തിരുവനന്തപുരം: സ്വകാര്യതയുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചതോടെ വെട്ടിലാവുന്നത് രാജ്യത്തെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കുറ്റാന്വേഷണ വിഭാഗങ്ങളും. സ്വകാര്യതയുടെ ലംഘനം കുറ്റകരമാവുന്നതോടെ നിയമത്തിന്റെ വ്യാപ്തി നാം വിചാരിക്കുന്നതിലും അപ്പുറമാണെന്ന ആശങ്കയാണ് നിയമവിദഗ്ദ്ധര്‍ക്കുള്ളത്. ഭരണഘടന അനുശാസിക്കുന്ന സ്വകാര്യത നിര്‍വ്വചിക്കുന്നതിലാണ് വ്യക്തത ഉണ്ടാവേണ്ടത്. ദൈനംദിന ഇടപെടല്‍ മുതല്‍ കുറ്റാന്വേഷണം നടത്തുന്ന പൊലീസ് സംവിധാനത്തിനും തിരിച്ചടിയാവുമെന്ന നിഗമനമാണ് ഇപ്പോഴുള്ളത്. അങ്ങിനെയെങ്കില്‍ ഗുണത്തേക്കാള്‍ ഏറെ ഈ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താനും സാദ്ധ്യത ഏറെയാണ്. ഇന്നലെ വരെ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പല നടപടികള്‍ക്കും ഇനി ഈ നിയമം തടസ്സമായേക്കും. വിവരസാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും വളരെ ശക്തമായ ഇക്കാലത്ത് സ്വകാര്യത എത്രമാത്രം നിയമത്തിന്റ പരിധിക്കുള്ളില്‍ ഒതുക്കാനാവും എന്നതും സംശയകരമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സ്വകാര്യതയുടെ നിര്‍വ്വചനത്തിലും അതിന്റെ പ്രായോഗികതയിലുമുണ്ടായ മാറ്റം ഏറെ തിരിച്ചടിയാവുന്നത് ആഭ്യന്തരവകുപ്പിന് തന്നെയാണ്. കേസുകളുടെ അന്വേഷണത്തിലും തെളിവു ശേഖരണത്തിലും സ്വകാര്യതാ നിയമം ദുര്‍ഘടമാകും. പൊലീസ് കേസ്…
Read More