വി.ആർ. ഹരിപ്രസാദ്ചേട്ടാ, ഈ മറ്റുള്ളവരുടെ ഫോണിൽ വരുന്ന വാട്ട്സ്ആപ്പ് മെസേജുകൾ നമുക്കു വായിക്കാൻ പറ്റുമോ? അത്യാവശ്യം കംപ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ് വിഷയങ്ങൾ ഒക്കെ കൈകാര്യംചെയ്യുന്ന യുട്യൂബർമാർ, ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച് എഴുതുന്നവർ എന്നിവരൊക്കെ ദിവസേന പലതവണ കേൾക്കുന്ന ചോദ്യമാണ്. ഇപ്പോൾ ലോകത്തെതന്നെ ഏറ്റവും വലിയ വിവാദമായ പെഗാസസ് ഫോണ് ചോർത്തൽ വാർത്തകൾ വായിക്കുന്പോൾ ചിലരെങ്കിലും ഈ ചോദ്യം ഓർമിക്കും.ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർ ആരാണ്? ആധിപിടിച്ചു നടക്കുന്ന പഞ്ചപാവങ്ങളാണ് അധികവും. ഭാര്യയുടെ അല്ലെങ്കിൽ കാമുകിയുടെ, ഭർത്താവിന്റെ അല്ലെങ്കിൽ കാമുകന്റെ, ഇതുമല്ലെങ്കിൽ അത്തരത്തിലുള്ള ആളുകളുടെ ഫോണിലേക്കു വരുന്നതും, പുറത്തേക്കു പോകുന്നതുമായ എസ്എംഎസുകൾ, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ, കോളുകൾ തുടങ്ങിയവയൊക്കെ ഒളിച്ചിരുന്ന് ചോർത്തണം എന്ന ഭയങ്കര അത്യാവശ്യമാണ് അവർക്ക്. കാരണം എന്തായിരിക്കും? മിക്കവാറും സംശയരോഗംതന്നെ. എന്നാൽ സംശയം തോന്നിക്കത്തക്ക കാരണങ്ങളുള്ളവരും ഉണ്ടാകാം. പണ്ടു വരാന്തകളിൽ പതുങ്ങിനിന്നു സ്വകാര്യം ചോർത്തുന്നതിന്റെ പലവിധ ഹൈ-ടെക്ക് രൂപങ്ങൾ അവതരിക്കുന്നത്…
Read More