തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആയിരത്തിലധികം ‘പോരാളി ഷാജി’മാരുമായി സിപിഎമ്മിന്റെ സൈബര്‍ ആര്‍മി; സംഘത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകരും സിനിമാക്കാരും…

തിരുവനന്തപുരം: കാലം മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും കാതലായ മാറ്റം വന്നിരിക്കുകയാണ്.നേരിട്ടുള്ള പ്രചരണത്തിലുപരി രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിനാണ് എന്നതാണ് വാസ്തവം. സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങുമ്പോള്‍ തന്നെ സൈബര്‍ ലോകത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം ആരംഭിക്കും. സൈബര്‍ ലോകത്ത് മേല്‍ക്കൈ നേടാനുള്ള തത്രപ്പാടിലാണ് ഇത്തവണയും പാര്‍ട്ടികളെല്ലാം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പടുകൂറ്റന്‍ സൈബര്‍ ആര്‍മിയ്ക്കാണ് സിപിഎം രൂപം നല്‍കിയിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും ഐ.ടി. വിദഗ്ധരും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകളെ ചേര്‍ത്താണ് സിപിഎം സൈബര്‍ ആര്‍മി സജ്ജമാക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ ‘ഹൈടെക് മീഡിയാ സെല്‍’ ന് കീഴിലാണ് സൈബര്‍ ആര്‍മിയുടെ പ്രവര്‍ത്തനം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തന്നെയാണ് സെല്‍ ലക്ഷ്യമിടുന്നത്.എല്‍.ഡി.എഫിനെതിരേ ഉയരുന്ന അപവാദങ്ങളെ പ്രതിരോധിക്കുക. ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധനയങ്ങള്‍ തുറന്നുകാട്ടുക. ജനങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന…

Read More