ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി പത്രാധിപരുമായ ജി ശക്തിധരന് കൈതോലപ്പായയില്‍ കോടിക്കണക്കിന് പണം പൊതിഞ്ഞു കൊണ്ടു പോയ സിപിഎം നേതാവിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത് കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ഇതിനു ശേഷം തനിക്ക് നേരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും അര വയസുള്ള പേരക്കുട്ടിയെ വരെ അസഭ്യം പറയുന്ന സാഹചര്യമാണുള്ളതെന്നും ജി ശക്തിധരന് പറയുന്നു. ഈ സാഹചര്യത്തില്‍ താന്‍ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ശക്തിധരന് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെത്തന്നെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്… ഇനി യുദ്ധം ജനശക്തിഓൺലൈനിൽ മാന്യമിത്രമേ ഒരു സാധാരണ പൗരന് എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്‍ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള് അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം…
Read MoreTag: cyber attack
അരുണ്‍ വിദ്യാധരന് എവിടെയെന്ന് സൂചന; ആതിരയ്ക്കെതിരേ ഫേയ്സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍നിന്ന്; പിന്നാലെ പോലീസും
കടുത്തുരുത്തി: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ജീവനൊടു ക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ ആണ്‍സുഹൃത്ത് കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരന് കോയമ്പത്തൂരിലെന്ന് സൂചന. അരുണിനെ കണ്ടെത്താനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. അരുണ്‍ ആതിരയ്ക്കെതിരേ ഫേയ്സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കടുത്തുരുത്തി എസ്ഐ പി.എസ്. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോയമ്പത്തൂരില്‍ പരിശോധന നടത്തുന്നുണ്ട്. തമിഴ്നാട് പോലീസിന്റെകൂടി സഹായത്തോടെയാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്ന് ആതിരയുടെ സഹോദരീ ഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്റുമായ ആശിഷ് ദാസ് പറഞ്ഞു.
Read Moreവിവാഹം നടക്കാനിരുന്ന വീട്ടിൽ ഉയർന്നത് മരണപന്തല്‍; സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ജീവനൊടുക്കി യുവതി; പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതി ശല്യം തുടര്‍ന്നു…
കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ആതിര പ്രതിയില്‍ നിന്ന് നിരന്തര ശല്യം നേരിട്ടെന്ന് കുടുംബം. പോലീസില്‍ പരാതി നല്കിയ ശേഷവും പ്രതി പെണ്‍കുട്ടിയെ പിന്തുടര്‍ന്നെന്ന് സഹോദരീഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഉച്ചമുതലാണ് പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. ആതിരയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അരുണ്‍, യുവതിക്കെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. ഒളിവിലിരുന്നുകൊണ്ട് ഇയാള്‍ ഓണ്‍ലൈനിലൂടെ അധിക്ഷേപം തുടര്‍ന്നെന്നും ആശിഷ് പറഞ്ഞു. ആതിരയ്ക്ക് തങ്ങള്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരുന്ന വീട്ടിലാണ് മരണപന്തല്‍ ഉയര്‍ന്നത്. ഇനി ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയര്‍മാനായി ജോലി…
Read Moreതിരഞ്ഞെടുപ്പ് കഴിഞ്ഞും മക്കള്‍ക്ക് സ്കൂളില്‍ പോകണം…എനിക്ക് ജോലി ചെയ്തു ജീവിക്കണം ! സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ജോ ജോസഫിന്റെ ഭാര്യ…
ഭര്‍ത്താവിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പ്രതികരണവുമായി തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ.ദയ പാസ്കല്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും തങ്ങള്‍ക്ക് ഇവിടെ ജീവിക്കേണ്ടതാണെന്നും ആശയദാരിദ്ര്യമുള്ളതുകൊണ്ടാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒരു യുവതിക്കൊപ്പം ഡോ. ജോ ജോസഫ് എന്ന പേരില്‍ രണ്ടു ദിവസമായി സമൂഹമാദ്ധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഡോ. ദയ പ്രതികരണം നടത്തിയത്. എല്ലാവര്ക്കും കുടുംബമുള്ളതല്ലേ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരാണ്. ഇതുവളരെ ക്രൂരമല്ലേ. ഇത്തരം പ്രചാരണങ്ങളില്‍ നിന്നും പിന്മാറണമെന്ന് നേതാക്കളോട് അപേക്ഷിക്കുകയാണ്. കുട്ടികള്‍ക്ക് സ്കൂളില്‍ പോകണ്ടേ, അവരുടെ കൂട്ടുകാരെ കാണണ്ടേ, എനിക്ക് ജോലി ചെയ്തു ജീവിക്കണ്ടേ. നമ്മളെല്ലാരും മനുഷ്യരല്ലേയെന്നാണ് ഡോ.ദയ ചോദിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്നും ദയ പറഞ്ഞു. ഇപ്പോള്‍ എല്ലാ പരിധിയും വിടുന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എവിടെയോ കറങ്ങിയിരുന്ന വ്യാജ…
Read Moreതാന്‍ ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ഇവരാണ്… മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നു സിനിമയ്ക്ക് എതിരെ നടന്നത്: സിദ്ദിഖ്
മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ചിലരുടെ കൂട്ടായ ആക്രമണമെന്ന് സംവിധായകന് സിദ്ധിഖ്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി. റിലീസ് സമയത്ത് ബിഗ് ബ്രദര്‍ സിനിമയ്ക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന് സിദ്ധിഖ് ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.റിലീസ് സമയത്ത് നേരിട്ട സൈബര്‍ അറ്റാക്കാണ് ബിഗ് ബ്രദറിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകന് പറയുന്നു. സിനിമ തിയ്യേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്ക് പോലും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു. സത്യത്തില്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണം ഇവിടെയുളള സൈബര്‍ ആക്രമികളാണ് എന്നും സിദ്ധിഖ് പറയുന്നു. ‘ ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ്…
Read Moreതനിക്കെതിരായ സൈബര്‍ ആക്രമണത്തിന് ചുട്ട മറുപടിയുമായി മാത്യു കുഴല്നാടന് ! വികസനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഇടതുപക്ഷ സുഹൃത്തുക്കളും തയ്യാറാകണം…
തനിക്കെതിരേ ഇടതുപക്ഷത്തിന്റെ സൈബര്‍ പോരാളികള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന്. വ്യക്ത്യധിക്ഷേപങ്ങള്‍ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷ സുഹൃത്തുക്കളും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാമും തയാറാകണമെന്ന് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മാത്യു കുഴല്നാടന് സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ കടുത്ത വ്യക്ത്യഹത്യയാണ് അദ്ദേഹത്തിനു നേരെയുണ്ടാകുന്നത്. താന്‍ പാര്‍ട്നറായിട്ടുള്ള KMN P Law എന്ന സ്ഥാപനത്തിന്റെ പാര്‍ട്നറാണ് മുതിര്‍ന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാല്‍ എന്ന ആരോപണവും മാത്യു ഖണ്ഡിച്ചു. കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… നമുക്ക് കുറച്ച് കൂടി ആരോഗ്യകരമായ മത്സരം സാധ്യമല്ലേ..? തിരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. എന്നാൽ എല്ലാത്തിനും നമ്മൾ ചില അതിർവരമ്പുകൾ വയ്ക്കാറുണ്ട്. അത് നിയമപരമായ ബാധ്യതയല്ല, പക്ഷേ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കുറച്ചു ദിവസമായി…
Read Moreഇന്ത്യയെ ആക്രമിക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ തയ്യാറെടുക്കുന്നു ! മുഖ്യ ലക്ഷ്യം മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍; ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ ഇന്റലിജന്‍സ് കമ്പനിയുടെ മുന്നറിയിപ്പ്…
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാകുന്ന അവസരത്തില്‍ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യയ്ക്കെതിരേ സൈബര്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ്. സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മ(Cyfirma)യാണ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്ക്കെതിരെയായിരിക്കും മുഖ്യമായും ചൈനയുടെ നീക്കങ്ങള്‍. കഴിഞ്ഞ ഒമ്പതു ദിവസമായി ചൈനീസ് ഹാക്കിംഗ് സമൂഹങ്ങളില്‍ ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടന്നുവരുന്നതായി ശ്രദ്ധിച്ചതായി സൈഫേര്‍മയുടെ സ്ഥാപകനായ കുമാര്‍ റിതേഷ് പറഞ്ഞു. ചൈനീസ് ഹാക്കര്‍മാരുടെ സംഭാഷണം മന്ഡാരിന് ഭാഷയിലായിരുന്നുവെന്നും അവര്‍ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളെയും സ്വകാര്യ-സര്‍ക്കാര്‍ ടെലികമ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്കുകളെയും പ്രതിരോധ വകുപ്പിന്റെതടക്കമുള്ള സര്‍ക്കാര്‍ വെബ്സൈറ്റുകളെയും ഫാര്‍മസി കമ്പനികളെയും സ്മാര്‍ട് ഫോണുകളെയും ടയര്‍ കമ്പനികളെ വരെയും ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ നടത്തുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിതേഷ് പറയുന്നത്. ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ഗോതിക് പാണ്ഡാ, (Gothic Panda), സ്റ്റോണ്‍ പാണ്ഡാ…
Read More‘അമ്മ’ കൊടുത്ത അഞ്ച് കോടി 90 ലക്ഷം രൂപ എന്തു ചെയ്തുവെന്നു ചോദിച്ചു ! കൃത്യമായ മറുപടി കിട്ടിയില്ലെന്നു മാത്രമല്ല വീട്ടുകാര്‍ വരെ നല്ല പുളിച്ച തെറി കേള്‍ക്കുകയും ചെയ്തു; എന്തൊക്കെയായാലും ഇനിയും ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുമെന്ന് ടിനി ടോം
താരസംഘടനയായ അമ്മ അഞ്ച് കോടി 90 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയെന്നും എന്നാല്‍ ആ പണം എന്തു ചെയ്തെന്ന് തിരക്കിയപ്പോള്‍ കിട്ടിയ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും വെളിപ്പെടുത്തി നടന് ടിനി ടോം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കണക്ക് പറഞ്ഞതല്ലെന്നും തന്റെ നിലപാടിനെതിരേ പലരും പല രീതിയിലാണ് പ്രതികരിച്ചതെന്നും താരം വ്യക്തമാക്കി. തന്റെ അമ്മയെ വരെ തെറിപറയുന്ന സാഹചര്യം ഉണ്ടായി എന്നും അദ്ദേഹം പറയുന്നു. വയനാട്ടിലെ പ്രളയബാധിത സ്ഥലത്തേയ്ക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്ന കലക്ഷന്‍ സെന്ററില്‍ നിന്നുമായിരുന്നു ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവ്. ‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള് ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും…
Read Moreഅവരെയൊക്കെ സഖാവ് എന്ന് അഭിസംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും ! തനിക്ക് നേരെ നടന്ന സൈബറാക്രമണത്തെക്കുറിച്ച് എംഎല്‍എ യു.പ്രതിഭ പറയുന്നത് ഇങ്ങനെ…
മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത കായംകുളം എംഎല്‍എ യു.പ്രതിഭയ്ക്ക് നേരെ കടുത്ത സൈബറാക്രമണമാണ് നടന്നത്.സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ അതിലുണ്ടായിരുന്നു. മണ്ഡലത്തിലെ ചില വികസന കാര്യത്തെ കുറിച്ച് സ്പോട്ട്സ് മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കിയപ്പോള്‍ ചില വ്യാജ സഖാക്കള്‍ അതിനെ കൊഴിപ്പിച്ചെന്നാണ് യു. പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കുടുംബജീവിതം വരെ ചില കമന്റുകളില്‍ പരാമര്‍ശിച്ചതു കണ്ടെന്നും അവരെയെല്ലാം സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കുമെന്നും സൈബര്‍ ആക്രമണത്തിലൂടെ വ്യക്തി പരമായി ചിലര്‍ക്കൊക്കെ തന്നോട് വിരോധമുണ്ടെന്നു മനസിലായെന്നും പ്രതിഭ പറയുന്നു. തന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്നു പറഞ്ഞവരുമുണ്ടെന്ന് പ്രതിഭ പറയുന്നു. യു. പ്രതിഭ എം.എല്‍.എ യുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു.…
Read Moreമോദിയെ പ്രശംസിച്ചതിന്റെ പേരില്‍ വീണ സംഘിവിളി പത്മഭൂഷണ്‍ കിട്ടിയതോടെ പുതിയ തലങ്ങളിലേക്ക് കടക്കുന്നു; രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്കാരം ലഭിച്ചിട്ടും മോഹന്‍ലാലിന് നേരിടേണ്ടി വരുന്നത് സൈബര്‍ ആക്രമണം…
തിരുവനന്തപുരം: ആരെയും അംഗീകരിക്കാന്‍ പൊതുവെ ബുദ്ധിമുട്ടുള്ളവരാണ് മലയാളികള്‍ എന്നു പറയാറുണ്ട്. ഇന്നലെ മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിനെ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചപ്പോഴും മലയാളി ആ പഴയശീലം തുടരുകയാണ്. ഇദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് സൈബര്‍ ലോകത്ത് പ്രചരണം കൊഴുക്കുകയാണ്. മലയാള സിനിമകണ്ട ഏറ്റവും മികച്ച നടന് എന്ന് ഒട്ടുമിക്കവരും വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍ മലയാള സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ വിസ്മരിച്ചുകൊണ്ടുമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് മലയാളികള്‍ ലാലിനെ വിമര്‍ശിക്കുന്നത്. മോദിയെ പ്രശംസിച്ചതിന്റെ പ്രതിഫലമാണ് പത്മഭൂഷണ്‍ എന്നാണ് സൈബര്‍ ലോകത്തെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. കേരള സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്കിയ ശുപാര്‍ശയില്‍ ലാലിനൊപ്പം മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍, പുരസ്ക്കാരം ലഭിച്ചതാകട്ടെ മോഹന്‍ലാലിന് മാത്രവും. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് സൈബര്‍ ലോകത്ത് ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്ക്കാരത്തിന് മലയാളത്തിന്റെ മഹാനടന് അര്‍ഹനല്ലെന്നാണ് ഒരു വിഭാഗം സൈബര്‍…
Read More