന്നെ വേണമെന്ന് പുരുഷന്മാര്‍; ആരാധകരെക്കൊണ്ടു പൊറുതിമുട്ടി ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്‌സ്

  തായ് വാനിലെ ഇരുപത്തിയഞ്ചുകാരിയായ നഴ്‌സ് നിങ്‌ചെന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇരുപത്തിയഞ്ചുകാരിയായ നിങ്ചെന്നിന്റെ സ്വഭാവികസൗന്ദര്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ കാരണമാകുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത് ഈ നഴ്സിന്റെ ചികിത്സ ലഭിക്കാനായി പേര് രജിസ്റ്റര്‍ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വളരെയധികമാണെന്നാണ്. ചികിത്സയെന്നതിനെക്കാളേറെ നിങ്ങിനോട് സംസാരിക്കുക എന്നതാണ് എല്ലാവരുടെയും ഉദ്ദേശ്യം. എന്നാല്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്‌സ് താനാണ് എന്ന ഭാവമൊന്നും നിങ്‌ചെന്നിനില്ല. എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല ഞാനാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്സ് എന്ന്. പക്ഷേ ആളുകള്‍ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവരുടെ സ്നേഹത്തിനു ഞാന്‍ നന്ദിയുള്ളവളാണ്. ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നു” നിങ് പറയുന്നു. ഈ സുന്ദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്താം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള വെള്ളമങ്ങ് വാങ്ങിവെച്ചേക്ക് എന്നു പറയുന്നത് നിങ്‌ചെന്‍ അല്ല അവളുടെ ബോയ്ഫ്രണ്ടാണ്. വെറുതെ കണ്ടിരിക്കാം എന്നു…

Read More