വി.ആർ. ഹരിപ്രസാദ്നമ്മൾ നേരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ചുമ്മാ ഗുഡ്മോ ണിംഗ് മെസേജ് അയച്ചും, ട്രോളുകളും വ്യാജവാർത്തകളും ഫോർവേഡ് ചെയ്തും ഇരിക്കുന്ന വാട്ട്സ്ആപ്പ് വെറും കളിപ്പാട്ടമല്ല. വാട്ട്സ്ആപ്പ് മെസേജ് തെളിവായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും അത്യാവശ്യം കൊള്ളാവുന്ന പണികിട്ടാൻ, അതായത് ആപ്പിൽ പെടാൻ വാട്ട്സ്ആപ്പ് ധാരാളമാണ്. വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി എന്നൊരു പ്രയോഗം പലരും കേട്ടിരിക്കും. ആധികാരികം എന്നു തോന്നിപ്പിക്കുന്നവിധം പടച്ചുണ്ടാക്കുന്ന നുണകളും അസംബന്ധങ്ങളും വാട്ട്സ്ആപ്പിൽ കണ്ടു വിശ്വസിച്ച് അന്തംവിടുന്നവരാണ് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിൽ കന്പനി 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് വിലക്കിയത്. വെറുതെയല്ല, ഓണ്‍ലൈൻ അധിക്ഷേപങ്ങളിൽ പൊറുതിമുട്ടി, ഉപയോക്താക്കളുടെ സുരക്ഷയെ മാനിച്ചാണ് അങ്ങനെ ചെയ്തത്. അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങൾ തടയാൻ തന്നെയായിരുന്നു വാട്ട്സ്ആപ്പിന്റെ തീരുമാനം. ഇത്തരം സന്ദേശങ്ങൾ കൈമാറുന്നവരെ കണ്ടെത്താനുള്ള ഒന്നാന്തരം മാർഗങ്ങൾ അവരുടെ പക്കലുണ്ട്. രണ്ടുകൊല്ലം മുന്‍പ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്…
Read MoreTag: cyber world
സൈബർ ലോകത്തെ ഒളിഞ്ഞുനോട്ടം..! വിവരം ചോർത്തുന്ന ഉടായിപ്പ് സമ്മാനം!
വി.ആർ. ഹരിപ്രസാദ് കല്യാണം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയോട്, അല്ലെങ്കിൽ കാമുകിയോട് സ്വന്തന്ത്രമായി സംസാരിക്കണമെന്നു തോന്നുന്നത് സ്വാഭാവികം. വീട്ടുകാർ കാണാതെ, സംശയം തോന്നാതെ ലാൻഡ് ഫോണിനടുത്തു ചുറ്റിത്തിരിഞ്ഞ കാലം മാറിയതോടെ അതിനു പുതിയ വഴികൾ തെളിഞ്ഞു. കല്യാണനിശ്ചയത്തിന് പട്ടുസാരിയും വളയും പെണ്‍കുട്ടിക്കു നൽകുന്നതിനൊപ്പം പ്രതിശ്രുത വരൻ സ്മാർട്ട്ഫോണ്‍ സമ്മാനിക്കുന്നത് ഒരു ചടങ്ങിനു തുല്യമായിക്കഴിഞ്ഞു. ഒരു ശല്യവുമില്ലാതെ സംസാരിക്കാം, ചാറ്റ് ചെയ്യാം, വീഡിയോ കോൾ ചെയ്യാം. മൊത്തത്തിൽ സംഗതി ഉപകാരപ്രദമാണ്. കല്യാണം കഴിക്കാൻ പോകുന്നവർതന്നെ ആവണമെന്നു നിർബന്ധമില്ല, കാമുകീകാമുകന്മാരും ഇങ്ങനെ ഫോണ്‍ സമ്മാനിക്കൽ പതിവുണ്ട്.ഇവിടംവരെ കാര്യങ്ങൾ പെർഫെക്ട് ഓക്കേയാണ്. ഇനിയാണ് ഈ സമ്മാനത്തിനു പിന്നിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന മൂർഖൻ പാന്പ് പത്തിവിടർത്തുന്നത്. വെറുതെ ഒരു സ്മാർട്ട്ഫോണ്‍ വാങ്ങിനൽകുകയല്ല വികൃതമനസുള്ള ചില പ്രതിശ്രുത വരന്മാർ, അല്ലെങ്കിൽ കാമുകന്മാർ ചെയ്യുന്നത്. ഫോണ്‍ സമ്മാനിക്കുന്നതിനു മുന്‍പ് അതിൽ ഒരു രഹസ്യ മോണിറ്ററിംഗ് ആപ്പ് ഇൻസ്റ്റാൾ…
Read Moreസൈബർ ലോകത്തെ ഒളിഞ്ഞുനോട്ടയം…! അറിവില്ലായ്മ, അല്ലെങ്കിൽ സ്വയം കുഴിക്കുന്ന കുഴി
വി.ആർ. ഹരിപ്രസാദ് ദിവസങ്ങൾക്കുമുന്‍പ് കേരളത്തിൽനിന്നുള്ള ഒരു പ്രമുഖ അന്തർദേശീയ ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ പേരിലുള്ള ഒരു വാട്ട്സ്ആപ്പ് മെസേജ് വന്നു. ഏറെ പരിചിതമായ ലോഗോ വച്ച്, അവരുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്നു എന്നാണ് സന്ദേശം. അതിൽ എല്ലാവരെയും ആകർഷിക്കുന്ന ഒരു ഓഫറും- 2000 ഫ്രീ ഗിഫ്റ്റുകൾ!! തൊട്ടുതാഴെ ഒരു ലിങ്കും. ശ്രദ്ധിച്ചുനോക്കിയാൽ കാണാം, മുകളിൽ ഹൈപ്പർമാർക്കറ്റിന്റെ വെബ് വിലാസം ആണെങ്കിലും താഴെ ആക്ടീവ് ആയ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പോകുന്നത് മറ്റൊരിടത്തേക്കാണ്. ഫ്രീ എന്നു കണ്ടാൽ മലയാളികൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഇടിച്ചുകയറിയിരിക്കും. പിന്നെ വാട്ട്സ്ആപ്പ് സംസ്കാരം ജീവിതത്തിന്റെ ഭാഗമായതോടെ മറ്റൊരു സ്വഭാവവും- ഷെയർ ചെയ്യൽ. എന്തെങ്കിലും പങ്കുവയ്ക്കുക എന്നത് അത്ര സുഖമല്ലാത്ത കാര്യമാണെങ്കിലും ഈ ഷെയറിംഗിന് കാശുചെലവില്ലല്ലോ. മെസേജ് കിട്ടിയവർ നേരെ മറ്റു ഗ്രൂപ്പുകളിലേക്കു തട്ടി. പറ്റിക്കലായേക്കാം എന്ന സാമാന്യം വിവരമുള്ളവർപോലും ഈ ഷെയർ ചെയ്യലിൽ കണ്ണികളായി. കുറേപ്പേരെങ്കിലും…
Read Moreഡാ…@$%്ര@!* ! മലയാളികള്‍ പറയുന്നതില്‍ ഏതാണ് ചീത്ത ഏതാണ് നല്ലത് എന്നു മനസിലാക്കാനാകാതെ വലഞ്ഞ് ഫേസ്ബുക്ക്; മലയാളികളുടെ തെറികളില്‍ പലതിനും ഇംഗ്ലീഷ് വാക്കുകളില്ലാത്തതും ഹൈടെക് സെല്ലിന് പണിയാകുന്നു…
മലയാളിയുടെ തെറിവിളി കൊണ്ട് ഫേസ്ബുക്ക് പൊറുതിമുട്ടിയിരിക്കുകയാണ്. ഇംഗ്ലീഷ് മാത്രം മനസിലാകുന്ന ഫേസ്ബുക്കിനെ വലയ്ക്കുകയാണ് മലയാളികളുടെ പച്ചത്തെറി പ്രയോഗം. ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പരാതികളാണ് പോലീസിന്റെ ഹൈ ടെക് സെല്ലിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന തെറികള്‍ ഫേസ്ബുക്കിനെ പറഞ്ഞു മനസിലാക്കുന്നതാണ് ഹൈ ടെക് സെല്ലിന്റെ ഏറ്റവും വലിയ തലവേദന. മലയാളികളുടെ പല തെറിപ്രയോഗങ്ങള്‍ക്കും തത്തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ മലയാളികള്‍ വിളിക്കുന്ന ഇംഗ്ലീഷ് തെറികള്‍ ഫേസ്ബുക്കിന് ഒരു തെറിയേ അല്ല. മലയാളത്തിലുള്ള തെറി തര്‍ജ്ജിമ ചെയ്ത് ഇംഗ്ലീഷിലെത്തുമ്പോള്‍ ലഘുവാകുന്നതോടെ കേസിന്റെ കാര്യം സ്വാഹ. മാത്രമല്ല പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു പരിഗണന നല്കുന്ന അമേരിക്കന്‍ നിയമവും മലയാളത്തിലെ തെറിവിളിക്കാര്‍ക്ക് അനുകൂലമാവുന്നു. സ്ത്രീകളെ അപമാനിച്ചുവെന്ന തരത്തിലുള്ള പരാതികളാണ് മലയാളികളെക്കുറിച്ച് ഏറ്റവും കൂടുതല്‍ വരുന്നത്. എന്നാല്‍ ഫേക്ക് ഐഡിയില്‍ കൂടിയുള്ളതാണ് കൂടുതല്‍ അസഭ്യ പ്രചരണങ്ങളും…
Read More