നടി പാര്‍വതി നായികയായ സിനിമയായ മൈസ്റ്റോറിയ്ക്കെതിരേ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നത്. കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷമാണ് പാര്‍വതിയെ ടാര്‍ജറ്റ് ചെയ്തുള്ള സൈബര്‍ ആക്രമണം പെരുകിയത്. ഇപ്പോള്‍ ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി. ഒരു ഗള്‍ഫ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്നും, പക്ഷെ തന്റെ സ്വഭാവം എന്താണെന്ന് അവര്‍ക്കെല്ലാം അറിയാമെന്നും പാര്‍വതി വെളിപ്പെടുത്തി. ‘എന്റെ സിനിമകളുടെ നിരൂപണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്. ഞാന്‍ ഈ ഇന്ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്സ് വരെ ബോക്സ് ഓഫീസ് വിജയങ്ങള്‍ എനിക്ക് അന്യമായിരുന്നു. എനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചോര്‍ത്ത് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്. എന്നാല്‍ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവര്‍ക്ക് നന്നായി തന്നെ അറിയാം. സത്യം…
Read MoreTag: cyber attack
ജിഎന്‍പിസിയ്ക്കെതിരേ പരാതി നല്കിയ ശ്രീജിത്ത് പെരുമനയ്ക്കു നേരെ സൈബര്‍ ആക്രമണം; ദിലീപിനനുകൂലമായി ഇട്ട ഫേസ്ബുക്ക് പോസ്റ്റുകളില്‍ മാസ് റിപ്പോര്‍ട്ടിംഗ് നടത്തി പേജ് പൂട്ടിച്ചു; തന്റെ വീട്ടില്‍ അരിവാങ്ങാനല്ല പരാതി നല്‍കിയതെന്ന് ശ്രീജിത്ത്
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കണ്ടെത്തലില്‍ ജിഎന്‍പിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്കെതിരെ കേസെടുത്തതിനു പിന്നാലെ പരാതിക്കാരനു നേരെ സൈബര്‍ ആക്രമണം. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) ഫേസ്ബുക്ക് ഗ്രൂപ്പിനും അഡ്മിന് അജിത് കുമാറിനുമെതിരെ പരാതി നല്കിയ അഡ്വ. ശ്രീജിത്ത് പെരുമനയ്ക്കു നേരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മാസ് ആക്രമണം ഉണ്ടായിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന് അനുകൂലമായ നിലപാട് വ്യക്തമാക്കിയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ശ്രീജിത്ത് പെരുമന ഇട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്കു എതിരേ മാസ് റിപ്പോര്‍ട്ടിങ് ഉണ്ടായതിനെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പേജ് താല്‍ക്കാലികമായി നിരോധിച്ചത്. ശ്രീജിത്തീന്റെ പേജ് പൂട്ടിക്കാന്‍ മാസ് റിപ്പോര്‍ട്ടിങ് നടത്താന്‍ ആവശ്യപ്പെട്ട് ജിഎന്‍പിസി ഗ്രൂപ്പില്‍ പോസ്റ്റ് വന്നിരുന്നുവെന്ന് ശ്രീജിത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. ദിലീപ് കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് മാസ് റിപ്പോര്ട്ടിങ്ങിനുവിധേയമായതിനാല് താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയാണെന്ന ഫേസ്ബുക്ക് അറിയിപ്പ് ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ…
Read Moreനടിയെ അനുകൂലിച്ച വീട്ടമ്മയ്ക്കു നേരെ സൈബര്‍ ആക്രമണം; മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചു; സഹായിക്കാനെത്തിയവരുടെ ആവശ്യം കറങ്ങാന്‍ ചെല്ലണമെന്നും ഹോട്ടല്‍മുറിയില്‍ എത്തണമെന്നും…
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വീട്ടമ്മയ്ക്കെതിരേ സൈബര്‍ ആക്രമണം. വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചാണ് സൈബര്‍ ക്രിമിനലുകളുടെ ആക്രമണം. സ്ത്രീപക്ഷ നിലപാടിലുള്ള പോസ്റ്റുകള്‍ ഇട്ടതിന്റെ പേരിലാണ് അരൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് ഈ ദുരവസ്ഥയുണ്ടായത്. കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുമാണ് ഇവരെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ആക്രമിക്കുന്നത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത് അതിനാല്‍ ഇവരെ പിടികൂടുവാന്‍ സമയം എടുക്കുമെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ചതികുഴികളൊരുക്കി. നെഞ്ച് തകര്‍ന്നാണ് സ്കൂള്‍ തുറന്ന ദിവസം 13 വയസ്സുള്ള മകന് തിരികെ എത്തിയതെന്ന് വീട്ടമ്മ വിങ്ങലോടെ വെളിപ്പെടുത്തുന്നു. മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ അശ്ലീല കുറിപ്പുകളോടെയാണ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളിലും ബന്ധുക്കളുടെയും, മകന്റെ കൂട്ടുകാരുടെയും അധ്യാപകരുടെയുമടക്കം ടൈം…
Read Moreകരുതിയിരുന്നോളൂ അടുത്ത സൈബര്‍ ആക്രമണം നാളെ; മുന്നറിയിപ്പ് നല്‍കിയത് ശനിയാഴ്ചത്തെ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച ‘മാല്‍വെയര്‍ ടെക്’ എന്നറിയപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥന്
ലണ്ടന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സൈബര്‍ ആക്രമണത്തിനു സമാനമായ ആക്രമണം നാളെ വീണ്ടുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചത്തെ ആക്രമണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിച്ച’മാല്‍വെയര്‍ ടെക്’ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്.’കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കാന്‍ ഇടയുണ്ട്. തിങ്കളാഴ്ചയായിരിക്കും അത്. എന്നാല്‍ ആ ആക്രമണം തടയാന്‍ കഴിയണമെന്നില്ല’ മാല്‍വെയര്‍ ടെക് അറിയിച്ചു. പേര് വെളിപ്പെടുത്താനിഷ്ടമില്ലാത്ത 22 വയസുകാരനാണ് മാല്‍വെയര്‍ ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. മാല്‍വെയര്‍ ടെകും അമേരിക്കയില്‍ നിന്നുള്ള 20 എഞ്ചിനീയര്‍മാരും ചേര്‍ന്ന സൈബര്‍ സമൂഹമാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ സൈബര്‍ ആക്രമണം തടഞ്ഞത്. ഇന്ത്യയടക്കമുള്ള 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്. കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിനുപയോഗിച്ചത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102…
Read More